ലക്‌നൗ: മകളെ ഉണർത്താൻ വന്ന അമ്മ കണ്ടത് വസ്ത്രത്തിനൊപ്പമുള്ള പാമ്പിന്റെ പടം. ഉത്തർപ്രദേശിലെ ഔറെെ ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം നടന്നത്. പിന്നാലെ യുവതി പാമ്പായിമാറിയെന്ന് പ്രചരിക്കാനും തുടങ്ങി. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. രാകേഷ് വാല്മീകി എന്നയാളുടെ മകളായ റീനയെയാണ് (24) കാണാതായത്.
ഞായറാഴ്ച പുലർച്ചെ റീനയുടെ കിടക്കയിൽ വളയും മാലയും പൊട്ടും അടക്കമുള്ള ആഭരണങ്ങൾക്ക് മുകളിലായി പാമ്പിന്റെ പടമാണ് ഉണ്ടായിരുന്നത്. അഞ്ചടിയോളം നീളമുള്ള പാമ്പിന്റെ പടം കണ്ടതോടെ മകൾ പാമ്പായി മാറിയെന്നാണ് വീട്ടുകാർ ധരിച്ചത്. പിന്നാലെ സംഭവം ഗ്രാമത്തിൽ മുഴുവൻ പടർന്നു. ഇത് അന്വേഷിക്കാൻ പൊലീസെത്തിയതോടെയാണ് 24കാരിയുടെ നാടകം പൊളിഞ്ഞത്.
ഇതേ ഗ്രാമത്തിലെ ഒരു യുവാവുമായി റീന ഏറെനാളായി പ്രണയത്തിലായിരുന്നു. മറ്റൊരു യുവാവുമായി വിവാഹം ഉറപ്പിച്ചതിന് പിന്നാലെ യുവതി കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നുവെന്നാണ് വിവരം. ആളുകളുടെ ശ്രദ്ധതിരിക്കാനാണ് പാമ്പിന്റെ പടം കിടക്കയിൽ ഉപേക്ഷിച്ചതെന്ന് പൊലീസ് പറയുന്നു. മൂന്നുമാസമായി യുവതി ഒളിച്ചോടാൻ പദ്ധതി തയ്യാറാക്കുന്നതായി പൊലീസ് പറഞ്ഞു. റീന അടുത്തിടെ ഒരു ക്ഷേത്രത്തിൽ നിന്ന് പാമ്പിന്റെ വിഗ്രഹം എടുത്തെന്നും സ്വപ്നത്തിൽ പാമ്പിനെ കാണുന്നുണ്ടെന്ന് അവകാശപ്പെട്ടതായും കുടുംബാംഗങ്ങൾ പറയുന്നു. ഗ്രാമത്തിലെ സ്കൂളിൽ എട്ടാം ക്ലാസ് വരെ റീന പഠിച്ചിട്ടുണ്ട്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
സിനിമകളുടെ പ്രൊമോഷനുമായി ബിജു മേനോന്‍ സഹകരിക്കുന്നില്ലെന്ന നിര്‍മ്മാതാക്കളുടെ ആരോപണത്തെ തുടര്‍ന്നുണ്ടായ തര്‍ക്കം അടുത്ത തലത്തിലേക്ക്. താരങ്ങൾ സിനിമാ പ്രമോഷനിൽ പങ്കെടുക്കാത്തതിനെ ചൊല്ലിയുള്ള തർക്കത്തിൽ അമ്മ സംഘടനയുടെ ഇടപെടൽ ആവശ്യപ്പെട്ടിരിക്കുകയാണ് നിർമ്മാതാക്കൾ. കരാർ പ്രകാരം പ്രമോഷന് വരാൻ തയ്യാറാകാത്ത ബിജു മേനോൻ നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ കടുത്ത നടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ചാനൽ പ്രമോഷന് പങ്കെടുക്കാമെന്ന് ഏറ്റിട്ടില്ലെന്ന് നിർമ്മാതാക്കൾക്ക് മറുപടി നൽകിയ ബിജു മേനോൻ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല.
