Saturday, 10 January 2026

വിദ്യാർഥികൾ ആവേശത്തിൽ, 5 ലക്ഷം രൂപ വരെയുള്ള വമ്പൻ സമ്മാനങ്ങൾ; ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് മത്സരം ജനുവരി 12ന്

വിദ്യാർഥികൾ ആവേശത്തിൽ, 5 ലക്ഷം രൂപ വരെയുള്ള വമ്പൻ സമ്മാനങ്ങൾ; ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് മത്സരം ജനുവരി 12ന്

തിരുവനന്തപുരം: സ്‌കൂൾ കോളേജ് വിദ്യാർഥികൾക്കുള്ള പ്രാഥമികതല മത്സരങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായി. 12000 ത്തോളം സ്‌കൂളുകളിലും 1200 ലധികം കോളേജുകളിലും നടക്കുന്ന ക്വിസ് മൽസരത്തിൽ അഞ്ച് ലക്ഷത്തിലധികം വിദ്യാർഥികൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ സ്‌കൂളുകളും കോളേജുകളും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരിലേക്ക് ലഭിക്കുന്ന എസ്എംഎസ് മുഖേന യൂസർനെയിമും പാസ്‌വേഡും സെറ്റ് ചെയ്യണം. തുടർന്ന് www.cmmegaquiz.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് വിവരങ്ങൾ പരിശോധിക്കണം.

സ്കൂൾ, കോളേജ് നോഡൽ ഓഫീസർ ജനുവരി 12ന് രാവിലെ 10.30ന് ഐഡിയിൽ ലോഗിൻ ചെയ്ത് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരിലേക്ക് ലഭിക്കുന്ന ഒ.ടി.പി. ഉപയോഗിച്ച് ചോദ്യ പേപ്പർ ഡൗൺലോഡ് ചെയ്യണം. രാവിലെ 11.10 ഓടെ ഉത്തരസൂചികയും ഡൗൺലോഡ് ചെയ്യാം. മത്സരാർത്ഥികളുടെ ഇരിപ്പിടങ്ങൾ രാവിലെ 10.30നകം സജ്ജമാക്കണം. മത്സരം പൂർണമായും എഴുത്തു പരീക്ഷയായിരിക്കും. എല്ലാ ക്ലാസുകളിലും മത്സരം നടക്കും.

പ്രാഥമിക മത്സരത്തിനായി 30 ചോദ്യങ്ങളും ടൈബ്രേക്കർ സെഷനായി 10 ചോദ്യങ്ങളുമാണുള്ളത്. മൂല്യനിർണയം പൂർത്തിയാക്കി വിജയികളെ പ്രഖ്യാപിക്കും. വീണ്ടും സമനില വന്നാൽ, പ്രാഥമിക 30 ചോദ്യങ്ങളിലെ നക്ഷത്ര ചിഹ്നം നൽകിയ ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം നൽകിയവരെ വിജയികളായി പരിഗണിക്കും. ക്വിസിന്‍റെ പഠനസഹായ സാമഗ്രിയായ എന്‍റെ കേരളം പ്രത്യേക പതിപ്പിന്റെ ഡിജിറ്റൽ കോപ്പി വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒഡീഷയിൽ ചെറുവിമാനം തകർന്ന് വീണു; ആറ് പേര്‍ക്ക് പരിക്ക്

ഒഡീഷയിൽ ചെറുവിമാനം തകർന്ന് വീണു; ആറ് പേര്‍ക്ക് പരിക്ക്

ഭുബനേശ്വർ: ഒഡീഷയിലെ റൂർക്കലയിൽ ചെറുവിമാനം തകർന്ന് വീണ് അപകടം. റൂര്‍ക്കലയിൽ നിന്ന് ഭുവനേശ്വറിലേക്ക് പോകുകയായിരുന്ന ചെറുവിമാനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു. അപകടത്തിന് കാരണം എന്താണെന്ന് കണ്ടെത്താനായിട്ടില്ല.

ഒൻപത് സീറ്റുകളുള്ള ചെറുവിമാനമാണ് അപകടത്തിൽപ്പെട്ടത്. ആറ് യാത്രക്കാരും ഒരു പൈലറ്റും അടക്കം ഏഴ് പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. റൂർക്കലയിൽ നിന്ന് പറന്നുയർന്ന് 15 കിലോമീറ്റർ പിന്നിട്ടപ്പോഴാണ് ചെറുവിമാനം അപകടത്തിൽപ്പെട്ടത്.

