Tuesday, 10 March 2026

'കോഴിക്കോട് ജില്ലാ കോടതിയിൽ 15ഓളം വിഷബോംബുകള്‍' എന്ന് സന്ദേശം; വ്യാജ ഭീഷണിയെന്ന് സ്ഥിരീകരണം

'കോഴിക്കോട് ജില്ലാ കോടതിയിൽ 15ഓളം വിഷബോംബുകള്‍' എന്ന് സന്ദേശം; വ്യാജ ഭീഷണിയെന്ന് സ്ഥിരീകരണം

കോഴിക്കോട്: കോഴിക്കോട് ജില്ലാ കോടതിയിൽ വ്യാജ ബോംബ് ഭീഷണി. ജില്ലാ ജഡ്ജിയുടെ ഓഫീസ് മെയിലിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. പൊലീസ് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും നടത്തിയ പരിശോധനയിൽ ഭീഷണി വ്യാജമാണെന്ന് വ്യക്തമായി.

കോടതി ജഡ്ജിയുടെ ചേമ്പറിൽ സയനൈഡ് വാതകം നിറച്ച 15 വിഷബോംബുകൾ സ്‌ഫോടനം ഉണ്ടാക്കുമെന്നാണ് അലക്‌സ്‌പോൾ മേനോൻ @ഔട്ട്‌ലുക്ക് ഡോട്ട് കോം എന്ന മെയിലിൽ നിന്നും വന്ന സന്ദേശത്തിൽ ഉണ്ടായിരുന്നത്. നിരപരാധികൾക്ക് നീതി ലഭിക്കാത്ത കോടതി കൊണ്ട് എന്താണ് പ്രയോജനം. ഇതൊരു വ്യാജ ഭീഷണിയല്ല, പരമാവധി നിരപരാധികളെ ഒഴിപ്പിച്ച് സുരക്ഷിതരാക്കാൻ മുന്നറിയിപ്പ് നൽകുന്നു എന്നതായിരുന്നു മെയിലിലെ ഉള്ളടക്കം.

ഇമെയിൽ സന്ദേശം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ കോടതിയിലെ ജീവനക്കാരി പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാൻ ആക്രമണത്തിൽ ഭയം; ടെൽ അവീവിലെ മെറ്റയുടെ ഓഫീസ് അടച്ചുപൂട്ടി, ജീവനക്കാരുടെ സുരക്ഷയെ തുടർന്നെന്ന് വിശദീകരണം

ഇറാൻ ആക്രമണത്തിൽ ഭയം; ടെൽ അവീവിലെ മെറ്റയുടെ ഓഫീസ് അടച്ചുപൂട്ടി, ജീവനക്കാരുടെ സുരക്ഷയെ തുടർന്നെന്ന് വിശദീകരണം

ടെൽഅവീവ്: സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിലെ മെറ്റയുടെ ഓഫീസ് താല്കാലികമായി അടച്ചുപൂട്ടി. 900 ജീവനക്കാരുള്ള ഓഫീസാണ് പൂട്ടിയത്. ഇസ്രയേലിന്റെ ആക്രമണത്തെ പ്രതിരോധിക്കുന്നതിനായി ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണം കടുപ്പിക്കുകയാണെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് മെറ്റയുടെ നീക്കം

ഓഫീസ് അടയ്ക്കാനുള്ള തീരുമാനം ചൂണ്ടിക്കാട്ടി ജീവനക്കാർക്ക് മെറ്റ ഇന്റേണൽ മെമ്മോ അയച്ചു. വെല്ലുവിളി നിറഞ്ഞ സമയത്ത് എല്ലാവർക്കും വീട്ടിൽ ഒരു ഷെൽട്ടറോ സുരക്ഷിതമായ മുറിയോ ലഭ്യമല്ലെന്ന് തങ്ങൾ മനസ്സിലാക്കുന്നുവെന്ന് മെമ്മോയിൽ പറയുന്നുണ്ട്. ബോംബ് ആക്രമണങ്ങളിൽനിന്നും രക്ഷപ്പെടാനുള്ള ഷെൽട്ടറുകളില്ലാത്ത ജീവനക്കാർക്ക് അതിനുള്ള സൗകര്യം സജ്ജമാക്കുമെന്ന് കമ്പനി വാഗ്ദാനം ചെയ്തു. ഇതിനായി ഹോട്ടലുകളിൽ സൗകര്യം ഏർപ്പെടുത്തിയതായും എട്ട് രാത്രികൾ വരെ ഇവിടെ തങ്ങാമെന്നുമാണ് കമ്പനി അറിയിച്ചത്.

