Wednesday, 8 July 2026

ശക്തമായ മഴ മുന്നറിയിപ്പ്; 11 ജില്ലകളിൽ യെല്ലോ അലർട്ട്

ശക്തമായ മഴ മുന്നറിയിപ്പ്; 11 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്.

നാളെയും സംസ്ഥാനത്തിന്റെ വടക്കൻ മേഖലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, കനത്ത മഴയുടെ പശ്ചാത്തലത്തിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകി. അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കാണ് അവധി ബാധകമാകുക. എന്നാൽ റെസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ബുധനാഴ്ചയ്ക്ക് ശേഷവും അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ അവധി തുടരുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

മലയോര മേഖലകളിലും വെള്ളക്കെട്ട് സാധ്യതയുള്ള പ്രദേശങ്ങളിലുമുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റിയും ജില്ലാ ഭരണകൂടങ്ങളും നിർദേശം നൽകിയിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുംബൈ വിമാനത്താവളത്തിൽ വൻ അപകടം ഒഴിവായി; രണ്ട് വിമാനങ്ങൾ റൺവേയിൽ മുഖാമുഖം

മുംബൈ വിമാനത്താവളത്തിൽ വൻ അപകടം ഒഴിവായി; രണ്ട് വിമാനങ്ങൾ റൺവേയിൽ മുഖാമുഖം

മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ ഒരേ റൺവേയിൽ മുഖാമുഖമെത്തിയ സംഭവത്തിൽ വൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. എയർ ട്രാഫിക് കൺട്രോളിന്റെയും പൈലറ്റിന്റെയും സമയോചിതമായ ഇടപെടലാണ് നൂറുകണക്കിന് യാത്രക്കാരുടെ ജീവൻ രക്ഷിച്ചത്.

ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. സിലിഗുരിയിൽ നിന്ന് എത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം ലാൻഡ് ചെയ്ത ശേഷം റൺവേ പൂർണമായി ഒഴിയുന്നതിന് മുമ്പ്, ഡൽഹിയിലേക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യയുടെ ബോയിങ് 777 വിമാനം അതേ റൺവേയിലൂടെ ടേക്ക് ഓഫിനായി മുന്നേറുകയായിരുന്നു.

രണ്ട് വിമാനങ്ങളും ഒരേ റൺവേയിൽ മുഖാമുഖം എത്തിയ നിർണായക ഘട്ടത്തിൽ എയർ ട്രാഫിക് കൺട്രോൾ ഉടൻ ഇടപെട്ട് ടേക്ക് ഓഫ് റദ്ദാക്കാൻ നിർദേശം നൽകി. നിർദേശം ലഭിച്ചതിനെ തുടർന്ന് പൈലറ്റ് സമയോചിതമായി വിമാനം ബ്രേക്ക് ചെയ്ത് നിർത്തിയതോടെയാണ് വലിയ വിമാനാപകടം ഒഴിവായത്.

വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചിരുന്നെങ്കിൽ നൂറുകണക്കിന് യാത്രക്കാരുടെ ജീവൻ അപകടത്തിലാകുമായിരുന്നുവെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ പൈലറ്റിന്റെയും എയർ ട്രാഫിക് കൺട്രോൾ ഉദ്യോഗസ്ഥരുടെയും ജാഗ്രതയും പ്രൊഫഷണൽ ഇടപെടലും വ്യാപകമായി അഭിനന്ദിക്കപ്പെടുകയാണ്.

അതേസമയം, സംഭവത്തിൽ വ്യോമയാന മന്ത്രാലയവും എയർ ഇന്ത്യയും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയാണ് എപ്പോഴും പരമപ്രധാനമെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു. അന്വേഷണം പൂർത്തിയായ ശേഷമേ സംഭവത്തിന് കാരണമായ സാഹചര്യങ്ങളിൽ കൂടുതൽ വ്യക്തത ലഭിക്കൂ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഷാർജയിൽ നിന്ന് പറന്ന ചരക്കുവിമാനം കാണാതായി

ഷാർജയിൽ നിന്ന് പറന്ന ചരക്കുവിമാനം കാണാതായി

ഇസ്‌ലാമാബാദ്: ഷാർജയിൽ നിന്ന് കറാച്ചിയിലേക്ക് പുറപ്പെട്ട പാക്കിസ്ഥാന്റെ ബോയിങ് 737 ചരക്കുവിമാനം കാണാതായതായി പാക്കിസ്ഥാൻ വ്യോമയാന അധികൃതർ അറിയിച്ചു. കെ2 എയർവേയ്‌സിന്റെ ഉടമസ്ഥതയിലുള്ള വിമാനത്തിൽ അഞ്ച് ക്രൂ അംഗങ്ങളാണ് ഉണ്ടായിരുന്നത്.