അപകടം നടന്ന വിവരം ലഭിച്ചപ്പോൾ തന്നെ ബന്ധപ്പെട്ട ആളുകൾ രക്ഷാപ്രവർത്തനത്തിനായി എത്തിച്ചേർന്നിരുന്നു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ആരുടേയും നില ഗുരുതരമല്ല. ഭുവനേശ്വറിൽ നിന്നുള്ള ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥരും അപകടസ്ഥലം സന്ദർശിക്കുമെന്നാണ് റിപ്പാർട്ടുകൾ. അപകടകാരണം കണ്ടെത്താനുള്ള വിശദമായ അന്വേഷണവും ആരംഭിച്ചുകഴിഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സെൻസർ ബോർഡ് നീക്കങ്ങളിൽ അട്ടിമറിയെന്ന് നിർമാതാവ്; 'ജനനായകൻ' സുപ്രീം കോടതിയിലേക്ക്

സെൻസർ ബോർഡ് നീക്കങ്ങളിൽ അട്ടിമറിയെന്ന് നിർമാതാവ്; 'ജനനായകൻ' സുപ്രീം കോടതിയിലേക്ക്

വിജയ് ചിത്രം ജനനായകന്റെ റിലീസുമായി ബന്ധപ്പെട്ടു നിരവധി വിവാദങ്ങൾ ആണ് അരങ്ങേറുന്നത്. സെൻസർ ബോർഡിൽ നിന്ന് ഇതുവരെ സിനിമയ്ക്ക് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം പ്രദര്‍ശനാനുമതി നല്‍കികൊണ്ട് സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് തടഞ്ഞിരുന്നു. ഇപ്പോഴിതാ സിനിമയുടെ നിർമാതാക്കൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.

മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ വെളിപ്പെടുത്തലുമായി 'ജനനായകൻ' നിർമാതാവ് രംഗത്തെത്തിയിട്ടുണ്ട്. കെവിഎൻ പ്രൊഡക്ഷൻസ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. സെൻസർ ബോർഡ് നീക്കങ്ങളിൽ അട്ടിമറി നടന്നെന്ന് നിർമ്മാതാവ് വെങ്കട്ട് കെ നാരായണ ആരോപിച്ചു. നിർദ്ദേശിച്ച മാറ്റങ്ങൾ ഉൾപ്പെടുത്തിയിട്ടും സർട്ടിഫിക്കറ്റ് ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

സെന്‍സര്‍ ബോര്‍ഡ് ആദ്യം നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തിയ ശേഷവും സര്‍ട്ടിഫിക്കറ്റ് നല്‍കാതെ മനപ്പൂര്‍വം റിലീസ് തടയുന്നുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ജനനായകന്റെ നിര്‍മാതാക്കള്‍ കോടതിയെ സമീപിച്ചിരുന്നത്. ഇത് പരിഗണിച്ച ജസ്റ്റിസ് പി ടി ആശ അധ്യക്ഷയായ സിംഗിള്‍ ബെഞ്ച് സെന്‍സര്‍ ബോര്‍ഡ് നടപടികളെ വിമര്‍ശിക്കുകയും പ്രദര്‍ശനാനുമതി നല്‍കുകയുമായിരുന്നു. എന്നാല്‍, ഉടനടി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിനെ സിബിഎഫ്‌സി സമീപിക്കുകയായിരുന്നു. ഇതില്‍ വാദം കേള്‍ക്കവേയാണ് റിലീസിന് അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തത്. ജനുവരി 21നാണ് ഇനി ഹർജി പരിഗണിക്കുക എന്നും കോടതി വ്യക്തമാക്കിമാക്കിയിരുന്നു.

അതേസമയം, സിനിമയ്ക്കെതിരെ സെന്‍സര്‍ ബോര്‍ഡ് എടുത്ത നടപടികളെ വിമര്‍ശിച്ചുകൊണ്ടായിരുന്നു നേരത്തെ സിംഗിള്‍ ബെഞ്ച് റിലീസിന് ഉത്തരവ് നല്‍കിയത്. ജനനായകനെതിരെ സെന്‍സര്‍ ബോര്ഡ് അംഗം നല്‍കിയ പരാതി ചട്ടവിരുദ്ധമാണെന്നും ഇവ പരിഗണിക്കുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും പറഞ്ഞിരുന്നു. സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ ആണ് ചിത്രത്തിനെ റിവൈസിംഗ് കമ്മിറ്റിക്ക് വിട്ടത്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന് അതിന് അധികാരമില്ലെന്നും ഇല്ലാത്ത അധികാരമാണ് ചെയര്‍മാന്‍ ഉപയോഗിച്ചതെന്ന വിമര്‍ശനവും സിംഗിള്‍ ബെഞ്ച് ഉയര്‍ത്തിയിരുന്നു. 

