Wednesday, 15 July 2026

ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ  ക്ലാസും സ്കൂളുകളിൽ പത്രവിതരണ പദ്ധതിയും  നടന്നു

ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസും സ്കൂളുകളിൽ പത്രവിതരണ പദ്ധതിയും നടന്നു

ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ  ക്ലാസും സ്കൂളുകളിൽ പത്രവിതരണ പദ്ധതിയും  നടന്നു.

അരുവിത്തുറ  :  ലയൺസ് ക്ലബ്ബ്   ഓഫ് അരുവിത്തുറ നേതൃത്വത്തിൽ സയൻസ് 
മോട്ടിവേഷൻ  ക്ലാസും സ്കൂളുകളിൽ പത്രവിതരണ പദ്ധതിയും  നടന്നു.

മിമിക്രി എന്ന കലാരൂപത്തിലൂടെ സ്പേസ് സയൻസ് നേട്ടം അവതരിപ്പിച്ച്  ട്രെയിനർ  മനോജ് ടി. ബെഞ്ചമിൻ ഈരാറ്റുപേട്ട സെൻ്റ് മേരീസ് എൽ.പി സ്കൂളിൽ  ശാസ്ത്ര മോട്ടിവേഷൻ ക്ലാസ് നയിച്ചു.

കെ. എസ്. തോമസ് കടപ്ലാക്കൽ മെമ്മോറിയൽ ചാരിറ്റി  ഒരു വർഷത്തേക്ക് കേരള കൗമുദി, ദീപിക ദിനപത്രങ്ങൾ ഈരാറ്റുപേട്ട ഗവ.ഹയർ സെക്കൻഡറി സ്കൂൾ,മുസ്ലീം ഗേൾസ് എച്ച് എസ് എസ്, സെൻ്റ് മേരീസ് എൽ.പി സ്കൂൾ , ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ സൗജന്യമായി വിതരണം ചെയ്തു.

പദ്ധതി ഉദ്ഘാടനം
ലയൺസ് ജില്ല ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടത്തിലിൻ്റെ  അധ്യക്ഷതയിൽ 
 കെ. എസ്. തോമസ് കടപ്ലാക്കൽ മെമ്മോറിയൽ ചാരിറ്റി കൺവീനറും ബ്രില്യന്റ് സ്റ്റഡി സെന്റർ പാലാ ഗണിതശാസ്ത്ര വിഭാഗം മേധാവിയുമായ പ്രൊഫ. റോയ് തോമസ് നിർവഹിച്ചു. 
ലയൺസ് ക്ലബ് പ്രസിഡന്റ് ടിറ്റോ തെക്കേൽ മുഖ്യ പ്രഭാഷണം നടത്തി.

കേരള കൗമുദി സർകുലേഷൻ മാനേജർ ലെനിൻ, 
 ലയൺസ് ബോർഡ് മെമ്പർമാരായ വി.എം മാത്യു വെള്ളാപാണിയിൽ, ജോജോ പ്ലാത്തോട്ടം, ദീപാമോൾ ജോർജ്, ജോസഫ് ചാക്കോ,
കേരള കൗമുദി  ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോഴിക്കോട് മാലിന്യടാങ്കിൽ കുടുങ്ങിയ ഒരാൾ മരിച്ചു; ഒരാളുടെ നിലഗുരുതരം

ഗ്രഹാം സ്റ്റെയ്ൻസിനേയും മക്കളേയും ചുട്ടുകൊന്ന കേസിലെ ; പ്രതി ദാരാസിങ്ങിനെ വിട്ടയയ്ക്കാൻ ഒഡിഷ സർക്കാർ

ഗ്രഹാം സ്റ്റെയ്ൻസിനേയും മക്കളേയും ചുട്ടുകൊന്ന കേസിലെ ; പ്രതി ദാരാസിങ്ങിനെ വിട്ടയയ്ക്കാൻ ഒഡിഷ സർക്കാർ