ബിജു മേനോൻ നായകനായ നടന്ന സംഭവം എന്ന ചിത്രത്തിന്റെ പ്രമോഷൻ മുടങ്ങിയതോടെ ഒടിടിയിൽ നിന്ന് കിട്ടാനുള്ള 25ലക്ഷം രൂപ മുടങ്ങിയെന്നാണ് നിർമ്മാതാവും സംവിധായകനുമായ അനൂപ് കണ്ണന്റെ പരാതി. പരാതിയിൽ ഇടപെട്ട നിർമ്മാതാക്കളുടെ സംഘടന 15 ലക്ഷം രൂപ ബിജു മേനോൻ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടു. പ്രൊമോഷനിൽ പങ്കെടുക്കാൻ ധാരണയില്ലെന്നാണ് നടന്റെ മറുപടി. എന്നാൽ കരാറിൽ അത് വ്യക്തമെന്ന് നിർമ്മാതാക്കള്‍ ആവര്‍ത്തിച്ചു. എന്നിട്ടും പരിഹാരം നീണ്ടതോടെ നിർമ്മാതാക്കളുടെ സംഘടന മറ്റൊരു സമവായ ഫോർമുല മുന്നോട്ട് വച്ചിരുന്നു. ലിസ്റ്റിൻ സ്റ്റീഫന്റെ അടുത്ത ചിത്രത്തിൽ ബിജു മേനോനാണ് നായകൻ. ഈ 15 ലക്ഷം രൂപ ബിജു മേനോന്റെ പ്രതിഫല തുകയിൽ നിന്ന് ഈടാക്കുമെന്ന് ബിജു മേനോനെ അറിയിച്ചു. എന്നാൽ ഇക്കാര്യത്തിലും ബിജു മേനോൻ അനുകൂലമായല്ല പ്രതികരിക്കുന്നത്. ഇതാണ് നിർമ്മാതാക്കളെ പ്രകോപിപ്പിച്ചത്.
സിനിമയുടെ മുഖം താരങ്ങളാണ്. അഭിനയിച്ച സിനിമ പ്രചരിപ്പിക്കാൻ അവർക്ക് ബാധ്യത മാത്രമല്ല കരാർ പ്രകാരം വേതനവും നൽകിയിട്ടുണ്ട്. എന്നിട്ടും അവർ തയ്യാറായില്ലെങ്കിൽ താരങ്ങളുമായി നിസ്സഹകരണത്തിനും മടിക്കില്ലെന്നാണ് നിർമ്മാതാക്കളുടെ സംഘടനയുടെ നിലപാട്. ഒരു കോൾ ഷീറ്റ് നഷ്ടം, സിനിമയ്ക്ക് പുറത്തുള്ള ചോദ്യങ്ങളോട് പ്രതികരിക്കാനുള്ള വിമുഖത ഇക്കാരണങ്ങൾ കൊണ്ട് പൊതുവെ ഒരു വിഭാഗം താരങ്ങൾക്ക് പ്രൊമോഷനോട് താത്പര്യമില്ല. നേരത്തെ അമ്മ സംഘടനയ്ക്ക് മുന്നിൽ ഈ വിഷയം പരിഗണിച്ചിരുന്നെങ്കിലും കാര്യമായ ചർച്ചകളുണ്ടായിട്ടില്ല. നിർമ്മാതാക്കൾ ആവശ്യത്തിൽ ഉറച്ച് നിൽക്കുന്നതോടെ അമ്മ സംഘടനയ്ക്കും വിഷയത്തില്‍ നിലപാട് പറയേണ്ടി വരും.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
മലപ്പുറം: സ്വര്‍ണമാണെന്ന വ്യാജേന മുക്കുപണ്ടം പണയം വെക്കാന്‍ ശ്രമിച്ച പ്രതികള്‍ പൊലീസ് പിടിയില്‍. പാങ്ങ് സര്‍വീസ് സഹകരണ ബാങ്കിന്‍റെ ചേണ്ടി ശാഖയില്‍ ഫെബ്രുവരി ഏഴിന് വൈകീട്ട് മൂന്നര മണിയോടെയാണ് സംഭവം നടന്നത്. സ്വര്‍ണ്ണം പരിശോധിച്ചപ്പോള്‍ മുക്കുപണ്ടമാണെന്ന് മനസ്സിലാക്കിയ ബാങ്ക് ഉദ്യോഗസ്ഥര്‍ ഉടന്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. നാസര്‍, ഫാഇദ് റഷീദ്, ഷാജഹാന്‍, മുഹമ്മദ് അഷ്‌റഫ് എന്നിവരെ സംഭവ ദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