സിനിമയ്ക്ക് റീജിയണല്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ മാത്രമാണ് ബാധകം. സിനിമ കണ്ട ശേഷം സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച മാറ്റങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ വരുത്തിയാല്‍ സ്വാഭാവികമായും സര്‍ട്ടിഫിക്കറ്റ് നല്‍കണം. അതാണ് രീതിയെന്നും സിംഗിള്‍ ബെഞ്ച് സെന്‍സര്‍ ബോര്‍ഡിനെ ഓര്‍മിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്

ജനുവരി 9 നായിരുന്നു ജനനായകന്റെ ആദ്യത്തെ റിലീസ് ഡേറ്റ്. സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ച തീയതിയില്‍ നിന്നും സിനിമ മാറ്റിവെച്ചത്. പലയിടത്തും സിനിമയുടെ ബുക്കിംഗ് ഉള്‍പ്പടെ ആരംഭിച്ചിരുന്നു. തുടര്‍ന്ന് ഈ ടിക്കറ്റുകള്‍ എല്ലാം റീഫണ്ട് ചെയ്യുകയായിരുന്നു. ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലെ ഡബ്ബ് ചെയ്ത പതിപ്പുകള്‍ക്ക് അനുമതി നല്‍കുന്നതിനുമുമ്പ് ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ സര്‍ട്ടിഫിക്കേഷന്‍ ആവശ്യമാണ്.

റിലീസ് പ്രതിസന്ധികള്‍ നേരിടുന്നുണ്ടെങ്കിലും ജനനായകന്‍ ആദ്യ ദിനം വലിയ കളക്ഷന്‍ നേടുമെന്നാണ് കണക്കുകൂട്ടല്‍. തെലുങ്കില്‍ ബാലയ്യ നായകനായ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്കാണ് ജനനനായകന്‍ എന്നാണ് ഇതുവരെയുള്ള വിവരം. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോബി ഡിയോള്‍, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. കെ വി എന്‍ പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട്ട് നാരായണ നിര്‍മിക്കുന്ന ചിത്രത്തിന് ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍ കെയുമാണ് സഹനിര്‍മാണം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സൗദി അറേബ്യയുടെ ആഭ്യന്തര സഹമന്ത്രി അന്തരിച്ചു

സൗദി അറേബ്യയുടെ ആഭ്യന്തര സഹമന്ത്രി അന്തരിച്ചു

റിയാദ്: സൗദി അറേബ്യയുടെ ആഭ്യന്തര സഹമന്ത്രി ലെഫ്റ്റനൻറ് ജനറൽ സഈദ് ബിൻ അബ്ദുല്ല അൽഖഹ്താനി അന്തരിച്ചു. മന്ത്രാലയം ഓപ്പറേഷൻസ് വിഭാഗം സഹമന്ത്രിയായ അദ്ദേഹം അസുഖബാധിതനായി ചികിത്സയിലായിരിക്കെ വെള്ളിയാഴ്ചയായിരുന്നു അന്ത്യം. മയ്യിത്ത് നമസ്കാരം റിയാദിലെ കിങ് ഖാലിദ് ഗ്രാൻഡ് മോസ്കിൽ അസർ നമസ്കാരത്തിന് ശേഷം നടന്നു. ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നാഇഫ് നമസ്കാരത്തിൽ പങ്കുചേരുകയും സൗദി ഭരണനേതൃത്വത്തിെൻറ അനുശോചനം പരേതെൻറ കുടുംബത്തെ അറിയിക്കുകയും ചെയ്തു.

കഴിഞ്ഞ 60 വർഷക്കാലം രാജ്യത്തിന് വേണ്ടി സമർപ്പിച്ച അൽഖഹ്താനി, സത്യസന്ധതയുടെയും തൊഴിൽപരമായ മികവിന്റെയും ഉത്തമ മാതൃകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രി അനുസ്മരിച്ചു. സത്യസന്ധതയുടെയും അചഞ്ചലമായ രാജ്യസ്നേഹത്തിെൻറയും ഉത്തമ മാതൃകയായിരുന്നു അദ്ദേഹമെന്നും മന്ത്രി പറഞ്ഞു. കിങ് ഫഹദ് സെക്യൂരിറ്റി കോളജിൽനിന്ന് ബിരുദം നേടിയ ശേഷം സുരക്ഷാ മേഖലയിൽ പ്രവേശിച്ച അൽഖഹ്താനി, തികച്ചും ശ്രദ്ധേയമായ ഔദ്യോഗിക ജീവിതത്തിന് ഉടമയായിരുന്നു. 