ഭുവനേശ്വർ: ഓസ്‌ട്രേലിയൻ മിഷണറിയായ ഗ്രഹാം സ്റ്റെയ്ൻസിനെയും അദ്ദേഹത്തിന്റെ രണ്ട് മക്കളെയും ജീവനോടെ ചുട്ടുകൊന്ന കേസിലെ മുഖ്യപ്രതിയായ ദാരാസിങ് ജയിൽമോചിതനാകാൻ സാധ്യത. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രത്യേക ഇളവിന്റെ ഭാഗമായി മോചിപ്പിക്കാൻ ഒഡിഷ സർക്കാർ പരിഗണിക്കുന്ന തടവുകാരുടെ പട്ടികയിൽ ദാരാസിങ്ങിന്റെ പേരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

26 വർഷത്തിലേറെയായി താൻ ജയിലിലാണെന്നും തന്റെ മുൻകാല പ്രവൃത്തികളിൽ പശ്ചാത്താപമുണ്ടെന്നും കാണിച്ച് ദാരാ സിങ് സുപ്രീം കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ദാരാ സിങ്ങിന്റെ മോചനം സംബന്ധിച്ച് തീരുമാനമെടുക്കാൻ ഒഡീഷ സർക്കാരിന്റെ സ്‌ക്രീനിങ് കമ്മിറ്റിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ ഓഗസ്ത് 19-ന് വാദം കേൾക്കും.

1999 ജനുവരി 22-ന് ഒഡീഷയിലെ കിയോഞ്ജർ ജില്ലയിലെ മനോഹർപുർ ഗ്രാമത്തിലാണ് ഓസ്ട്രേലിയൻ മിഷനറിയായ ഗ്രഹാം സ്റ്റെയ്ൻസിനെയും മക്കളായ പത്ത് വയസ്സുകാരൻ ഫിലിപ്പിനെയും ആറു വയസ്സുകാരൻ തിമോത്തിയെയും ജീവനോടെ ചുട്ടുകൊന്നത്. സ്റ്റേഷൻ വാഗണിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഇവരെ ഒരു സംഘം ആളുകൾ വാഹനം വളഞ്ഞ് തീകൊളുത്തിയായിരുന്നു കൊലപ്പെടുത്തിയത്.

ദാരാസിങ് എന്നറിയപ്പെടുന്ന രവീന്ദ്ര പാൽ സിങ് ആണ് കേസിലെ പ്രധാന പ്രതി. കോടതിയുടെ ശിക്ഷയെ തുടർന്ന് ഇയാൾ ഇപ്പോൾ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുവരികയാണ്. കേസിലെ മറ്റൊരു പ്രതിയെയും ശിക്ഷിച്ചിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തൊഴിൽരംഗത്ത് എഐയുടെ ആഘാതം ; നേരിടാൻ ലോകം തയ്യാറാകണം; തുറന്ന കത്തുമായി നൊബേൽ ജേതാക്കളടക്കം 200-ലേറെ പ്രമുഖർ

തൊഴിൽരംഗത്ത് എഐയുടെ ആഘാതം ; നേരിടാൻ ലോകം തയ്യാറാകണം; തുറന്ന കത്തുമായി നൊബേൽ ജേതാക്കളടക്കം 200-ലേറെ പ്രമുഖർ

തൊഴിൽരംഗത്ത് 
AI

നിർമിതബുദ്ധി (AI) ഭാവിയിൽ തൊഴിൽമേഖലയുൾപ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളിൽ സൃഷ്ടിച്ചേക്കാവുന്ന ഗുരുതര പ്രതിസന്ധികളെ നേരിടാൻ ലോക രാജ്യങ്ങൾ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് 16 നൊബേൽ ജേതാക്കളടക്കം 200-ലധികം പ്രമുഖർ രംഗത്തെത്തി. സ്റ്റാൻഫോർഡ് സർവകലാശാലയുടെ ഡിജിറ്റൽ ഇക്കണോമി ലാബ് തയ്യാറാക്കിയ "We Must Act Now" എന്ന തുറന്ന കത്തിലൂടെയാണ് ലോകനേതാക്കൾക്ക് അവർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നിർമിതബുദ്ധിയുടെ അതിവേഗ വളർച്ച മനുഷ്യരാശിക്ക് സൃഷ്ടിച്ചേക്കാവുന്ന വെല്ലുവിളികൾ മുൻകൂട്ടി കണ്ട് ഫലപ്രദമായ നയങ്ങളും നിയന്ത്രണ സംവിധാനങ്ങളും നടപ്പാക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു.