എന്നാല്‍ ഇതിനു പിന്നിലുള്ള മുഖ്യ സൂത്രധാരനും മയക്കുമരുന്ന് കച്ചവടം ഉള്‍പ്പെടെയുള്ള നിരവധി കേസുകളിലെ പ്രതിയുമായ ജലീലിനെ പിറ്റേ ദിവസമാണ് പൊലീസ് അറസ്റ്റ് ചെ യ്തത്. ആസൂത്രണം നടത്തിയ മമ്മാറന്‍ ജലീലിനെ കോടതി റിമാന്‍ഡ് ചെയ്തു. ഇതുപോലെ നിരവധി സഹകരണ ബാങ്കുകളില്‍ സംഘം തട്ടിപ്പ് നടത്തിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. മലപ്പുറം ജില്ല പൊലീസ് മേധാവി ആര്‍. വിശ്വനാഥിന്റെ നിര്‍ദേശപ്രകാരം പെരിന്തല്‍മണ്ണ ഡി വൈഎസ്പി പ്രേംജിത്തിന്‍റെ നേതൃത്വത്തില്‍ കൊളത്തൂ ര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ട ര്‍ ജി. പ്രൈജു, എസ്ഐ ശൈലേഷ് കുമാര്‍, സി.പി.ഒമാരായ ജയേഷ്, സജീര്‍ എന്നിവരടങ്ങു ന്ന സംഘമാണ് പ്രതികളെ
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ബേപ്പൂർ തുറമുഖം സിറ്റി ആക്കാൻ മന്ത്രി സഭാ തീരുമാനം. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. വിഴിഞ്ഞം, സിയാൽ മാതൃകയിൽ 100 കോടിയുടെ വികസനം നടത്തും. വിഴിഞ്ഞം പോർട്ടിന്റെ സാറ്റലൈറ്റ് പോർട്ട് ആയി ബേപ്പൂർ മറ്റും. ബേപ്പൂർ തുറമുഖം പൊതു-സ്വകാര്യ പങ്കാളിത്തം (പിപിപി) മാതൃകയിൽ വികസിപ്പിക്കുന്നതിന് സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
ബേപ്പൂർ ഒരു പോർട്ട് സിറ്റിയായി മാറുവാനും നാടിനാകെ സാമ്പത്തികവും സാമൂഹികവുമായ അഭിവൃദ്ധി കൈവരിക്കുവാനും മന്ത്രിസഭയുടെ ഈ തീരുമാനത്തിലൂടെ സാധിക്കുമെന്ന് പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.
നിരവധി പേർക്ക് തൊഴിൽ അവസരം സൃഷ്ടിക്കുന്നതിനും നിലവിൽ തൊഴിൽ ചെയ്യുന്നവരുടെ വരുമാനം വർദ്ധിക്കുന്നതിനും തീരുമാനം സഹായിക്കും.പോർട്ട് വികസനുമായി ബന്ധപ്പെട്ട് എല്ലാ വിഭാഗവുമായി ചർച്ച ചെയ്ത് അവരുടെയെല്ലാം നിർദേശങ്ങൾ ഉൾക്കൊള്ളിച്ച് മറ്റ് കാര്യങ്ങൾ നടപ്പിലാക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രിയുമായി നടന്ന ചർച്ചയിൽ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം ഉൾപ്പെടുത്തിയ പോസ്റ്റ് നീക്കംചെയ്ത് അമേരിക്ക. പാക് അധീന കാശ്മീർ, അക്സായി ചിൻ മേഖലകൾ ഉൾപ്പെടുത്തിയ ഭൂപടമാണ് നീക്കിയത്. ഇന്ത്യ യുഎസ് വ്യാപാര കരാർ വിവരിക്കുന്ന പോസ്റ്റിൽ ആണ് രാഷ്ട്രീയ ഭൂപടം ഉൾപ്പെടുത്തിയത്. യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രേഡ് റെപ്രസന്റേറ്റീവ് (യുഎസ്ടിആർ) ആണ് ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം പോസ്റ്റ് ചെയ്തത്.