പ്രിസൺ ജനറൽ ഡയറക്ടറേറ്റ്, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി നിരവധി സുപ്രധാന വകുപ്പുകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചു. ഹജ്ജ് സുരക്ഷാരംഗത്ത് അദ്ദേഹത്തിന്‍റെ സംഭാവനകൾ സമാനതകളില്ലാത്തതാണ്. വർഷങ്ങളോളം മിനായിലെ ഇൻവെസ്റ്റിഗേഷൻ യൂനിറ്റുകളെ നയിച്ച അദ്ദേഹം മക്ക റീജിയനൽ പോലീസ് ഡയറക്ടറായും പബ്ലിക് സെക്യൂരിറ്റി ഡയറക്ടറായും മികവ് തെളിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരളത്തിന്റെ സ്വന്തം അരി; ‘കെ-​റൈ​സ്’ സാ​ധ്യ​ത തേ​ടി സ​ർ​ക്കാ​ർ

കേരളത്തിന്റെ സ്വന്തം അരി; ‘കെ-​റൈ​സ്’ സാ​ധ്യ​ത തേ​ടി സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: നെ​ല്ല് സം​ഭ​ര​ണ​ത്തി​ന് സ​ഹ​ക​ര​ണ-​ക​ർ​ഷ​ക കേ​ന്ദ്രീ​കൃ​ത ബ​ദ​ലു​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ. പ്രാ​ഥ​മി​ക കാ​ർ​ഷി​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളെ ഉ​പ​യോ​​ഗി​ച്ചു​ള്ള ദ്വി​ത​ല സം​ഭ​ര​ണ മാ​തൃ​ക ന​ട​പ്പാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​​ഗം തീ​രു​മാ​നി​ച്ചു.

ഇ​തി​നാ​യി ചീ​ഫ് സെ​ക്ര​ട്ട​റി​യെ​യും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി. വ​രു​ന്ന സീ​സ​ണി​ല്‍ ത​ന്നെ ഈ ​സം​വി​ധാ​നം ന​ട​പ്പാ​ക്കാ​നാ​ണ് തീ​രു​മാ​നം.

സം​ഭ​ര​ണ​ത്തി​ന് ത​യാ​റാ​കു​ന്ന പ്രാ​ഥ​മി​ക കാ​ർ​ഷി​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ ക​ർ​ഷ​ക​രി​ൽ​നി​ന്ന് നേ​രി​ട്ട് നെ​ല്ല് സം​ഭ​രി​ക്കും. പി.​ആ​ർ.​എ​സ് അ​ധി​ഷ്ഠി​ത വാ​യ്പ​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കി സം​ഭ​ര​ണ​ത്തി​ന് ശേ​ഷം കാ​ല​താ​മ​സ​മി​ല്ലാ​തെ ത​ന്നെ നെ​ല്ലി​ന്‍റെ വി​ല ക​ർ​ഷ​ക​ന് ന​ൽ​കും. ജി​ല്ല/​താ​ലൂ​ക്ക് ത​ല​ത്തി​ൽ, സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​ടെ​യും പാ​ട​ശേ​ഖ​ര സ​മി​തി​ക​ളു​ടെ​യും ക​ർ​ഷ​ക​രു​ടെ​യും ഓ​ഹ​രി പ​ങ്കാ​ളി​ത്ത​ത്തി​ൽ നോ​ഡ​ൽ സ​ഹ​ക​ര​ണ സം​ഘം രൂ​പ​വ​ത്ക​രി​ച്ചാ​ണ് അ​ത​ത് പ്ര​ദേ​ശ​ങ്ങ​ളി​ലെ നെ​ല്ല് സം​ഭ​രി​ക്കു​ക. നോ​ഡ​ൽ സം​ഘ​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മി​ല്ലു​ക​ളി​ലോ, വാ​ട​ക​ക്കെ​ടു​ക്കു​ന്ന മി​ല്ലു​ക​ളി​ലോ, സ്വ​കാ​ര്യ മി​ല്ലു​ക​ൾ വ​ഴി​യോ നെ​ല്ല് സം​സ്‌​ക​ര​ണം ന​ട​ത്തും. സം​ഭ​ര​ണ​ത്തി​ന്‍റെ നോ​ഡ​ൽ ഏ​ജ​ൻ​സി സ​പ്ലൈ​കോ ആ​യി​രി​ക്കും