ഗൂഗിളിന്റെ മുൻ സിഇഒ എറിക് ഷ്മിഡിറ്റ്, ലിങ്ക്ഡ് ഇൻ സ്ഥാപകൻ റീഡ് ഹോഫ്മാൻ, ആന്ത്രോപിക് സഹസ്ഥാപകൻ ജാക്ക് ക്ലാർക്ക്, ഇന്ത്യൻ-അമേരിക്കൻ നിക്ഷേപകൻ വിനോദ് ഖോസ്ല എന്നിവരടക്കം സാങ്കേതിക മേഖലയിലെ പ്രമുഖരാണ് ഈ തുറന്ന കത്തിൽ ഒപ്പുവെച്ചിരിക്കുന്നത്. ആധുനിക കൃത്രിമബുദ്ധിയുടെ (എഐ) അടിത്തറ പാകിയ യോഷുവ ബെൻജിയോ, യാൻ ലെകൺ എന്നീ 'എഐയുടെ പിതാക്കന്മാർ' എന്നും വിശേഷിപ്പിക്കപ്പെടുന്ന ഗവേഷകരും, ഓപ്പൺഎഐ, ആന്ത്രോപിക് എന്നീ കമ്പനികളുടെ ചീഫ് ഇക്കണോമിസ്റ്റുമാരും ഒപ്പുവെച്ചവരിൽ ഉൾപ്പെടുന്നു. ഇത്രയും പ്രമുഖരുടെ പിന്തുണ ലഭിച്ചതോടെ, കത്തിൽ ഉയർത്തിയിരിക്കുന്ന മുന്നറിയിപ്പിന്റെ ഗൗരവം കൂടുതൽ ശ്രദ്ധേയമായിരിക്കുകയാണ്.

നിർമിതബുദ്ധി (എഐ) ഇനി ഒരു സാങ്കേതികവിദ്യ മാത്രമല്ല, മനുഷ്യ നാഗരികതയുടെ ഭാവിയെ തന്നെ മാറ്റിമറിക്കാൻ ശേഷിയുള്ള ശക്തിയായി മാറുകയാണെന്ന് കത്തിൽ മുന്നറിയിപ്പ് നൽകുന്നു. അടുത്ത പത്ത് വർഷത്തിനുള്ളിൽ എഐയുടെ ശേഷി ഗണ്യമായി വർധിക്കുകയും, വ്യാവസായിക വിപ്ലവത്തേക്കാൾ വലുതും അതിവേഗത്തിലുള്ളതുമായ സാമ്പത്തിക-സാമൂഹിക മാറ്റങ്ങൾക്ക് വഴിവെക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ. ഇതുമൂലം വ്യാപകമായ തൊഴിൽനഷ്ടത്തിന് സാധ്യതയുണ്ടെന്ന ആശങ്ക ഉയരുമ്പോഴും, മനുഷ്യരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും പുതിയ അവസരങ്ങൾ സൃഷ്ടിക്കാനും എഐക്ക് കഴിയുമെന്ന പ്രതീക്ഷയും കത്തിൽ പങ്കുവയ്ക്കുന്നു.

എഐ മനുഷ്യർക്കും സമൂഹത്തിനും പ്രയോജനകരമായ രീതിയിൽ വിനിയോഗിക്കപ്പെടാൻ ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും നിയന്ത്രണ സംവിധാനങ്ങളും സ്ഥാപനങ്ങളും അടിയന്തരമായി രൂപീകരിക്കണമെന്ന് അവർ സംയുക്തമായി ആഹ്വാനം ചെയ്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 14 July 2026

പണം കിട്ടിയില്ല, സ്വന്തം വീട് കത്തിച്ചു; കണ്ണൂരിൽ ലഹരിക്ക് അടിമയായ യുവാവ് അറസ്റ്റിൽ

