Tuesday, 7 April 2026

സംസ്ഥാനത്ത് വേനൽച്ചൂട് കടുക്കുന്നു; ഉയർന്ന താപനില മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് വേനൽച്ചൂട് കടുക്കുന്നു; ഉയർന്ന താപനില മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽച്ചൂട് കൂടുന്നു. വിവിധ ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട് ഉൾപ്പെടെയുള്ള എട്ട് ജില്ലകളിൽ വരും ദിവസങ്ങളിൽ ചൂട് സാധാരണയേക്കാൾ വർദ്ധിക്കുമെന്ന റിപ്പോർട്ടുകളെത്തുടർന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ഇന്ന് (07/04/2026) മുതൽ ഏപ്രിൽ 9 വരെ പാലക്കാട് ജില്ലയിൽ താപനില 38°C വരെ ഉയരാൻ സാധ്യതയുണ്ട്. കൊല്ലം, കോട്ടയം, തൃശൂർ ജില്ലകളിൽ 37°C വരെയും തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ 36°C വരെയും ചൂട് വർദ്ധിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. സാധാരണ ലഭിക്കുന്നതിനേക്കാൾ 2°C മുതൽ 3°C വരെ കൂടുതൽ താപനില ഈ ജില്ലകളിൽ അനുഭവപ്പെട്ടേക്കാം.

ഉയർന്ന താപനിലയ്ക്കൊപ്പം അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ അളവ് (Humidity) കൂടുന്നതിനാൽ മലയോര മേഖലകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ കടുത്ത ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. നിർജ്ജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണമെന്നും വെയിലത്ത് ജോലി ചെയ്യുന്നവർ മുൻകരുതലുകൾ എടുക്കണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു. വരും ദിവസങ്ങളിലും ചൂട് ഇതേ നിലയിൽ തുടരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജീവൻ കൊടുക്കാനും തയാറായി 1.4 കോടി പൗരന്മാർ, ഇറാൻ രണ്ടും കൽപ്പിച്ച്; പശ്ചിമേഷ്യ മുൾമുനയിൽ നിൽക്കുന്ന മണിക്കൂറുകൾ

ജീവൻ കൊടുക്കാനും തയാറായി 1.4 കോടി പൗരന്മാർ, ഇറാൻ രണ്ടും കൽപ്പിച്ച്; പശ്ചിമേഷ്യ മുൾമുനയിൽ നിൽക്കുന്ന മണിക്കൂറുകൾ

ടെഹ്റാൻ: അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരായ യുദ്ധത്തിൽ മാതൃരാജ്യത്തെ സംരക്ഷിക്കാൻ 1.4 കോടി ഇറാനിയൻ പൗരന്മാർ സന്നദ്ധത അറിയിച്ചതായി പ്രസിഡന്‍റ് മസൂദ് പെസെഷ്കിയൻ. രാജ്യത്തിനായി സ്വന്തം ജീവൻ നൽകാൻ തയ്യാറായ അഭിമാനികളായ പൗരന്മാരുടെ ഈ പട്ടികയിൽ താനും ഉൾപ്പെടുന്നുവെന്നും അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. കഴിഞ്ഞ മാസം യുദ്ധം ആരംഭിച്ചപ്പോൾ മുതൽ രാജ്യത്ത് നടപ്പിലാക്കി വരുന്ന ‘ജൻഫദ’ (ജീവൻ ബലിയർപ്പിക്കുക) എന്ന ദേശീയ ക്യാമ്പയിന്‍റെ ഭാഗമായാണ് ഇത്രയധികം ആളുകൾ സൈന്യത്തിനൊപ്പം ചേരാൻ സന്നദ്ധത അറിയിച്ചിരിക്കുന്നത്