മി​ച്ച ഫ​ണ്ടി​ന്‍റെ അ​പ​ര്യാ​പ്ത​ത മൂ​ലം നെ​ല്ല് സം​ഭ​ര​ണ​ത്തി​ലേ​ക്ക് ഇ​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്കാ​യി കേ​ര​ള ബാ​ങ്കി​ന്‍റെ പ്ര​ത്യേ​ക സാ​മ്പ​ത്തി​ക സ​ഹാ​യ വാ​യ്പ പ​ദ്ധ​തി രൂ​പ​വ​ത്ക​രി​ക്കും. നോ​ഡ​ൽ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ പ്ര​വ​ർ​ത്ത​ന മൂ​ല​ധ​ന വാ​യ്പ കേ​ര​ള ബാ​ങ്ക് വ​ഴി ന​ൽ​കും. പ​ദ്ധ​തി​യു​ടെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​ന് സ​ഹ​ക​ര​ണ വ​കു​പ്പ്, ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ വ​കു​പ്പ്, കൃ​ഷി വ​കു​പ്പ്, പാ​ട​ശേ​ഖ​ര സ​മി​തി​ക​ൾ, ക​ർ​ഷ​ക പ്ര​തി​നി​ധി, കേ​ര​ള ബാ​ങ്ക്, നോ​ഡ​ൽ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ എ​ന്നി​വ​രു​ടെ പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ജി​ല്ല​ത​ല ഏ​കോ​പ​ന സ​മി​തി ജി​ല്ല ക​ല​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ രൂ​പ​വ​ത്ക​രി​ക്കും. നെ​ല്ല് സം​ഭ​ര​ണം, തു​ക വി​ത​ര​ണം എ​ന്നി​വ​യു​ടെ നി​രീ​ക്ഷ​ണ​ത്തി​ന് ഡി​ജി​റ്റ​ൽ പോ​ർ​ട്ട​ൽ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തും.

സം​ഭ​ര​ണ സ​മ​യ​ത്ത് ത​ന്നെ ക​ർ​ഷ​ക​ർ​ക്ക് നെ​ല്ലി​ന്റെ സം​ഭ​ര​ണ തു​ക ല​ഭ്യ​മാ​കും. നെ​ല്ല് സം​ഭ​ര​ണ​ത്തി​ലെ കാ​ല​താ​മ​സം ഒ​ഴി​വാ​ക്കു​ന്ന​തി​ലൂ​ടെ ഉ​ൽ​പ​ന്നം ന​ശി​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കും. ഭാ​വി​യി​ൽ സ​ഹ​ക​ര​ണ ബ്രാ​ൻ​ഡി​ങ്ങി​ലൂ​ടെ വി​ല സ്ഥി​ര​ത​യും മൂ​ല്യ​വ​ർ​ധ​ന​വും ഉ​റ​പ്പാ​ക്കാ​നാ​കും.

കേ​ര​ള​ത്തി​ന്റെ സ്വ​ന്തം അ​രി ‘കേ​ര​ള റൈ​സ്’ പു​റ​ത്തി​റ​ക്കാ​നു​ള്ള സാ​ധ്യ​ത കൂ​ടി​യാ​ണ് ഈ ​മാ​തൃ​ക മു​ന്നോ​ട്ടു​വെ​ക്കു​ന്ന​തെ​ന്നും യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

മ​ന്ത്രി​മാ​രാ​യ കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍, വി.​എ​ൻ. വാ​സ​വ​ൻ, ജി.​ആ​ർ. അ​നി​ൽ, പി. ​പ്ര​സാ​ദ്, കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി, എം.​ബി. രാ​ജേ​ഷ്, ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​എ. ജ​യ​തി​ല​ക്, വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​ര്‍, മു​ഖ്യ​മ​ന്ത്രി​യു​ടെ ചീ​ഫ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഡോ. ​കെ.​എം. എ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഗോത്രസമൂഹത്തിന്റെ കാട്ടുകൂർക്ക കൃഷി; വിപണിയിലെത്തിയത് 5.87 കോടി രൂപയുടെ കൂർക്ക..

ഗോത്രസമൂഹത്തിന്റെ കാട്ടുകൂർക്ക കൃഷി; വിപണിയിലെത്തിയത് 5.87 കോടി രൂപയുടെ കൂർക്ക..