നേരത്തെ യുഎസ് പങ്കുവയ്ക്കാറുള്ള ഭൂപടങ്ങളില്‍ പാക് അധിനിവേശ കശ്മീരിനെ വ്യക്തമായി വേര്‍തിരിച്ച് രേഖപ്പെടുത്തുന്നതായിരുന്നു പതിവ്. ഈ രീതി പാടെ മാറ്റുന്നതായിരുന്നു യുഎസ്ടിആർ പോസ്റ്റ് ചെയ്തിരുന്ന ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം. യുഎസ് കയറ്റുമതിയ്ക്ക് ഇന്ത്യ തീരുവകൾ കുറച്ചതായി കാണിക്കുന്ന ഒരു ഗ്രാഫിക്സ് ഭാഗമായിരുന്നു ഇന്ത്യയുടെ ഭൂപടം.
ഇന്ത്യൻ ഉൽപന്നങ്ങൾക്കുമേൽ ചുമത്തിയിരുന്ന 25 ശതമാനം തീരുവ നീക്കം ചെയ്ത് അമേരിക്കൻ കസ്റ്റംസ് ആന്റ് ബോർഡർ പ്രൊട്ടക്ഷൻ വിജ്ഞാപനം ഇറക്കി. ഫെബ്രുവരി ഏഴിനും ഏഴിനുശേഷവും അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്കാണ് തീരുവ നീക്കം ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയ്ക്കുമേൽ ചുമത്തിയ 25 ശതമാനം പിഴത്തീരുവ ഒഴിവാക്കിയ എക്‌സിക്യൂട്ടീവ് ഉത്തരവിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പിട്ടത്. ഇതോടെ ഇന്ത്യയ്ക്കുമേലുള്ള തീരുവ 18 ശതമാനമായി മാറി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
2026 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര (എം & എം) മുൻ വർഷത്തെ അപേക്ഷിച്ച് 47 ശതമാനം അറ്റാദായ വർദ്ധനവ് രേഖപ്പെടുത്തി. അറ്റാദായം 4,675 കോടിയിലെത്തി. ഈ കാലയളവിൽ കമ്പനിയുടെ അറ്റാദായം 26% വർദ്ധിച്ച് 52,100 കോടിയായി. ചില നിയന്ത്രണ മാറ്റങ്ങൾ ഒഴികെ, കമ്പനിയുടെ അറ്റാദായം യഥാർത്ഥത്തിൽ 54% വർദ്ധിച്ചു. 2025 ഡിസംബർ 31 ന് അവസാനിച്ച ആദ്യ ഒമ്പത് മാസത്തേക്ക്, കമ്പനിയുടെ അറ്റാദായം 12,431 കോടിയായിരുന്നു. കഴിഞ്ഞ വർഷം ₹9,634 കോടിയായിരുന്നു ഇത്. ഫലങ്ങൾ പുറത്തുവന്നതിന് ശേഷം മഹീന്ദ്ര ഓഹരികൾ ഏകദേശം 3,697.50 രൂപയ്ക്ക് വ്യാപാരം നടത്തി. ഫലങ്ങൾ വരുന്നതിന് മുമ്പ് ഓഹരി 3% ഉയർന്നിരുന്നു. എന്നാൽ പിന്നീട് നേട്ടങ്ങൾ അൽപ്പം കുറഞ്ഞു.