രാജ്യത്തിന്‍റെ ഐക്യം വിളംബരം ചെയ്യാനായി സർക്കാർ നടത്തുന്ന ഈ നീക്കം ആഗോളതലത്തിൽ വലിയ ശ്രദ്ധ നേടുകയാണ്. ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നൽകിയ അന്ത്യശാസനത്തിന്‍റെ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇറാന്‍റെ ഈ പുതിയ പ്രഖ്യാപനം. ഇന്ന് രാത്രിയോടെ കടലിടുക്ക് തുറക്കാത്ത പക്ഷം ഇറാന്‍റെ വൈദ്യുതി നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന് ട്രംപ് ആവർത്തിച്ചു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സമാധാനത്തിനായുള്ള ഇറാന്‍റെ പുതിയ നിർദ്ദേശങ്ങൾ ഗൗരവകരമാണെങ്കിലും അവ പൂർണ്ണമായും തൃപ്തികരമല്ലെന്നാണ് വൈറ്റ് ഹൗസിന്‍റെ നിലപാട്. അമേരിക്കൻ സൈന്യം ഏതുനിമിഷവും ആക്രമണത്തിന് തയ്യാറായി നിൽക്കെ, വൈദ്യുതി നിലയങ്ങൾക്ക് ചുറ്റും മനുഷ്യച്ചങ്ങല തീർത്ത് പ്രതിരോധിക്കാൻ ഇറാനിയൻ ഭരണകൂടം യുവാക്കളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. വരും മണിക്കൂറുകൾ പശ്ചിമേഷ്യയെ സംബന്ധിച്ചിടത്തോളം അതീവ നിർണ്ണായകമാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മരിച്ചത് ആറ് കുട്ടികളടക്കം ഒൻപത് പേർ; റോഡരികിലെ കിണറ്റിലേക്ക് കാർ മറിഞ്ഞ് മഹാരാഷ്ട്രയിൽ വൻ ദുരന്തം

മരിച്ചത് ആറ് കുട്ടികളടക്കം ഒൻപത് പേർ; റോഡരികിലെ കിണറ്റിലേക്ക് കാർ മറിഞ്ഞ് മഹാരാഷ്ട്രയിൽ വൻ ദുരന്തം

നാസിക്: വേഗത്തിലെത്താൻ ഇടവഴി കയറിപ്പോയ കാർ കിണറ്റിൽ വീണ് ഒൻപത് പേർ മരിച്ചു. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലാണ് ദാരുണ സംഭവം. മരിച്ചവരിൽ ആറ് പേർ കുട്ടികളാണ്. വെള്ളിയാഴ്ചയാണ് ദാരുണ അപകടം നടന്നത്. ദിണ്ടോരിയിൽ കുട്ടികൾക്കായി നടത്തിയ കോച്ചിങ് പരിപാടി കഴിഞ്ഞ് മടങ്ങിയ സംഘമാണ് അപകടത്തിൽ പെട്ടത്. സുനിൽ ദർഗുദെ (32), ഭാര്യ രേഷ്‌മ (27), മകൾ ഗുൻവന്തി (11), സുനിലിൻ്റെ സഹോദരൻ്റെ ഭാര്യ ആശ (32), ഇവരുടെ മക്കളായ ശ്രേയസ് (11), ശ്രാവണി (11), ശ്രദ്ധ (13), ശ്രിഷ്‌ടി (14) ബന്ധുവായ മറ്റൊരു കുട്ടി സമൃദ്ധി (ഏഴ്) എന്നിവരാണ് മരിച്ചത്

ദിണ്ടോരിയിൽ നിന്ന് ഒൻപത് കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്നു ഇവർ. മാരുതി സുസുകി എക്‌സ്എൽ 6 കാറിലാണ് ഇവർ സഞ്ചരിച്ചത്. പ്രധാന റോഡൊഴിവാക്കി ഇടറോഡ് വഴിയാണ് ഇവർ സഞ്ചരിച്ചത്. വഴിയരികിലുള്ള കിണറിൻ്റെ ചുറ്റുമതിലിലിടിച്ച് വാഹനം 40 അടിയോളം താഴ്‌ചയുള്ള കിണറിലേക്ക് വീഴുകായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ വിവരം അഗ്നിരക്ഷാ സേനയെ അറിയിച്ചു. നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും രാത്രിയായതിനാൽ വെളിച്ചക്കുറവും കിണറിൻ്റെ ആഴവും തടസമായി.