മെറ്റയുടെ സുപ്രധാന റിസർച്ച് ആന്‍റ് ഡെവലപ്‌മെന്‍റ് സെന്‍ററാണ് ടെൽ അവീവിൽ പ്രവർത്തിക്കുന്നത്. 2013ൽ സ്ഥാപിക്കപ്പെട്ട ഓഫീസ് എആർ/ വി ആർ പ്രൊഡക്ടുകളുടെ നിർമാണത്തിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. യുഎഇ, ബഹ്‌റൈൻ എന്നിവിടങ്ങളിലെ ആമസോൺ വെബ് സർവീസസ് അടക്കമുള്ള ഡാറ്റ സെന്ററുകളെ ഇറാൻ ലക്ഷ്യം വെച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് മെറ്റയുടെ തീരുമാനം.

അതേസമയം ഫെബ്രുവരി 28ന് ആരംഭിച്ച സംഘർഷത്തിൽ 11 ഇസ്രയേലികൾ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. എന്നാൽ മരണസംഖ്യ ഇതിലും ഉയരുമെന്നാണ് റിപ്പോർട്ടുകൾ. ഇസ്രയേലിന്റെ ആക്രമണത്തിൽ ഇറാനിൽ 1300ലധികം ജനങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് വിവരം. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പെട്രോളിന് വിലകൂട്ടി, പിന്നാലെ സ്‌കൂളുകൾ പൂട്ടി; മന്ത്രിമാർക്ക് ശമ്പളമില്ല, ഇന്ധനക്ഷാമം നേരിടാൻ പാകിസ്താൻ

പെട്രോളിന് വിലകൂട്ടി, പിന്നാലെ സ്‌കൂളുകൾ പൂട്ടി; മന്ത്രിമാർക്ക് ശമ്പളമില്ല, ഇന്ധനക്ഷാമം നേരിടാൻ പാകിസ്താൻ

ഇസ്ലാമാബാദ്: യുഎസ് - ഇസ്രയേൽ - ഇറാൻ സംഘർഷം പത്തുദിവസം പിന്നിട്ടുമ്പോഴും അയവില്ലാതെ തുടരുന്ന സാഹചര്യത്തിൽ അസംസ്‌കൃത എണ്ണവില കുതിച്ചുയരുകയാണ്. ബാരലിന് നൂറു ഡോളറായതോടെ ഇന്ധനക്ഷാമം പിടിച്ചുനിർത്താൻ നടപടികൾ സ്വീകരിച്ചിരിക്കുകയാണ് പാകിസ്താൻ.

യുദ്ധം തുടരുന്ന സാഹചര്യത്തിൽ കടുത്ത നടപടികൾ വേണ്ടിവരുമെന്ന അവസ്ഥയിലാണ് പാക് സർക്കാർ. ഇതിനാൽ കാബിനറ്റ് അംഗങ്ങൾക്ക് അടുത്ത രണ്ടുമാസം ശമ്പളമുണ്ടാവില്ലെന്നതാണ് പ്രധാന തീരുമാനങ്ങളിൽ ഒന്ന്. ആഴ്ചയിൽ നാലുദിവസം മാത്രം പ്രവർത്തിദിനമാക്കിയതിനൊപ്പം പകുതിപ്പേർ ജോലിക്കെത്തിയാൽ മതിയെന്ന നിർദേശവും പുറത്തിറക്കിയിട്ടുണ്ട്.

വകുപ്പുകൾ അനുസരിച്ച് അനുവദിച്ചിരിക്കുന്ന വാഹനങ്ങളുടെ എണ്ണം വരെ പകുതിയായി കുറച്ച് രണ്ട് മാസത്തോളം സർക്കാരിന്റെ ചിലവ് 20%മായി വെട്ടിച്ചുരുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

സ്‌കൂളുകൾ അടച്ചിടുന്നതിന് പുറമേ സർവകലാശാലകളിലെ വിദ്യാർത്ഥികളുടെ ക്ലാസ് ഓൺലൈനാക്കി. സമ്മേളനങ്ങൾക്കും യോഗങ്ങൾക്കും ഹോട്ടലുകൾ ബുക്ക് ചെയ്യരുതെന്നും അതിനായി സർക്കാർ കെട്ടിടം ഉപയോഗിക്കാനുമാണ് തീരുമാനം.