വാഹന വിഭാഗം
മഹീന്ദ്രയുടെ ഓട്ടോമോട്ടീവ് വരുമാനം ഈ പാദത്തിൽ 30% വർദ്ധിച്ച് 30,370 കോടിയിലെത്തി. ലാഭം 42% വർദ്ധിച്ച് 1,993 കോടിയിലെത്തി. കമ്പനി ആകെ 302,000 വാഹനങ്ങൾ വിറ്റു. 24.1% വിഹിതവുമായി എസ്‌യുവി വിപണിയിൽ മഹീന്ദ്ര ഇപ്പോഴും മുൻപന്തിയിലാണ്. ചെറുകിട വാണിജ്യ ട്രക്ക് വിപണിയിൽ, 51.9% വിപണി വിഹിതം അവർ സ്വന്തമാക്കി.
ട്രാക്ടറുകളും കാർഷിക ഉപകരണങ്ങളും
ട്രാക്ടർ, കാർഷിക ഉപകരണ വരുമാനം 21% വർധിച്ച് ₹11,501 കോടിയിലെത്തി, ലാഭം 1,044 കോടിയായി. കമ്പനി 150,000 ട്രാക്ടറുകൾ വിറ്റഴിച്ചു, ഇത് 44% വിപണി വിഹിതം നൽകി. ധനകാര്യം, ഐടി, ലോജിസ്റ്റിക്സ് തുടങ്ങിയ മഹീന്ദ്രയുടെ മറ്റ് സേവന വിഭാഗങ്ങളും മികച്ച പ്രകടനം കാഴ്ചവച്ചു. ഈ മേഖലകളിലെ വരുമാനം 11,636 കോടിയിലെത്തി, ലാഭം ₹1,637 കോടിയായി ഇരട്ടിയായി. മഹീന്ദ്ര ഫിനാൻസിന്റെ ലാഭം 97% വർദ്ധിച്ചു, അതേസമയം 11 പാദങ്ങൾക്ക് ശേഷം മഹീന്ദ്ര ലോജിസ്റ്റിക്സ് ലാഭത്തിലേക്ക് മടങ്ങി. മഹീന്ദ്ര ലൈഫ്‌സ്‌പെയ്‌സിന്റെ ലാഭവും അഞ്ചിരട്ടിയായി വർദ്ധിച്ചു.
മെച്ചപ്പെട്ട ബാലൻസ് ഷീറ്റ്
ഈ ഫലങ്ങളിൽ കമ്പനി മാനേജ്‌മെന്റ് സന്തോഷം പ്രകടിപ്പിച്ചു. ശരിയായ ആസൂത്രണത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണ് ഈ പുരോഗതിയെന്ന് ഗ്രൂപ്പ് സിഇഒ അനീഷ് ഷാ പറഞ്ഞു. XEV 9S, XUV 7XO പോലുള്ള പുതിയ വാഹനങ്ങൾ ഉപഭോക്താക്കളിൽ വളരെ പ്രചാരത്തിലുണ്ടെന്ന് എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ (ഓട്ടോ ആൻഡ് അഗ്രികൾച്ചർ) രാജേഷ് ജെജുരിക്കർ പറഞ്ഞു. വിവിധ ബിസിനസുകളുടെ കരുത്ത് കാരണം കമ്പനിയുടെ ബാലൻസ് ഷീറ്റ് ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ടെന്ന് സിഎഫ്ഒ അമർജ്യോതി ബറുവ പറഞ്ഞു. ഈ മികച്ച ഫലങ്ങളെത്തുടർന്ന്, എം ആൻഡ് എം ഓഹരികൾ ഓഹരി വിപണിയിൽ ഒരു ശതമാനത്തിൽ അധികം ഉയർന്ന് 3,718 രൂപയിൽ വ്യാപാരം നടത്തി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ശ്രദ്ധയോടെ വോട്ടുചെയ്യാൻ റാപ്പർ വേടൻ ആഹ്വാനംചെയ്യുന്ന വീഡിയോ വൈറൽ. കഴിഞ്ഞദിവസം കോഴിക്കോട്ടെ സംഗീതപരിപാടിയിൽ പറഞ്ഞ വാക്കുകൾ എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. മൂന്നുനാലു മാസത്തിനുള്ളിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ നോക്കിവോട്ടുചെയ്യണമെന്നാണ് വേടന്റെ ആഹ്വാനം.