മറയൂർ: അഞ്ചുനാട്ടിലെ ഗോത്രസമൂഹത്തിന് സാമ്പത്തികനേട്ടമേകി കാട്ടുകൂർക്ക കൃഷി. 5.87 കോടി രൂപയുടെ കാട്ടുകൂർക്കയാണ് ഇടുക്കി ജില്ലയിലെ മറയൂരിൽ വനംവകുപ്പിന്റെ മേൽനോട്ടത്തിൽമാത്രം 2025 ഡിസംബർ 25 വരെ വിപണിയിലെത്തിച്ചത്. 1705 ടൺ കാട്ടുകൂർക്ക ലേലവിപണിയിൽ എത്തി. ആയിരത്തിലധികം ടൺ കൂർക്ക അല്ലാതെയും വിറ്റിട്ടുണ്ട്.

നല്ല വലുപ്പവും സ്വാദുമാണ് കാട്ടുകൂർക്കയ്ക്കുള്ളത്. നല്ലവില ലഭിക്കുന്നതിനാലും വിപണിയുള്ളതിനാലും ഗോത്രസമൂഹം ഓരോവർഷവും കാട്ടുകൂർക്ക കൃഷി വ്യാപിപ്പിക്കുന്നുണ്ട്.

2014-ൽ മറയൂർ ഫോറസ്റ്റ് ഡിവലപ്‌മെന്റ്‌ ഏജൻസിയുടെയും പെരിയകുടി വനസംരക്ഷണസമിതിയുടെയും നേതൃത്വത്തിലാണ് തുറന്ന ലേലവിപണി ആരംഭിച്ചത്. ഇടനിലക്കാരെ ഒഴിവാക്കി ഗോത്രവർഗ ജൈവകാർഷിക ഉത്‌പന്നങ്ങൾ, വനവിഭവങ്ങൾ, വളർത്തുമൃഗങ്ങൾ എന്നിവയുടെ നേരിട്ടുള്ള വിപണനം നടത്തുക എന്നതാണ് പ്രധാനലക്ഷ്യം.

നവംബർ മുതൽ ഫെബ്രുവരിവരെയാണ് കാട്ടുകൂർക്കയുടെ വിളവെടുപ്പുകാലം. 2014 മുതൽ 2024 വരെ 1084 ടണ്ണും 2024-25-ൽ 402 ടണ്ണും 2025-26-ൽ ഇതുവരെ 218 ടണ്ണും കാട്ടുകൂർക്ക വിപണിയിലെത്തിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വയനാടിന്റെ സ്വപ്‌ന പദ്ധതിയുടെ നിര്‍മാണം അടുത്ത മാസം മുതല്‍ കൂറ്റന്‍ യന്ത്രങ്ങള്‍ എത്തിച്ചു തുടങ്ങി

വയനാടിന്റെ സ്വപ്‌ന പദ്ധതിയുടെ നിര്‍മാണം അടുത്ത മാസം മുതല്‍ കൂറ്റന്‍ യന്ത്രങ്ങള്‍ എത്തിച്ചു തുടങ്ങി

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ തുരങ്കപാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. പാത നിര്‍മാണത്തിന്റെ ഭാഗമായി കൂറ്റന്‍ പാറ തുരക്കുന്നതിന് വേണ്ടിയുള്ള യന്ത്രങ്ങള്‍ സംസ്ഥാനത്ത് എത്തിച്ചുകഴിഞ്ഞു. വയനാടിന്റെ യാത്രാദുരിതത്തിന് പരിഹാരമാകുന്ന ആനക്കാംപൊയില്‍ - കള്ളാടി - മേപ്പാടി തുരങ്കപാത പദ്ധതി അതിവേഗം പൂര്‍ത്തിയാക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം.

രണ്ട് ഡ്രില്ലിംഗ് റിഗ്ഗുകളാണ് നിലവില്‍ പദ്ധതി പ്രദേശത്ത് എത്തിച്ചിരിക്കുന്നത്. നിലവില്‍ തുരങ്ക കവാടത്തിലെ പാറകള്‍ പൊട്ടിച്ച് നിരപ്പാക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്. തുരങ്ക മുഖം നിരപ്പാക്കിയാല്‍ മാത്രമേ യന്ത്രങ്ങള്‍ ഉപയോഗിച്ച് പാറ തുരക്കാന്‍ കഴിയു. നിലവില്‍ 12 മണിക്കൂര്‍ വീതമാണ് ജോലികള്‍ നടക്കുന്നത്. എന്നാല്‍ തുരങ്ക നിര്‍മാണം ആരംഭിക്കുന്നതോടെ പദ്ധതി പ്രദേശത്ത് പല ഷിഫ്റ്റുകളിലായി 24 മണിക്കൂറും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കും.