പണം കിട്ടിയില്ല, സ്വന്തം വീട് കത്തിച്ചു; കണ്ണൂരിൽ ലഹരിക്ക് അടിമയായ യുവാവ് അറസ്റ്റിൽ

കണ്ണൂർ: പണം നൽകാൻ വിസമ്മതിച്ച പിതാവിനോടുള്ള പ്രകോപനത്തെ തുടർന്ന് സ്വന്തം വീടിന് തീയിട്ട യുവാവ് അറസ്റ്റിൽ. കണ്ണൂർ ആയിക്കര സ്വദേശിയായ അഭിഷേകിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച പുലർച്ചെ മൂന്നരയോടെയാണ് വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്നത് അയൽവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. വിവരമറിയിച്ചതിനെ തുടർന്ന് പോലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി.

തീപിടിത്തത്തിൽ കട്ടിൽ, കിടക്ക, വസ്ത്രങ്ങൾ ഉൾപ്പെടെ വീട്ടിനുള്ളിലെ നിരവധി സാധനങ്ങൾ പൂർണമായും കത്തിനശിച്ചു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

അഭിഷേക് ആവശ്യപ്പെട്ട പണം പിതാവ് നൽകാതിരുന്നതാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ലഹരിക്ക് അടിമയായിരുന്ന ഇയാളുടെ നിരന്തര ഭീഷണിയെ തുടർന്ന് മാതാപിതാക്കൾ നേരത്തെ തന്നെ വീട് വിട്ട് മറ്റൊരിടത്ത് താമസിച്ചുവരികയായിരുന്നു.

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും തീപിടിത്തത്തിന്റെ സാഹചര്യങ്ങളും പരിശോധിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുഴിമന്തി കഴിച്ചവർക്ക് കൂട്ടമായി ഭക്ഷ്യവിഷബാധ; കൊച്ചിയിലെ അൽ റീം റസ്റ്റോറന്റിന്റെ ലൈസൻസ് സസ്പെൻഡ്

കുഴിമന്തി കഴിച്ചവർക്ക് കൂട്ടമായി ഭക്ഷ്യവിഷബാധ; കൊച്ചിയിലെ അൽ റീം റസ്റ്റോറന്റിന്റെ ലൈസൻസ് സസ്പെൻഡ്

കൊച്ചി: എറണാകുളം കതൃക്കടവിലുള്ള അൽ റീം കുഴിമന്തി റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച അൻപതോളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി. കഴിഞ്ഞ ബുധനാഴ്ച മുതൽ റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് വയറുവേദന, ഛർദ്ദി, മറ്റ് ദേഹാസ്വാസ്ഥ്യങ്ങൾ എന്നിവ അനുഭവപ്പെട്ടത്.

ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് പത്തിലധികം പേർ കടവന്ത്രയിലെ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി ഉൾപ്പെടെയുള്ള വിവിധ ആശുപത്രികളിൽ ചികിത്സ തേടി. പിന്നാലെ അടുത്ത ദിവസങ്ങളിലും ഇതേ റസ്റ്റോറന്റിൽ നിന്ന് മന്തി കഴിച്ചവർക്കും സമാന ലക്ഷണങ്ങൾ അനുഭവപ്പെട്ടതോടെ ചികിത്സ തേടിയവരുടെ എണ്ണം അൻപതോളം ആയി.

സംഭവത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന് പരാതി ലഭിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ റസ്റ്റോറന്റിൽ പരിശോധന നടത്തി. പരിശോധനയുടെ അടിസ്ഥാനത്തിൽ ഹോട്ടലിന്റെ പ്രവർത്തനം അടിയന്തരമായി നിർത്തിവെക്കുകയും തുടർന്ന് ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്തു.

റസ്റ്റോറന്റിൽ നിന്ന് ശേഖരിച്ച ഭക്ഷണ സാമ്പിളുകൾ ശാസ്ത്രീയ പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനാഫലം ലഭിച്ച ശേഷമാകും ഭക്ഷ്യവിഷബാധയുടെ കൃത്യമായ കാരണം വ്യക്തമാകുക.

സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും, ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയാൽ ഉത്തരവാദികൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നിർമ്മ സോപ്പുപൊടിയും യൂറിയയും ചേർത്ത കോടിക്കണക്കിന് ലിറ്റർ കൃത്രിമ പാൽ പിടികൂടി

നിർമ്മ സോപ്പുപൊടിയും യൂറിയയും ചേർത്ത കോടിക്കണക്കിന് ലിറ്റർ കൃത്രിമ പാൽ പിടികൂടി

ന്യൂഡൽഹി: ഭക്ഷ്യസുരക്ഷയെ ഞെട്ടിക്കുന്ന വൻ വ്യാജപാൽ നിർമ്മാണ ശൃംഖല അധികൃതർ പൊളിച്ചടുക്കി. നിർമ്മ സോപ്പുപൊടി, യൂറിയ, സിന്തറ്റിക് രാസവസ്തുക്കൾ എന്നിവ ചേർത്ത് തയ്യാറാക്കിയ കോടിക്കണക്കിന് ലിറ്റർ കൃത്രിമ പാലാണ് പരിശോധനയിൽ പിടിച്ചെടുത്തത്.

പ്രാഥമിക അന്വേഷണത്തിൽ, യഥാർത്ഥ പാലിന്റെ നിറവും കട്ടിയും രുചിയും ലഭ്യമാക്കാൻ സോപ്പുപൊടി, യൂറിയ, സസ്യഎണ്ണ, മറ്റ് രാസപദാർഥങ്ങൾ എന്നിവ ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. ഈ കൃത്രിമ പാൽ വിവിധ പ്രദേശങ്ങളിലേക്ക് വിതരണം ചെയ്തിരുന്നതായും അന്വേഷണസംഘം അറിയിച്ചു.

വൻതോതിൽ കൃത്രിമ പാൽ നിർമ്മിച്ച കേന്ദ്രങ്ങളിൽ നിന്ന് അസംസ്കൃത വസ്തുക്കളും യന്ത്രസാമഗ്രികളും പിടിച്ചെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ കസ്റ്റഡിയിലെടുത്തതായും, വ്യാജപാൽ ശൃംഖലയുടെ വ്യാപ്തി കണ്ടെത്താൻ അന്വേഷണം വ്യാപിപ്പിച്ചതായും അധികൃതർ വ്യക്തമാക്കി.

ഭക്ഷ്യസുരക്ഷാ വിദഗ്ധരുടെ അഭിപ്രായത്തിൽ, യൂറിയയും ഡിറ്റർജന്റുകളും കലർന്ന കൃത്രിമ പാൽ ദീർഘകാലം ഉപയോഗിക്കുന്നത് വൃക്ക, കരൾ, ദഹനവ്യവസ്ഥ എന്നിവയെ ഗുരുതരമായി ബാധിക്കാനും കുട്ടികളിലും പ്രായമായവരിലും ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാനും ഇടയാക്കും.

സംഭവത്തെ തുടർന്ന് പാൽ വാങ്ങുമ്പോൾ ഗുണനിലവാരവും ഉറവിടവും ഉറപ്പാക്കണമെന്നും, സംശയാസ്പദമായ ഉൽപ്പന്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഭക്ഷ്യസുരക്ഷാ വകുപ്പിനെ ഉടൻ അറിയിക്കണമെന്നും അധികൃതർ ജനങ്ങളോട് അഭ്യർഥിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കള്ളാടി ദുരന്തം: വിദഗ്ധ പരിശോധന ഇനിയും തുടങ്ങിയില്ല; ഇരട്ട അന്വേഷണ പ്രഖ്യാപനത്തിന് പിന്നാലെ കാത്തിരിപ്പ്

കള്ളാടി ദുരന്തം: വിദഗ്ധ പരിശോധന ഇനിയും തുടങ്ങിയില്ല; ഇരട്ട അന്വേഷണ പ്രഖ്യാപനത്തിന് പിന്നാലെ കാത്തിരിപ്പ്