വിമാനത്തിന്റെ നാവിഗേഷൻ സംവിധാനത്തിൽ തകരാർ ഉണ്ടായതായി റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്ടമായത്. തുടർന്ന് വിമാനത്തെ കണ്ടെത്താനുള്ള തിരച്ചിൽ നടപടികൾ ബന്ധപ്പെട്ട ഏജൻസികൾ ആരംഭിച്ചിട്ടുണ്ട്.

കാണാതായ ബോയിങ് 737 വിമാനത്തിന് ഏകദേശം 27 വർഷം പഴക്കമുണ്ടെന്നാണ് ലഭ്യമായ വിവരം. വിമാനത്തിന്റെ അവസാന സിഗ്നൽ ലഭിച്ച സ്ഥലവും മറ്റ് സാങ്കേതിക വിവരങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

വിമാനത്തിന്റെ നിലവിലെ സ്ഥിതിയെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല. തിരച്ചിൽ തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതനുസരിച്ച് പുറത്തുവിടുമെന്നും പാക്കിസ്ഥാൻ വ്യോമയാന അധികൃതർ അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കള്ളാടി ദുരന്തം: 'കൊടുംപാതകം'; സമഗ്ര അന്വേഷണം വേണമെന്ന് വി.എം. സുധീരൻ

കള്ളാടി ദുരന്തം: 'കൊടുംപാതകം'; സമഗ്ര അന്വേഷണം വേണമെന്ന് വി.എം. സുധീരൻ

തിരുവനന്തപുരം: വയനാട് കള്ളാടി തുരങ്കപ്പാത നിർമാണ മേഖലയിലുണ്ടായ ദുരന്തം നാടിനെ നടുക്കുന്നതും അതീവ ദുഃഖകരവുമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. സർവ മുന്നറിയിപ്പുകളും സുരക്ഷാ നിർദേശങ്ങളും അവഗണിച്ചുണ്ടായ ഗുരുതരമായ അനാസ്ഥയാണ് ദുരന്തത്തിന് കാരണമായതെന്നും അദ്ദേഹം ആരോപിച്ചു.

ഉത്തരവാദിത്തമുള്ള കമ്പനി ഉൾപ്പെടെയുള്ളവർ തികഞ്ഞ അലംഭാവത്തിലൂടെയാണ് ഈ കൊടുംപാതകത്തിന് വഴിവെച്ചതെന്ന് സുധീരൻ പ്രസ്താവനയിൽ പറഞ്ഞു. ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബാംഗങ്ങളുടെയും ബന്ധുമിത്രാദികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു.

സംഭവത്തിൽ സത്യസന്ധവും സമഗ്രവുമായ അന്വേഷണം നടത്തി യഥാർഥ വസ്തുതകൾ ജനങ്ങൾക്ക് മുന്നിൽ കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും, അവരിൽ നിന്ന് അർഹമായ നഷ്ടപരിഹാരം ഈടാക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു.

ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും സർക്കാർ അടിയന്തര സഹായവും ആവശ്യമായ എല്ലാ ആശ്വാസ നടപടികളും ഉറപ്പാക്കണമെന്നും വി.എം. സുധീരൻ അഭ്യർഥിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുംബൈയിൽ കെട്ടിടം തകർന്ന് വീണ് അമ്മയും നാല് മക്കളും മരിച്ചു

മുംബൈയിൽ കെട്ടിടം തകർന്ന് വീണ് അമ്മയും നാല് മക്കളും മരിച്ചു

മുംബൈ: കനത്ത മഴയെ തുടർന്ന് മുംബൈയിലെ മൻഖുർദിൽ നാലുനില കെട്ടിടം സമീപത്തെ വീടിനുമുകളിലേക്ക് തകർന്നുവീണ് അമ്മയും നാല് മക്കളും ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു. ജനതാ നഗറിലെ മണ്ഡല സ്വദേശിനിയായ അക്തർ ജഹാനും അവരുടെ നാല് മക്കളുമാണ് ദുരന്തത്തിൽ മരിച്ചത്.