അഗ്നിരക്ഷാ സേനയെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും അപ്പോഴേക്കും ഒൻപത് പേരും മരിച്ചിരുന്നുവെന്നാണ് വിവരം. സുനിൽ ദർഗുദെയ്ക്ക് എതിരെ അലക്ഷ്യമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് കേസെടുത്തു. ഏറെക്കാലം മുൻപ് നിർമിച്ച കിണറിനോട് ചേർന്ന് അടുത്തിടെയാണ് റോഡ് നിർമിച്ചത്. എന്നാൽ കിണർ മൂടിയിരുന്നില്ല. കിണർ ഉടമയും സർക്കാർ ഉദ്യോഗസ്ഥരും പരസ്പരം പഴിചാരുകയാണ്. പിന്നാലെ കിണർ മൂടാൻ ശ്രമം തുടങ്ങി. എന്തുകൊണ്ടാണ് റോഡരികിൽ അപകടക്കെണിയായ കിണർ മൂടാതിരുന്നത് എന്ന് കണ്ടെത്താനും അന്വേഷണം നടക്കുന്നുണ്ട്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ധന സര്‍ചാര്‍ജ് പരിഷ്‌കരിച്ചു; എയര്‍ ഇന്ത്യ ടിക്കറ്റ് നിരക്ക് വര്‍ധിക്കും

ഇന്ധന സര്‍ചാര്‍ജ് പരിഷ്‌കരിച്ചു; എയര്‍ ഇന്ത്യ ടിക്കറ്റ് നിരക്ക് വര്‍ധിക്കും

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ഗ്രൂപ്പ് ആഭ്യന്തര അന്താരാഷ്ട്ര പാതകളിലെ ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ചു. ഇതോടെ ടിക്കറ്റ് നിരക്കും വർധിക്കും. ആഗോള വിമാന ഇന്ധന വില ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വര്‍ധിച്ചതോടെയാണ് പുതിയ തീരുമാനം. ഏപ്രില്‍ 8 ബുധനാഴ്ച മുതല്‍ പുതിയ ചാര്‍ജുകള്‍ നിലവില്‍ വരും. യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്കുള്ള പുതുക്കിയ സര്‍ചാര്‍ജ് ഏപ്രില്‍ 10 വെള്ളിയാഴ്ച മുതലാണ് പ്രാബല്യത്തില്‍ വരിക.

പെട്രോളിയം മന്ത്രാലയവും വ്യോമയാന മന്ത്രാലയവും ചേര്‍ന്ന് ഡൊമസ്റ്റിക്ക് ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവല്‍ വിലവര്‍ധന 25ശതമാനമായി പരിമിതപ്പെടുത്തിയതിന് പിന്നാലെയാണ് എയര്‍ ഇന്ത്യയുടെ നടപടി. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഫ്‌ളൈറ്റുകളിലും പുതിയ മാറ്റം പ്രതിഫലിക്കും. അന്താരാഷ്ട്ര യാത്രകള്‍ക്ക് കുത്തനെ ഉയര്‍ത്തിയ നിരക്കാകും എയര്‍ലൈന്‍സ് ഈടാക്കുക. അന്താരാഷ്ട്ര എടിഎഫ് വിലയില്‍ നിയന്ത്രണങ്ങളൊന്നും നടപ്പാക്കിയിട്ടില്ല. കൂട്ടിയ നിരക്കില്‍ മുഴുവനും ഇന്ധന ചെലവിലേക്ക് മാത്രം പോകില്ല, ഒരു ഭാഗം എയര്‍ലൈന്‍ തന്നെ ഈടാക്കും. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വീട്ടിൽ നിന്ന് പുറത്തിറങ്ങിയ വിദ്യാർത്ഥിനിയെ കാണാതായി; മസ്കറ്റിൽ 15കാരിയെ കണ്ടെത്താൻ അന്വേഷണം തുടങ്ങി റോയൽ ഒമാൻ പൊലീസ്

വീട്ടിൽ നിന്ന് പുറത്തിറങ്ങിയ വിദ്യാർത്ഥിനിയെ കാണാതായി; മസ്കറ്റിൽ 15കാരിയെ കണ്ടെത്താൻ അന്വേഷണം തുടങ്ങി റോയൽ ഒമാൻ പൊലീസ്

മസ്കറ്റ്: മസ്കറ്റിൽ 15 വയസുകാരിയെ കാണാതായി. ഷെറീൻ മഹ്മൂദ് ഷഅബാൻ യഹ്യ എന്ന വിദ്യാർത്ഥിനിയെയാണ് കാണാതായത്. മസ്കറ്റിലെ ബൗഷർ വിലായത്തിലെ അൽ ഘുബ്ര പ്രറോയൽ ഒമാൻ പൊലീസിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ വിഭാഗം പുറത്തിറക്കിയ അറിയിപ്പിലാണ് ഇത് വ്യക്തമാക്കുന്നത്.