'ഇന്ത്യയിൽ ഏറ്റവും കൂടുതൽ ന്യൂനപക്ഷങ്ങൾ ജീവിക്കുന്ന സ്ഥലമാണ് കേരളത്തിന്റെ മലബാർ സൈഡ്. ജനാധിപത്യം ഇന്ത്യയിൽ നിലനിൽക്കാൻ കാരണം നമ്മളെപ്പോലുള്ള ന്യൂനപക്ഷങ്ങളാണ്. ഇല്ലെങ്കിൽ ഇവന്മാർ എന്നേ നമ്മളെ കഴിച്ചിട്ട് പോയേനെ. അതിവിടെ കസേരയിട്ടിരിക്കുന്നവർക്കും കാണാൻവേണ്ടി രണ്ടുകാലിൽ മണിക്കൂറുകളായി നിൽക്കുന്നവർക്കും മനസിലാവേണ്ട കാര്യമാണ്. ഇന്ത്യയിൽ സ്വതന്ത്രമായി ഇങ്ങനെയൊരു സ്ഥലത്തുനമുക്ക് കൂടാൻ കഴിയുന്നത്, വിപ്ലവപ്പാട്ടുകൾ പാടാൻ പറ്റുന്നത്, സഹമനുഷ്യരെ സ്‌നേഹിക്കാനും സഹായിക്കാനും പറ്റുന്നത് ഇവിടെ ന്യൂനപക്ഷജനങ്ങൾ ശക്തമായി നിൽക്കുന്നതുകൊണ്ടുമാത്രമാണ്. മൂന്നുനാല് മാസത്തിൽ ഇലക്ഷൻ വരികയാണ്. നോക്കിവോട്ടുചെയ്യുക', എന്നാണ് വേടന്റെ പേരിൽ പ്രചരിക്കുന്ന വീഡിയോയിലുള്ളത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
മുംബൈ: മക്കൾ നന്നായി പരീക്ഷ എഴുതണം എന്ന ആഗ്രഹം മാതാപിതാക്കൾക്ക് ഉണ്ടാകുന്നത് സ്വാഭാവികം, പക്ഷേ അതിന് മുംബൈയിലെ ഈ രക്ഷിതാക്കൾ തിരഞ്ഞെടുത്ത വഴി അല്പം കടന്നുപോയി. പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളെ സഹായിക്കാൻ പരീക്ഷാഹാളിന്റെ ജനാലകളിൽ തൂങ്ങിക്കിടന്ന് തുണ്ടുകൾ കൈമാറുന്ന രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ ചൗസലയിലുള്ള ഒരു ജൂനിയർ കോളേജിലാണ് സംഭവം നടന്നത്.
ഡ്രോൺ കണ്ടപ്പോൾ ഓട്ടം!
പരീക്ഷാ ക്രമക്കേടുകൾ തടയാൻ വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ ഡ്രോൺ നിരീക്ഷണത്തിലാണ് ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞത്. ചൊവ്വാഴ്ച നടന്ന ഇംഗ്ലീഷ് പരീക്ഷയ്ക്കിടെയാണ് സംഭവം. സ്കൂൾ കെട്ടിടത്തിന്റെ പുറം ഭിത്തിയിലൂടെയും ജനാലകളിലൂടെയും വലിഞ്ഞുകയറി രക്ഷിതാക്കൾ അകത്തേക്ക് തുണ്ടുകൾ എറിഞ്ഞുകൊടുക്കുന്നത് ഡ്രോൺ ക്യാമറ കൃത്യമായി പകർത്തി. ഡ്രോൺ അടുത്തേക്ക് വരുന്നത് കണ്ടതോടെ പരിഭ്രാന്തരായ രക്ഷിതാക്കൾ താഴേക്ക് ചാടി ഓടിപ്പോകുന്നതും ദൃശ്യങ്ങളിൽ കാണാം.
