ഡൽഹി ചാവേർ ആക്രമണത്തിൽ ഒരാളെക്കൂടി എൻ ഐ എ അറസ്റ്റ് ചെയ്തു. ഉമർ നബിക്ക് സഹായം ചെയ്ത സോ ഹൈബ് എന്ന ഫരീദ ബാദ് സ്വദേശിയെയാണ് എൻ ഐ എ അറസ്റ്റ് ചെയ്തത്. കേസിൽ എൻ ഐ എ നടത്തുന്ന ഏഴാമത്തെ അറസ്റ്റ് ആണിത്. കസ്റ്റഡിയിലുള്ള ഡോക്ടർ മുസമിൽ ഷകീൽ അടക്കമുള്ളവരെ ചോദ്യം ചെയ്തതിൽ നിന്നും, ചാവേർ ഭീകരൻ ഡോക്ടർ ഉമർ നബിയെ കുറിച്ച് നിർണായക വിവരങ്ങൾ ആണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.
മുഖ്യപ്രതി ഒമർ നബി സഞ്ചരിക്കുന്ന ബോംബ് ലബോറട്ടറി എന്ന് വൈറ്റ് കോളർ സംഘം എൻ ഐ എ ക്ക് മൊഴി നൽകി.ഉമർ നബി ബോംബ് നിർമ്മാണ സാമഗ്രികൾ എപ്പോഴും കൂടെ കൊണ്ട് നടന്നിരുന്നു.കാശ്മീരിൽ വൻ ആക്രമണം നടത്താനായി സ്ഫോടക വസ്തുക്കൾ കാശ്മീരിലേക്ക് കടത്താനായിരുന്നു പദ്ധതിയെന്നും എൻ ഐ എ യ്ക്ക് വിവരം ലഭിച്ചു. ഉമർ നബി ബോംബ് നിർമ്മാണത്തിന് ഉള്ള പരീക്ഷണങ്ങൾ നടത്താൻ ആവശ്യമായ സാമഗ്രികൾ ഒരു സൂട്ട് കേസിൽ ആക്കി എപ്പോഴും കൂടെ കൊണ്ട് നടന്നിരുന്നു എന്ന് കൂട്ടാളികൾ മൊഴി നൽകി.
ഫരീദാബാദിലെ അൽഫലഹ് സർവകലാശാലയിലെ ഹോസ്റ്റൽ മുറിയിൽ നടത്തിയ പരിശോധനയിൽ ഈ സ്യൂട്ട് കേസ് കണ്ടെടുത്തിരുന്നു. ഐ 20 കാറിൽ പകുതി നിർമ്മാണം പൂർത്തിയാക്കിയ ബോംബ് ഉമർ നബി നേരത്തെ തന്നേ സൂക്ഷിച്ചിരുന്നു. ബോംബ് നിർമ്മാണത്തിനായി നെയിൽ പോളിഷ് റിമൂവർ,പൊടിച്ച പഞ്ചസാര അടക്കം പ്രാദേശികമായി ലഭ്യമായ വസ്തുക്കളാണ് ഉപയോഗിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തി.
ഹിസ്ബുൾ ഭീകരൻ ബുർഹാൻ വാനിയുടെ വധത്തിനു പ്രതികാരമായി കാശ്മീരിൽ വൻ ആക്രമണപദ്ധതി സംഘം തയ്യാറാക്കിയിരുന്നു. സ്ഫോടക വസ്തുക്കൾ ശേഖരിച്ചു കാശ്മീരിലേക്ക് കടത്താനായിരുന്നു നേരത്തെ പദ്ധതി ഇട്ടിരുന്നത്. ഓപ്പറേഷൻ സിന്ധൂറിന് ശേഷം ജമ്മുകശ്മീരിൽ പരിശോധനകൾ ശക്തമാക്കിയതോടെ, പുറമേ നിന്നുള്ള ഭീകരരുടെ നിർദേശം അനുസരിച്ചാണ് ഡൽഹിയിൽ ആക്രമണം നടത്താൻ പദ്ധതി തയ്യാറക്കിയത് എന്നും കൂട്ടാളികൾ മൊഴി നൽകി.
വൈറ്റ് കോളർ സംഘത്തിലേക്ക് ആദ്യം റിക്രൂട്ട് ചെയ്യപ്പെട്ടത് ഡോ. മുസമിൽ ആയിരുന്നെങ്കിലും സംഘത്തിന് നേതൃത്വം നൽകിയിരുന്നത് ഉമർ നബി ആയിരുന്നെന്നും, അമീർ എന്നാണ് ഉമർ സ്വയം വിശേഷിപ്പിച്ചതെന്നും കൂട്ടാളികൾ മൊഴി നൽകി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.