കഴിഞ്ഞദിവസം അർധരാത്രി മുതൽ പാകിസ്താനിൽ പെട്രോൾ വില വർധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. ഇന്ധനവില വർധിച്ചതോടെ പാകിസ്താനിൽ വിലക്കയറ്റവും രൂക്ഷമായിട്ടുണ്ട്. ഇതോടെ ആവശ്യസാധനങ്ങൾക്കും വിലകൂടും. നാണ്യപ്പെരുപ്പം ഏഴു ശതമാനത്തിൽ നിന്നും ഏപ്രിൽ ജൂൺ പാദത്തിൽ 9.5ശതമാനത്തിലേക്ക് ഉയരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഉള്ളിയിലെ 'നെഗറ്റീവ് എനര്‍ജി'യെ കുറിച്ച് പഠിക്കണം;ഹര്‍ജി തള്ളി സുപ്രീം കോടതി, 'ഇനി വന്നാല്‍ നടപടി'

ഉള്ളിയിലെ 'നെഗറ്റീവ് എനര്‍ജി'യെ കുറിച്ച് പഠിക്കണം;ഹര്‍ജി തള്ളി സുപ്രീം കോടതി, 'ഇനി വന്നാല്‍ നടപടി'

ന്യൂഡല്‍ഹി: ഉള്ളിയിലെയും വെളുത്തുള്ളിയിലെയും 'നെഗറ്റീവ് എനര്‍ജി'യെക്കുറിച്ച് ശാസ്ത്രീയപഠനം വേണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി സുപ്രീം കോടതി. അഭിഭാഷകനായ സച്ചിന്‍ ഗുപ്തയാണ് ഇതുള്‍പ്പെടെ അഞ്ച് പൊതുതാത്പര്യ ഹര്‍ജികള്‍ നല്‍കിയത്.

ജൈനമത വിശ്വാസികളുടെ ഭക്ഷണശീലത്തെ ചോദ്യം ചെയ്ത് അവരുടെ വികാരം വ്രണപ്പെടുത്തുന്നത് എന്തിനാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് ചോദിച്ചു. അടിസ്ഥാനമില്ലാത്തവയാണെന്ന് വിമര്‍ശിച്ച് ഹര്‍ജികളെല്ലാം കോടതി തള്ളി.

പാതിരാത്രിയിലിരുന്നാണോ ഈ ഹര്‍ജികള്‍ തയ്യാറാക്കിയതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ഇനിയും ഇത്തരം ഹര്‍ജിയുമായി വന്നാല്‍ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പും നല്‍കി.

മദ്യത്തിലെയും പുകയില ഉത്പന്നങ്ങളിലെയും ദോഷകരമായ വസ്തുക്കള്‍ നിയന്ത്രിക്കണം, സ്വത്ത് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കാന്‍ നിര്‍ദേശങ്ങളിറക്കണം, ക്ലാസിക്കല്‍ ഭാഷാപദവി നല്‍കാന്‍ മാര്‍ഗരേഖ വേണം എന്നിങ്ങനെയായിരുന്നു മറ്റ് ഹര്‍ജികളിലെ ആവശ്യങ്ങള്‍. ഈ ഹര്‍ജികളെല്ലാം അവ്യക്തവും കൃത്യമായ നിയമാടിത്തറയില്ലാത്തതുമാണ് കോടതി വിമര്‍ശിച്ചു. ഹര്‍ജി നല്‍കിയത് അഭിഭാഷകനല്ലായിരുന്നെങ്കില്‍ വന്‍തുക പിഴചുമത്തിയേനെയെന്നും പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സിബിഎസ്ഇ ചോദ്യപേപ്പറിൽ ക്യുആർ കോഡ്; സ്കാൻ ചെയ്തപ്പോൾ മ്യൂസിക് വീഡിയോ, ഞെട്ടി വിദ്യാർത്ഥികൾ

സിബിഎസ്ഇ ചോദ്യപേപ്പറിൽ ക്യുആർ കോഡ്; സ്കാൻ ചെയ്തപ്പോൾ മ്യൂസിക് വീഡിയോ, ഞെട്ടി വിദ്യാർത്ഥികൾ

ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസിന്റെ ഗണിതശാസ്ത്ര ചോദ്യപേപ്പറില്‍ നല്‍കിയിരിക്കുന്ന ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തവര്‍ ഒന്ന് ഞെട്ടി. ചോദ്യപേപ്പറിന്റെ സൈഡിലായി കൊടുത്തിരിക്കുന്ന ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചത് പഴയ മ്യൂസിക് വീഡിയോയുടെ ലിങ്കാണ്. പരീക്ഷാ പേപ്പറിന്റെ സുരക്ഷയ്ക്കും ആധികാരികതയ്ക്കുമായി ഉള്‍പ്പെടുത്തിയ കോഡിലാണ് വീഡിയോയുടെ ലിങ്ക് വന്നത്.

മാര്‍ച്ച് ഒന്‍പതിന് നടന്ന പരീക്ഷയിലാണ് ഗുരുതരമായ വീഴ്ച കണ്ടെത്തിയത്. ഇന്റര്‍നെറ്റില്‍ ആളുകളെ പറ്റിക്കാന്‍ വ്യാപകമായി ഉപയോഗിക്കുന്ന 'റിക് റോളിങ്' എന്ന ലിങ്കാണ് പരീക്ഷ പേപ്പറിലുണ്ടായിരുന്നത്. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവെക്കാന്‍ തുടങ്ങിയതോടെയാണ് സംഭവം പുറത്തറിഞ്ഞ് തുടങ്ങിയത്.