കൽപ്പറ്റ: വയനാട് മേപ്പാടി കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തെക്കുറിച്ചുള്ള വിദഗ്ധ പരിശോധന ഇനിയും ആരംഭിക്കാത്തത് ആശങ്കയാകുന്നു. ദുരന്തത്തിന്റെ കാരണം കണ്ടെത്താനും തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട് കൂട്ടിയിട്ട മണ്ണ് പരിശോധിക്കാനുമായി സർക്കാർ പ്രഖ്യാപിച്ച രണ്ട് അന്വേഷണ സമിതികളും ഇതുവരെ സംഭവസ്ഥലം സന്ദർശിച്ചിട്ടില്ല.

തുരങ്കപാത നിർമാണത്തിനിടെ കൂട്ടിയിട്ട മണ്ണ് മാറ്റുന്നതുമായി ബന്ധപ്പെട്ട് പഠനം നടത്താൻ മൂന്നംഗ വിദഗ്ധ സംഘത്തെയും ദുരന്തത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ അഞ്ചംഗ അന്വേഷണ സമിതിയെയും സർക്കാർ നിയോഗിച്ചിരുന്നു. മൂന്നംഗ സംഘം അടിയന്തരമായി സ്ഥലത്തെത്തി പരിശോധന നടത്തി റിപ്പോർട്ട് നൽകണമെന്നായിരുന്നു നിർദേശം. ഇന്നലെ സംഘം എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും സന്ദർശനം നടന്നില്ല. അഞ്ചംഗ സമിതിക്ക് ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.

അതേസമയം, ദുരന്തത്തിൽ മരിച്ചവർക്കും പരിക്കേറ്റവർക്കും നഷ്ടപരിഹാരം നൽകുമെന്ന് നിർമ്മാണ കമ്പനി സമ്മതിച്ചതായി മന്ത്രി ടി. സിദ്ദിഖ് അറിയിച്ചു. അപകടത്തിൽ മരിച്ച ഏഴ് പേരുടെ കുടുംബങ്ങൾക്ക് ആറ് ലക്ഷം രൂപ വീതവും, മരിച്ച കരാർ തൊഴിലാളി അൽമോന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും അടിയന്തര ധനസഹായമായി നൽകും.

പരിക്കേറ്റ ഒമ്പത് പേരിൽ ആറുപേർക്ക് രണ്ടര ലക്ഷം രൂപ വീതം സഹായധനം നൽകും. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന മൂന്ന് പേർക്ക് ഇതിലും കൂടുതൽ സാമ്പത്തിക സഹായം നൽകാൻ കമ്പനിക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.

മണ്ണിടിച്ചിലിനെ തുടർന്ന് പ്രദേശത്ത് അടിഞ്ഞുകൂടിയ മണ്ണ് എത്രയും വേഗം നീക്കം ചെയ്യാൻ നിർമ്മാണ കമ്പനിക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. സ്കൂളുകൾ ഉൾപ്പെടെയുള്ള അത്യാവശ്യ സർവീസുകൾക്കായി നിലവിൽ മീനാക്ഷി പാലം വഴി വാഹനഗതാഗതം അനുവദിച്ചിട്ടുണ്ടെന്നും, പാലത്തിന്റെ ബലക്ഷയം പരിശോധിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡീസൽ തീർന്ന് പാലത്തിൽ കുടുങ്ങിയ സ്വകാര്യബസ്; ഡ്രൈവർ ഓടി, രണ്ട് മണിക്കൂർ കൊച്ചി നഗരം ഗതാഗതക്കുരുക്കിൽ

ഡീസൽ തീർന്ന് പാലത്തിൽ കുടുങ്ങിയ സ്വകാര്യബസ്; ഡ്രൈവർ ഓടി, രണ്ട് മണിക്കൂർ കൊച്ചി നഗരം ഗതാഗതക്കുരുക്കിൽ

കൊച്ചി: എറണാകുളം നോർത്ത് പാലത്തിൽ ഡീസൽ തീർന്ന് സ്വകാര്യബസ് നിന്നതും പിന്നാലെ ഡ്രൈവർ സ്ഥലത്തുനിന്ന് ഓടിപ്പോയതും കൊച്ചി നഗരത്തിൽ മണിക്കൂറുകളോളം രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമായി. തിങ്കളാഴ്ച രാവിലെ തിരക്കേറിയ സമയത്താണ് സംഭവം.

