ന്യൂഡൽഹി: ഡൽഹി യൂണിവേഴ്‌സിറ്റി പ്രൊഫസർ ദെബോസ്മിത പോളിനെ (49) കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ദമ്പതികളെ അറസ്റ്റ് ചെയ്ത് പൊലീസ് പശ്ചിമ ബംഗാൾ സ്വദേശികളാണ് കേസിലെ പ്രതികളായ ദമ്പതികൾ. ഞായറാഴ്ചയാണ് ഡൽഹി പൊലീസ് രാംപ്രസാദ് ദാസ് (42), ഭാര്യ ബനശ്രീ ദാസ് (36) എന്നിവരെ ബംഗാളിലെത്തി അറസ്റ്റ് ചെയ്ത്. പ്രതികൾക്കൊപ്പം ഇവരുടെ പ്രായപൂർത്തിയാകാത്ത മകനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൊല്ലപ്പെട്ട കോളേജ് പ്രൊഫസറുടെ ഉടമസ്ഥയിൽ പശ്ചിമബംഗാളിലെ ബർധമാനിൽ ഉള്ള സ്വത്തുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. പ്രതികൾ കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രൊഫസറുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് താമസം. ഇവിടെ നിന്ന് ഒഴിഞ്ഞ് തരണമെന്ന ദെബോസ്മിത അടുത്തിടെ അന്തിമമുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്നാണ് പ്രതികൾ കുടുംബ സമേതം പ്രൊഫസറെ വധിക്കാൻ ഗൂഢാലോചന നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.
ശിവാജി കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ദെബോസ്മിത പോളിനെ ജൂൺ 4 ന് കിഴക്കൻ ഡൽഹിയിലെ വസുന്ധര എൻക്ലേവിലെ സത്യം അപ്പാർട്ടുമെന്റിലെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്രതികളായ രാംപ്രസാദ് ദാസ് (42), ഭാര്യ ബനശ്രീ ദാസ് (36), പ്രായപൂർത്തിയാകാത്ത മകൻ എന്നിവരെ സിസിടിവി വിശകലനവും സാങ്കേതിക നിരീക്ഷണവും ഉൾപ്പെട്ട തീവ്രമായ അന്വേഷണത്തിന് ശേഷം പശ്ചിമ ബംഗാളിലെ ബർദ്വാനിൽ നിന്ന് അറസ്റ്റ് ചെയ്തു.
കൊലപാതകം നടത്താനുള്ള പദ്ധതി മുൻകൂട്ടി തയ്യാറാക്കി പ്രതികളും പ്രായപൂർത്തിയാകാത്ത മകനും ഡൽഹിയിലേയ്ക്ക് എത്തിച്ചേരുകയായിരുന്നു. അപരിചിതരായ വ്യക്തികളുടെ അധാർ രേഖകൾ ഉപയോഗിച്ചാണ് ഇവർ ദല്ലുപുരയിലെ ഗസ്റ്റ്ഹൗസിൽ താമസിച്ചത്. പൊലീസിന് അന്വേഷണത്തിൽ തുമ്പായത് ഈ വ്യാജ തിരിച്ചറിയൽ രേഖകളാണ്. ഇവ ഉപയോഗിച്ച് എടുത്ത മൊബൈൽ ഫോൺ നമ്പറുകൾ അന്വേഷണ സംഘം നിരീക്ഷണത്തിലാക്കുകയും പ്രതികളിലേയ്ക്ക് എത്തിച്ചേരുകയുമായിരുന്നു.
പ്രൊഫസർ താമസിക്കുന്ന ഫ്ലാറ്റിൽ എത്തിയ പ്രതികൾ ദെബോസ്മിത പോളിനെ കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് കൊല്ലപ്പെട്ട പ്രൊഫസറുടെ അപ്പാർട്ട്മെൻ്റ് പുറത്ത് നിന്ന് പ്രതികൾ രക്ഷപെടുകയായിരുന്നു. കൊല്ലപ്പെട്ട പ്രൊഫസറുടെ സാംസങ് മൊബൈൽ ഫോൺ, കുറ്റകൃത്യത്തിന് ഉപയോഗിച്ചതായി പറയപ്പെടുന്ന ഒരു റേസർ, വസ്ത്രങ്ങൾ, ഒരു തൊപ്പി, ഒരു ബാക്ക്പാക്ക്, ട്രെയിൻ ടിക്കറ്റുകൾ എന്നിവ പ്രതികളിൽ നിന്ന് പോലീസ് കണ്ടെടുത്തു
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക






0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.