ചോദ്യപേപ്പറുകളിലെ ക്യുആര്‍ കോഡുകള്‍ വളരെ കൃത്യതയോടെ പരിശോധിക്കേണ്ട ഒന്നായിരിക്കെ ഇത്തരമൊരു അപാകത ഉണ്ടായത് എങ്ങനെയാണെന്ന ചോദ്യവും ഉയരുകയാണ്. ഇത് സാങ്കേതികമായി ഉണ്ടായ പിഴവാണോ അതോ ബോധപൂര്‍വം ചെയ്തതാണോ എന്ന കാര്യത്തില്‍ സിബിഎസ്ഇ വ്യക്തത വരുത്തിയിട്ടില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സഹസംവിധായകൻ വിജീഷ് ഐ കെ അന്തരിച്ചു

സഹസംവിധായകൻ വിജീഷ് ഐ കെ അന്തരിച്ചു

തൃശൂർ : പ്രശസ്ത ചലച്ചിത്ര സഹസംവിധായകൻ വിജീഷ് ഐ കെ (45) മസ്തിഷ്‌ക സംബന്ധമായ രോഗത്താൽ ചികിത്സയിലിരിക്കെ അന്തരിച്ചു. തൃശൂർ ജില്ലയിലെ എങ്ങണ്ടിയൂർ സ്വദേശിയാണ്.

ടീൻസ്, ഓടും രാജ ആടും റാണി, ദേവയാനം, പത്രോസിന്റെ പടപ്പുകൾ തുടങ്ങിയവയാണ് പ്രവർത്തിച്ച പ്രധാന സിനിമകൾ. അച്ഛൻ: കൃഷ്ണൻ അമ്മ: രത്ന. സഹോദരങ്ങൾ: കിഷോർ കുമാർ, കൃജിത്ത്, രമ്യ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ പാലാ നഗരസഭയ്ക്ക് ട്വിൻ ബയോ വേസ്റ്റ് ബിന്നുകൾ നൽകി

കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ പാലാ നഗരസഭയ്ക്ക് ട്വിൻ ബയോ വേസ്റ്റ് ബിന്നുകൾ നൽകി

പാലാ :കേന്ദ്ര സർക്കാരിന്റെ ‘സ്വച്ഛ് സർവ്വേക്ഷൻ ശുചിത്വ സർവ്വേയുടെ ഭാഗമായി പാലാ നഗരസഭയെ മാലിന്യമുക്തമാക്കുന്നതിനും പൊതുജനങ്ങളിൽ ശുചിത്വ അവബോധം വളർത്തുന്നതിനുമുള്ള പാലാ നഗര സഭയുടെ പ്രവർത്തനങ്ങൾക്ക് കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ പാലാ യൂണിറ്റും,കേരളാ ഹോട്ടൽ ന്യൂസും (KHRA യുടെ ഓൺലൈൻ ന്യൂസ് പ്ലാറ്റ് ഫോം )ട്വിൻ ബയോ വേസ്റ്റ് ബിന്നുകൾ പാലാ നഗരസഭയ്ക്ക് കൈമാറി. പാലാ മുനിസിപ്പൽ ചെയർ പേഴ്സൺ ദിയ പുളിക്കകണ്ടത്തിന്റെയും മറ്റ് കൗൺസിലേഴ്സിന്റെയും മഹനീയ സാനിധ്യത്തിൽ പാലാ മുനിസിപാലിറ്റിയുടെ ഹെൽത്ത് ഡിപ്പാർട്ട്മെന്റിനാണ് ബിന്നുകൾ കൈമാറിയത്. കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ (കെ. എച്ച്. ആർ. എ ) പാലാ യൂണിറ്റ് പ്രസിഡന്റ് ബേബി ഒമ്പള്ളി

സെക്രട്ടറി എബി ജേക്കബ്‌സ്, ട്രഷറർ സുരേഷ് എം പി ജില്ലാ വർക്കിംഗ് പ്രസിഡന്റ് ബിജോയ് വി ജോർജ്, യൂണിറ്റ് രക്ഷാധികാരി സി റ്റി ദേവസ്യ വൈസ് പ്രസിഡന്റ് എം.ഡി. ദേവസ്യ സംസ്ഥാന കമ്മിറ്റി അംഗം ബിപിൻ തോമസ് (അസോസിയേറ്റ്‌ എഡിറ്റർ കേരളാ ഹോട്ടൽ ന്യൂസ് ) മറ്റ് കമ്മിറ്റി അംഗങ്ങളും യൂണിറ്റിലെ മെമ്പർമാരും