വൈറ്റില ഹബ്–ഇടപ്പള്ളി–ഹൈക്കോടതി–തൃപ്പൂണിത്തുറ റൂട്ടിൽ സർവീസ് നടത്തുന്ന 'മന്നാടിയാർ' സ്വകാര്യബസാണ് കലൂർ ഭാഗത്ത് നിന്ന് ഹൈക്കോടതിയിലേക്ക് പോകുന്നതിനിടെ എറണാകുളം നോർത്ത് പാലത്തിന് മുകളിൽ പെട്ടെന്ന് നിലച്ചത്. സ്റ്റാർട്ടാക്കാൻ ഡ്രൈവർ പലതവണ ശ്രമിച്ചെങ്കിലും പിന്നീട് ഡീസൽ തീർന്നതാണെന്ന് വ്യക്തമായി. ഇതോടെ ഡ്രൈവർ ഭയന്ന് ബസ് ഉപേക്ഷിച്ച് സ്ഥലത്തുനിന്ന് കടന്നുകളഞ്ഞതായാണ് വിവരം.

ബസ് പാലത്തിൽ കുടുങ്ങിയതോടെ നിമിഷങ്ങൾക്കകം കലൂർ, ലിസി ജങ്ഷൻ, മണപ്പാട്ടിപ്പറമ്പ് റോഡ്, പാവക്കുളം റോഡ് തുടങ്ങി നഗരത്തിലെ പ്രധാന ഭാഗങ്ങളിൽ ഗതാഗതം സ്തംഭിച്ചു. ട്രാഫിക് നിയന്ത്രിക്കാൻ പോലീസ് വാഹനങ്ങൾ ബദൽ വഴികളിലൂടെ തിരിച്ചുവിട്ടെങ്കിലും തിരക്ക് കൂടുതൽ രൂക്ഷമായി.

സംഭവമറിഞ്ഞ് കൊച്ചി സിറ്റി ട്രാഫിക് വെസ്റ്റ് എ.സി.പി. ആർ. അശോകന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി ബസ് മാറ്റാൻ ശ്രമിച്ചു. മറ്റൊരു ഡ്രൈവറെ എത്തിച്ചെങ്കിലും ബസ് നീക്കാനായില്ല. മൂന്നാമത്തെ ഡ്രൈവറെ എത്തിച്ച ശേഷമാണ് ബസ് പിന്നിലേക്ക് എടുക്കാൻ കഴിഞ്ഞത്.

ഇതിനിടെ ബസിന്റെ ബ്രേക്കും പ്രവർത്തനരഹിതമായത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കി. നിയന്ത്രണം വിട്ട് ബസ് പിന്നിലേക്ക് നീങ്ങിയെങ്കിലും പോലീസ് ഉദ്യോഗസ്ഥർ ബസിന് പിന്നിൽ നിന്ന് തള്ളിപ്പിടിച്ച് സുരക്ഷിതമായി പാലത്തിൽ നിന്ന് താഴെയിറക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി. ബസുമായുള്ള അപകടവും ഭാഗ്യംകൊണ്ടാണ് ഒഴിവായത്.

ഏകദേശം രണ്ട് മണിക്കൂറിന് ശേഷം ബസ് റോഡിന്റെ വശത്തേക്ക് മാറ്റിയതോടെയാണ് ഗതാഗതം സാധാരണ നിലയിലായത്. "ഡ്രൈവർ ഓടിപ്പോയതാണ് പ്രശ്നം വഷളാക്കിയത്. ബ്രേക്ക് തകരാറിലായിരുന്നിട്ടും അപകടം ഒഴിവാക്കാനായത് ഭാഗ്യം കൊണ്ടാണ്" എന്ന് എ.സി.പി. ആർ. അശോകൻ പ്രതികരിച്ചു.