അക്തറിന്റെ ഭർത്താവ് മൊയ്‌നുദ്ദീൻ വാജിദ് അലി ഷാ അപകടത്തിന് തൊട്ടുമുമ്പ് വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങിയതിനാൽ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

മുംബൈയിൽ ഒരാഴ്ചയായി തുടരുന്ന കനത്ത മഴയെ തുടർന്ന് നാലുനില കെട്ടിടത്തിന്റെ ഭിത്തികളിൽ നേരത്തേ തന്നെ വിള്ളലുകൾ രൂപപ്പെട്ടിരുന്നതായും കെട്ടിടം ഒരു വശത്തേക്ക് ചരിഞ്ഞ നിലയിലായിരുന്നുവെന്നും സമീപവാസികൾ പറഞ്ഞു. അപകടസാധ്യത മനസ്സിലാക്കി സമീപത്തെ ചില വീടുകളിലെ താമസക്കാർ നേരത്തെ തന്നെ ഒഴിഞ്ഞുപോയിരുന്നു.

ഷീറ്റ് പാകിയ വീട്ടിൽ താമസിച്ചിരുന്ന അലി ഷായും കുടുംബവും സുരക്ഷാ ആശങ്കയെ തുടർന്ന് വീട് മാറാൻ തീരുമാനിച്ചിരുന്നു. ഞായറാഴ്ച സാധനങ്ങൾ മാറ്റുന്നതിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് തൊട്ടടുത്ത നാലുനില കെട്ടിടം തകർന്നുവീണ് ദുരന്തമുണ്ടായത്.

വിവരമറിഞ്ഞ് അഗ്നിരക്ഷാസേനയും ദുരന്തനിവാരണ സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. കനത്ത മഴ തുടരുന്നതിനാൽ പ്രദേശത്ത് സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബലാത്സംഗക്കേസ് പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ബലാത്സംഗക്കേസ് പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബറൂയിപ്പൂരിൽ 11 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയായ പ്രഭാസ് മൊണ്ടാൽ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ബുധനാഴ്ച അർധരാത്രിയോടെ കുറ്റകൃത്യം നടന്ന സ്ഥലത്ത് തെളിവെടുപ്പിനായി കൊണ്ടുപോയതിനിടെയായിരുന്നു സംഭവം.

പോലീസ് വിശദീകരണമനുസരിച്ച്, പുലർച്ചെ 12.45ഓടെ അന്വേഷണസംഘം പ്രതിയുമായി സൂര്യപുരിലെ സംഭവസ്ഥലത്തെത്തിയിരുന്നു. പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് കുറ്റകൃത്യം എങ്ങനെ നടന്നുവെന്ന് പുനരാവിഷ്കരിക്കുന്നതിനിടെയാണ് പ്രഭാസ് മൊണ്ടാൽ പോലീസിന്റെ പക്കലുണ്ടായിരുന്ന തോക്ക് തട്ടിയെടുക്കാൻ ശ്രമിച്ചത്.

തോക്ക് കൈവശപ്പെടുത്തിയ പ്രതി പോലീസിന് നേരെ ഒരു റൗണ്ട് വെടിയുതിർക്കുകയും തുടർന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്. ഇതോടെ സ്വയം പ്രതിരോധത്തിനായി പോലീസ് തിരിച്ചുവെടിവെക്കുകയായിരുന്നുവെന്നും വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ പ്രതിയെ ഉടൻ ബറൂയിപ്പൂർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും അധികൃതർ അറിയിച്ചു.

11 വയസ്സുകാരിയുടെ ക്രൂരമായ കൊലപാതകവും ലൈംഗികാതിക്രമവും സംസ്ഥാനത്ത് വലിയ പ്രതിഷേധത്തിനും രാഷ്ട്രീയ വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ വ്യാപക വിമർശനം ഉയരുന്നതിനിടെയാണ് പ്രധാന പ്രതി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.