വീടുവിട്ട് പുറത്തിറങ്ങിയതിന് ശേഷം ഇതുവരെ വിദ്യാ‍ർത്ഥിനി തിരികെ എത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവം സംബന്ധിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭ്യമാകുന്നവർ ഉടൻ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും പൊലീസ് അഭ്യർത്ഥിച്ചു. ജനങ്ങളുടെ സഹകരണത്തോടെ കുട്ടിയെ സുരക്ഷിതമായി കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഓട്ടോ മറിഞ്ഞ് അപകടം; കോഴിക്കോട് ദമ്പതികൾക്ക് ദാരുണാന്ത്യം

ഓട്ടോ മറിഞ്ഞ് അപകടം; കോഴിക്കോട് ദമ്പതികൾക്ക് ദാരുണാന്ത്യം

കോഴിക്കോട്: ഓട്ടോറിക്ഷ മറിഞ്ഞ് ദമ്പതികൾക്ക് ദാരുണാന്ത്യം. കോഴിക്കോട് ആനക്കാംപൊയിലിലാണ് സംഭവം. നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഓട്ടോ മറിഞ്ഞതാണ് അപകടത്തിന് കാരണമായത്. ആനക്കാംപൊയിൽ സ്വദേശികളായ പുത്തൻപുരയിൽ ഷിജു ജോസഫ്, ഭാര്യ ബിൻസി എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെ ഒൻപതരയോടെയാണ് അപകടമുണ്ടായത്. ആനക്കാംപൊയിൽ തിരുവമ്പാടി റോഡിൽ ഇറക്കമിറങ്ങി വരികയായിരുന്നു ഓട്ടോ. ഇതിനിടെ നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. ഷിജു ഓട്ടോഡ്രൈവറാണ്. തിരുവമ്പാടിയിലെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു ബിൻസി

ബിൻസിയെ ജോലി സ്ഥലത്ത് കൊണ്ടുവിടാൻ പോകുന്നതിനിടെയായിരുന്നു അപകടം. ഓട്ടോറിക്ഷ പൂർണമായി തകർന്നു. ഇരുവരെയും സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ് 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആഭ്യന്തര സർവീസുകളിൽ 299 രൂപ മുതൽ 899 രൂപ വരെ, ഇൻഡി​ഗോയ്ക്ക് പിന്നാലെ എയർ ഇന്ത്യയും, സർചാർജ് കൂട്ടി

ആഭ്യന്തര സർവീസുകളിൽ 299 രൂപ മുതൽ 899 രൂപ വരെ, ഇൻഡി​ഗോയ്ക്ക് പിന്നാലെ എയർ ഇന്ത്യയും, സർചാർജ് കൂട്ടി

ദില്ലി: ഇൻഡി​ഗോയ്ക്ക് പിന്നാലെ ഇന്ധന സർചാർജ് കൂട്ടി എയർ ഇന്ത്യയും. ആഭ്യന്തര സർവീസുകളിൽ 299 രൂപ മുതൽ 899 രൂപ വരെയാണ് ടിക്കറ്റിന് പുതുക്കിയ സർചാർജ്. അന്താരാഷ്ട്ര സർവീസുകൾക്ക് കാര്യമായി വർദ്ധന വരുത്തിയിട്ടുണ്ട്. 24 യുഎസ് ഡോളർ മുതൽ 280 യുഎസ് ഡോളർ വരെയാണ് വിവിധ മേഖലകളിലേക്ക് സർചാർജായി ഈടാക്കുന്നത്. പശ്ചിമേഷ്യയിലേക്ക് 50 യുഎസ് ഡോളർ അഥവാ 4650 രൂപയോളം സർചാർജായി നൽകണം. ഓസ്ട്രേലിയയിലേക്കും നോർത്ത് അമേരിക്കയിലേക്കുമാണ് ഏറ്റവും കൂടുതൽ, ഈ മേഖലകളിലേക്ക് 26000 രൂപയിലധികം സർചാർജായി നൽകേണ്ടി വരും. നാളെ മുതൽ നിരക്ക് വർദ്ധനവ് പ്രാബല്യത്തിൽ വരും. വ്യോമയാന ഇന്ധന വില വർദ്ധനയ്ക്ക് പിന്നാലെയാണ് വിമാന കമ്പനികൾ നിരക്ക് കൂട്ടിയത്.