ബിഹാർ ആവർത്തിക്കുന്നുവോ?
2015-ൽ ബിഹാറിൽ നടന്ന സമാനമായ സംഭവം അന്ന് ആഗോളതലത്തിൽ തന്നെ ചർച്ചയായിരുന്നു. അന്ന് സ്കൂൾ കെട്ടിടത്തിന്റെ ഭിത്തിയിൽ സ്പൈഡർമാനെപ്പോലെ വലിഞ്ഞുകയറി തുണ്ടുകൾ കൈമാറുന്ന നൂറുകണക്കിന് ആളുകളുടെ ചിത്രം വൈറലായിരുന്നു. ആ സംഭവത്തിന് പിന്നാലെ അഞ്ഞൂറോളം വിദ്യാർത്ഥികളെ പരീക്ഷയിൽ നിന്ന് വിലക്കിയിരുന്നു. സമാനമായ രീതിയിൽ മഹാരാഷ്ട്രയിലും കോപ്പിയടി വ്യാപകമാകുന്നു എന്ന തിരിച്ചറിവിലാണ് ഡ്രോൺ നിരീക്ഷണം കർശനമാക്കാൻ അധികൃതർ തീരുമാനിച്ചത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ന്യൂ ഡൽഹി: കേന്ദ്ര ബജറ്റിനെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി. ആഗോള മത്സരങ്ങളെ നേരിടുന്നതിനെക്കുറിച്ച് ബജറ്റ് ഒന്നും പറയുന്നില്ല എന്നും പുതിയ കാലത്തെ വെല്ലുവിളികളെക്കുറിച്ചും ബജറ്റ് മൗനം പാലിക്കുന്നുവെന്നും രാഹുൽ വിമർശിച്ചു. ഐടി മേഖലയിൽ എഐ വെല്ലുവിളികൾ ഉയർത്തുകയാണ്. ഊർജം, സാമ്പത്തികം, രൂപയുടെ മൂല്യമിടിവ് എന്നിവയെക്കുറിച്ചൊന്നും ബജറ്റിൽ പരാമർശമില്ല. ഭൗമരാഷ്ട്ര പ്രശ്നങ്ങളെ നമ്മൾ എങ്ങനെ കൈകാര്യം ചെയ്യുമെന്നും ബജറ്റിൽ ഇല്ല. സാധാരണ ബജറ്റ് പോലെത്തന്നെയാണ് ഇത്തവണത്തേതും എന്നും രാഹുൽ വിമർശിച്ചു.
ഇന്ത്യ യുഎസ് വ്യാപാരകരാറിനെയും രാഹുൽ വിമർശിച്ചു. യുഎസിന് സൂപ്പർപവർ ആയി നിലനിൽക്കാൻ ഇന്ത്യൻ ഡാറ്റ ആവശ്യമാണ്. നമ്മുടെ ജനങ്ങളെയാണ് അമേരിക്കയുടെ മുൻപിൽ അടിയറവ് വെച്ചത്. ദുര്‍ഘടമായ സമവായത്തിലൂടെയാണ് രാജ്യം കടന്ന് പോകുന്നത് എന്നും ഇന്ത്യ യുഎസ് കരാറില്‍ എന്തെന്ന് ഇപ്പോഴും വ്യക്തമല്ല എന്നുമാണ് രാഹുൽ വിമർശിച്ചത്. ഇൻഡ്യ സഖ്യമാണ് ട്രംപുമായി ഡീൽ ഉണ്ടാക്കുന്നതെങ്കിൽ ഡോളറിനെ സംരക്ഷിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട ഉപകരണം ഇന്ത്യൻ ഡാറ്റ ആണെന്ന് മുന്നറിയിപ്പ് നൽകിയേനേ. രണ്ടാമത്, ഡാറ്റ ആവശ്യമെങ്കിൽ ഞങ്ങളെ തുല്യരെന്ന് കണക്കാക്കി സംസാരിക്കാൻ ആവശ്യപ്പെടും. മൂന്നാമത്, ഇന്ത്യൻ കർഷകരെ ഏത് വിധേനയും സംരക്ഷിക്കുമെന്ന് പറയും. ഇന്ത്യയെ പാകിസ്താനോടല്ല തുല്യരായി കാണേണ്ടത് എന്നും രാഹുൽ പറഞ്ഞു. നമ്മുടെ ഡാറ്റയില്‍ വിട്ടുവീഴ്ച ചെയ്താണ് യുഎസ് കരാര്‍ ഉണ്ടാക്കിയത് എന്നും രാഹുൽ ആരോപിച്ചു. നികുതി മൂന്ന് ശതമാനത്തില്‍ നിന്നും 18 ശതമാനമായി ഉയര്‍ന്നു. ട്രംപ് മോദി സര്‍ക്കാരിനെ വിഡ്ഢികളാക്കുകയാണ് ചെയ്തത് എന്നും രാഹുൽ പറഞ്ഞു.