പാറ പൊട്ടിക്കുന്നതിനുള്ള ക്രഷര്‍ യൂണിറ്റ്, തൊഴിലാളികള്‍ക്ക് താമസിക്കാനുള്ള ഷെല്‍റ്ററുകള്‍ എന്നിവ അധികം വൈകാതെ സജ്ജമാകും. ലേബര്‍ ക്യാംപ്, ഓഫിസ് കാബിന്‍, വര്‍ക്ക് ഷോപ്പ്, ക്രഷര്‍ യൂണിറ്റ് എന്നിവയുടെ നിര്‍മാണം ഉടനെ പൂര്‍ത്തിയാകും.

മറിപ്പുഴയ്ക്കു കുറുകെ താല്‍ക്കാലിക നാല് വരി ആര്‍ച്ച് സ്റ്റീല്‍ പാലത്തിന്റെ നിര്‍മാണവും ആരംഭിച്ചിട്ടുണ്ട്. 2020ല്‍ സംസ്ഥാന സര്‍്ക്കാരിന്റെ ഭരണാനുമതി ലഭിച്ച പദ്ധതിക്ക് 2025ല്‍ ആണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചത്. കിഫ്ബി ധനസഹായത്തോടെ പൊതുമരാമത്ത് വകുപ്പിനാണ് നിര്‍മാണ ചുമതല. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനാണ് നടത്തിപ്പ് നിര്‍വഹണ ഏജന്‍സി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല സ്വര്‍ണക്കൊള്ള കേസ്: തന്ത്രി കണ്ഠരര് രാജീവരുടെ ചെങ്ങന്നൂരിലെ വീട്ടില്‍ എസ്‌ഐടി സംഘത്തിന്റെ പരിശോധന

ശബരിമല സ്വര്‍ണക്കൊള്ള കേസ്: തന്ത്രി കണ്ഠരര് രാജീവരുടെ ചെങ്ങന്നൂരിലെ വീട്ടില്‍ എസ്‌ഐടി സംഘത്തിന്റെ പരിശോധന

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡിലായ തന്ത്രി കണ്ഠരര് രാജീവരുടെ ചെങ്ങന്നൂരിലെ വീട്ടില്‍ എസ്‌ഐടി സംഘം. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം. ജയിലില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് കണ്ഠരര് രാജീവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡിലായ തന്ത്രി കണ്ഠരര് രാജീവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് എസ്‌ഐടി.
കോടതിയില്‍ തിങ്കളാഴ്ച അന്വേഷണസംഘം അപേക്ഷ നല്‍കിയേക്കും. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം നടത്താനാണ് എസ്‌ഐടി നീക്കം.

കേസില്‍ തന്നെ കുടുക്കിയതാണെന്നും ഒരുകുറ്റവും ചെയ്തിട്ടില്ലെന്നുമാണ് തന്ത്രി കണ്ഠര് രാജീവരുടെ വാദം. ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് തന്ത്രി പ്രതികരിച്ചു. കേസില്‍ കുടുക്കിയതാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ‘അതെ’ എന്നായിരുന്നു തന്ത്രിയുടെ മറുപടി. തിരുവനന്തപുരം ജനറല്‍ ഹോസ്പിറ്റലില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു തന്ത്രിയുടെ പ്രതികരണം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഉപ്പുതറയിലെ യുവതിയുടെ കൊലപാതകം; ഭര്‍ത്താവിനെ വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി

ഉപ്പുതറയിലെ യുവതിയുടെ കൊലപാതകം; ഭര്‍ത്താവിനെ വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി: ഇടുക്കി ഉപ്പുതറയിൽ രജനിയെന്ന യുവതി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ഭര്‍ത്താവ് സുബിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വീടിന് സമീപത്തുള്ള പറമ്പിലാണ് സുബിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ജനുവരി ആറിനാണ് രജനിയെ വീട്ടിനുള്ളിൽ ചോര വാര്‍ന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. രജനിയുടെ കൊലപാതകത്തിൽ പ്രതിയെന്ന് പൊലീസ് സംശയിക്കുന്നയാളാണ് ഭര്‍ത്താവ് സുബിൻ. രജനിയുടെ മരണത്തിന് പിന്നാലെ പൊലീസ് സുബിനായി അന്വേഷണം ആരംഭിച്ചിരുന്നു. ഉപ്പുതറ എംസി കവല സ്വദേശിയാണ് മലയക്കാവിൽ സുബിൻ. 