അതേസമയം, പോലീസിന്റെ നടപടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ഏറ്റുമുട്ടലിന്റെ സാഹചര്യങ്ങളും സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അഹമ്മദാബാദ് സ്‌ഫോടനക്കേസ്: മൂന്ന് മലയാളികളും ഉൾപ്പെടുന്ന 38 പ്രതികളുടെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു

അഹമ്മദാബാദ് സ്‌ഫോടനക്കേസ്: മൂന്ന് മലയാളികളും ഉൾപ്പെടുന്ന 38 പ്രതികളുടെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു

അഹമ്മദാബാദ്: 2008ലെ അഹമ്മദാബാദ് സ്‌ഫോടനപരമ്പരക്കേസിൽ പ്രത്യേക കോടതി വിധിച്ച 38 പ്രതികളുടെ വധശിക്ഷ ഗുജറാത്ത് ഹൈക്കോടതി ശരിവെച്ചു. വധശിക്ഷ ലഭിച്ചവരിൽ മൂന്ന് മലയാളികളും ഉൾപ്പെടുന്നു. ഒരു മലയാളിയുൾപ്പെടെ 11 പ്രതികൾക്ക് വിധിച്ച ജീവപര്യന്തം തടവും ഹൈക്കോടതി നിലനിർത്തി.

2008 ജൂലൈ 26ന് ഇന്ത്യൻ മുജാഹിദ്ദീൻ ആസൂത്രണം ചെയ്ത സ്‌ഫോടനപരമ്പരകളിൽ 56 പേർ കൊല്ലപ്പെടുകയും 246 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. രാജ്യത്തെ നടുക്കിയ ഭീകരാക്രമണങ്ങളിൽ ഒന്നായാണ് ഈ കേസ് വിലയിരുത്തപ്പെടുന്നത്.

വധശിക്ഷ ശരിവെക്കപ്പെട്ട മലയാളികൾ കോട്ടയം ഈരാറ്റുപേട്ട സ്വദേശികളായ അബ്ദുൾ കരീമിന്റെ മക്കളായ ശിബിലി (47), ശാദുലി (45), മലപ്പുറം കൊണ്ടോട്ടി സ്വദേശി സൈനുദ്ദീന്റെ മകൻ ഇ.ടി. ഷറഫുദ്ദീൻ (43) എന്നിവരാണ്. ആലുവ കുഞ്ഞനിക്കര സ്വദേശി പെരുന്തല്ലി മുഹമ്മദ് അൻസാർ (45) ഉൾപ്പെടെ 11 പ്രതികൾക്ക് ലഭിച്ച ജീവപര്യന്തം തടവും ഹൈക്കോടതി അംഗീകരിച്ചു.

2022 ഫെബ്രുവരി 18ന് അഹമ്മദാബാദിലെ പ്രത്യേക കോടതി ജഡ്ജി എ.ആർ. പട്ടേൽ 49 പ്രതികൾക്ക് ശിക്ഷ വിധിച്ചിരുന്നു. ഈ വിധിയാണ് ജസ്റ്റിസുമാരായ എ.വൈ. കോഗ്‌ജെയും എസ്.ജെ. ദവെയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് പൂർണമായി ശരിവെച്ചത്.

സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 2027 മാർച്ച് 31നകം നഷ്ടപരിഹാരം നൽകാൻ ഗുജറാത്ത് സർക്കാരിനോട് ഹൈക്കോടതി നിർദേശിക്കുകയും ചെയ്തു.

ഗുജറാത്ത് കലാപത്തിന് പ്രതികാരമെന്ന പേരിൽ ഇന്ത്യൻ മുജാഹിദ്ദീൻ രാജ്യത്തെ വിവിധ നഗരങ്ങളിൽ നടത്തിയ സ്‌ഫോടനപരമ്പരകളിൽ ഏറ്റവും രൂക്ഷമായ ആക്രമണങ്ങളിലൊന്നായിരുന്നു അഹമ്മദാബാദ് സ്‌ഫോടനപരമ്പര.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മദ്യലഹരിയിൽ പോലീസ് ജീപ്പ്; മൂന്ന് ഉദ്യോഗസ്ഥർ സസ്പെൻഡിൽ

മദ്യലഹരിയിൽ പോലീസ് ജീപ്പ്; മൂന്ന് ഉദ്യോഗസ്ഥർ സസ്പെൻഡിൽ

പത്തനംതിട്ട: മദ്യലഹരിയിൽ പോലീസ് ജീപ്പ് ഓടിച്ച് മറ്റ് വാഹനങ്ങൾക്ക് ഭീഷണിയുണ്ടാക്കിയ സംഭവത്തിൽ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഡാൻസാഫ് സംഘത്തിലെ ഉദ്യോഗസ്ഥരായ പ്രിയേഷ്, രാഹുൽ, സുമൻ എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്.