വ്യാപാര കരാറിനെ മണ്ടത്തരമെന്ന് വിശേഷിപ്പിച്ച രാഹുൽ മോദി ഇന്ത്യയെ ട്രംപിന് വിറ്റുവെന്നും വിമർശിച്ചു. ഇതിനെതിരെ പാർലമെന്ററി കാര്യാ മന്ത്രി കിരൺ റിജിജു രംഗത്തുവന്നു. സഭയിൽ ഭരണ-പ്രതിപക്ഷ ബഹളമുണ്ടാക്കി. പിന്നാലെ അദാനിയ്ക്കെതിരായ യുഎസിലെ കേസ് സഭയിലുന്നയിക്കാന്‍ രാഹുൽ ശ്രമിച്ചു. എന്നാൽ സ്പീക്കറിൽ തടഞ്ഞതോടെ സഭയിൽ വീണ്ടും ഭരണ -പ്രതിപക്ഷ വാഗ്‌വാദമുണ്ടായി. തെളിവുകളില്ലാതെ ആരോപണങ്ങളുന്നയിക്കുന്നുവെന്ന് കിരണ്‍ റിജിജുവും രാഹുലിന്‍റെ പരാമര്‍ശങ്ങള്‍ രേഖകളിലുണ്ടാകില്ലെന്ന് സ്പീക്കറും മുന്നറിയിപ്പ് നൽകി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
സംസ്ഥാനത്ത് സിനിമാ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചേക്കും. ടിക്കറ്റ് നിരക്കിൽ 5 മുതൽ 15 രൂപ വരെ വർധിക്കാനാണ് സാധ്യത. സർവീസ് ചാർജും സെസും പരിഷ്കരിക്കുന്നതിന് നിയോഗിച്ച സമിതി ഈയാഴ്ച റിപ്പോർട്ട് സർക്കാരിന് കൈമാറും.
സെസ് തുക നിലവിലെ സാഹചര്യത്തിനനുസരിച്ച് വർധിപ്പിക്കണമെന്നാണ് സമിതിയുടെ വിലയിരുത്തൽ. സർവീസ് ചാർജ് പുതുക്കാൻ നേരത്തേ തന്നെ ധാരണയായിരുന്നു. സെസ് തുക വർധിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനം കലാകാരന്മാരുടെ ക്ഷേമത്തിന് വിനിയോഗിക്കാനാണ് തീരുമാനം. ഭേദഗതി കൂടാതെ ശുപാർശ അംഗീകരിക്കാനാണ് സാധ്യത.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Kerala Hotel News is a News and Infotainment Media owned by Kerala Hotel and Restaurant Association (KHRA). It has over 50,000 members including restaurants, hotels, cafes, bakeries, lodges, tourist homes, resorts etc. The organizational structure of KHRA includes district and regional committees all over KERALA. We welcome the members and the public to use this digital platform to be in touch with KHRA.
Register Vacancies
For the Members of Kerala Hotel News those who need labors and those who need Jobs can register here
Kerala Hotel News Logo Inauguration
Logo inauguration in KERALA HOTEL & RESTAURANT ASSOCIATION Annual meeting on 2023 feb 12