കഴിഞ്ഞ ദിവസം സുബിന്‍റെയും രജനിയുടെയും ഇളയമകൻ സ്കൂളിൽ നിന്ന് എത്തിയപ്പോഴാണ് രക്തം വാര്‍ന്ന നിലയിൽ രജനിയെ വീട്ടിനുള്ളിൽ കിടക്കുന്നത് കണ്ടത്. ഉടൻ കുട്ടി അയൽവാസികളെ വിവരം അറിയിച്ചു. ഉപ്പുതറ പൊലീസ് നടത്തിയ പരിശോധനയിൽ തലക്ക് മുറിവേറ്റതായി കണ്ടെത്തുകയായിരുന്നു. മരിച്ച രജനിയും ഭർത്താവായ സുബിനും തമ്മിൽ കുടുംബ വഴക്ക് പതിവായിരുന്നു. തർക്കം കൊലപാതകത്തിലെത്തിയതായാണ് പൊലീസ് സംശയിക്കുന്നത്. രജനിയുടെ മരണ ദിവസം ഉച്ചവരെ സുബിൻ വീട്ടിലുണ്ടായിരുന്നു. ഉച്ചയ്ക്കുശേഷം സുബിൻ ബസിൽ കയറിപോവുന്നതും നാട്ടുകാര്‍ കണ്ടിരുന്നു. രജനിയുടെ മരണത്തിനുശേഷം സുബിനെക്കുറിച്ച് വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മലമ്പുഴയില്‍ വിദ്യാര്‍ഥിക്ക് മദ്യം നല്‍കി പീഡിപ്പിച്ച സംഭവം; അധ്യാപകനെതിരെ കൂടുതല്‍ വിദ്യാര്‍ഥികള്‍

മലമ്പുഴയില്‍ വിദ്യാര്‍ഥിക്ക് മദ്യം നല്‍കി പീഡിപ്പിച്ച സംഭവം; അധ്യാപകനെതിരെ കൂടുതല്‍ വിദ്യാര്‍ഥികള്‍

പാലക്കാട് മലമ്പുഴയില്‍ അധ്യാപകന്‍ വിദ്യാര്‍ഥിക്ക് മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകനെതിരെ കൂടുതല്‍ വിദ്യാര്‍ഥികള്‍. അന്വേഷണ സംഘത്തിന് മുന്നില്‍ 10 വിദ്യാര്‍ഥികള്‍ കൂടി മൊഴി നല്‍കി. മൊഴി നല്‍കുന്ന വിദ്യാര്‍ഥികള്‍ക്ക് കാവല്‍പ്ലസ് സുരക്ഷയൊരുക്കുമെന്നും സിഡബ്ല്യുസി ചെയര്‍മാന്‍ പറഞ്ഞു.

കേസ് അന്വേഷിക്കാന്‍ നിയോഗിച്ച വനിതാപൊലീസ് സംഘത്തിന് മുമ്പാകെയാണ് കുട്ടികളുടെ തുറന്നു പറച്ചില്‍. റിമാന്‍ഡില്‍ കഴിയുന്ന സംസ്‌കൃത അധ്യാപകന്‍ അനില്‍ പലപ്പോഴായി പീഡിപ്പിച്ചു. നേരത്തെ അഞ്ച് കുട്ടികളും സമാനമായി സിഡബ്ല്യുസിക്ക് മുന്‍പാകെ മൊഴി നല്‍കിയിരുന്നു. പഴുത്തടച്ചുള്ള നടപടികള്‍ ഉണ്ടാകും എന്നും സിഡബ്ല്യുസി വ്യക്തമാക്കുന്നു.

പുതുതായിമൊഴി നല്‍കിയ വിദ്യാര്‍ഥികളെ സിഡബ്ല്യുസിയുടെ കൗണ്‍സിലിംഗിന് വിധേയമാക്കിയ ശേഷം കേസ് ഉള്‍പ്പെടെ നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം. പീഡന വിവരമറിഞ്ഞിട്ടും പൊലീസില്‍ അറിയിക്കാത്തതില്‍ സ്‌കൂളിലെ അധ്യാപകരെയും കേസില്‍ പ്രതിചേര്‍ക്കും. ആറുവര്‍ഷം മുന്‍പാണ് പ്രതി സ്‌കൂളിലെത്തിയത്. അന്ന് മുതലുള്ള ഇയാളുടെ പശ്ചാത്തലവും മലമ്പുഴ പൊലീസ് അന്വേഷിച്ചുവരികയാണ്.