സംഭവത്തിൽ മദ്യപിച്ച് ജീപ്പ് ഓടിച്ച ഡ്രൈവർ പ്രിയേഷിനെതിരെ പോലീസ് പ്രത്യേകം കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. അശ്രദ്ധയും അപകടകരവുമായ രീതിയിൽ പോലീസ് ജീപ്പ് ഓടിക്കുന്നതായി ശ്രദ്ധയിൽപ്പെട്ട ഓട്ടോറിക്ഷാ ഡ്രൈവറായ ഒരു യുവതിയാണ് വിവരം പോലീസിനെ അറിയിച്ചത്.

തുടർന്ന് ഓപ്പറേഷൻ തൂഫാൻ പരിശോധനയ്ക്കിറങ്ങിയ പോലീസ് സംഘം ജീപ്പിനെ പിന്തുടർന്ന് തടയുകയായിരുന്നു. പരിശോധനയിൽ വാഹനത്തിലുണ്ടായിരുന്നത് പത്തനംതിട്ട ഡിവൈ.എസ്.പി.യുടെ ഡാൻസാഫ് സംഘത്തിലെ ഉദ്യോഗസ്ഥരാണെന്ന് വ്യക്തമായി.

സംഭവത്തെ തുടർന്ന് വകുപ്പുതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. നിയമം നടപ്പാക്കേണ്ട ഉദ്യോഗസ്ഥർ തന്നെ നിയമലംഘനം നടത്തിയെന്ന ആരോപണം ഉയർന്ന സാഹചര്യത്തിൽ സംഭവത്തെ പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുഎസ് വ്യോമാക്രമണം: ഹോർമുസ് കടലിടുക്കിൽ സംഘർഷം രൂക്ഷം

യുഎസ് വ്യോമാക്രമണം: ഹോർമുസ് കടലിടുക്കിൽ സംഘർഷം രൂക്ഷം

യുഎസ് ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ ഇറാഖ് സന്ദർശനം വെട്ടിച്ചുരുക്കി തെഹ്‌റാനിലേക്ക് മടങ്ങി

തെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു. ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ എണ്ണക്കപ്പലുകൾക്ക് നേരെ ഇന്നലെ ഇറാൻ നടത്തിയ ആക്രമണത്തിന് പിന്നാലെ യുഎസ് സേന ഇറാനിൽ വ്യോമാക്രമണം നടത്തി. ഇറാന്റെ പരമോന്നത നേതാവ് അലി ഖാംനഈയുടെ സംസ്കാര ചടങ്ങുകൾ നാളെ നടക്കാനിരിക്കെയാണ് ഗൾഫ് മേഖലയെ വീണ്ടും ആശങ്കയിലാക്കി അമേരിക്കയുടെ ഈ സൈനിക നീക്കം

ഇതിനിടെ, യുഎസ് ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ ഇറാഖ് സന്ദർശനം വെട്ടിച്ചുരുക്കി തെഹ്‌റാനിലേക്ക് മടങ്ങി. ചൊവ്വാഴ്ച രാത്രി ഇറാഖിലെ നജഫിലെത്തിച്ച ഖാംനഈയുടെ മൃതദേഹത്തെ അനുഗമിക്കാനും, ഇറാഖ് സർക്കാർ പ്രതിനിധികളുമായി സുപ്രധാന ചർച്ചകൾ നടത്താനുമായിരുന്നു അദ്ദേഹം എത്തിയത്. എന്നാൽ പുതിയ സാഹചര്യത്തിൽ അദ്ദേഹം ഉടൻ തന്നെ നാട്ടിലേക്ക് മടങ്ങുകയായിരുന്നു