Friday, 8 May 2026

റേഷൻ കടയിൽ നിന്ന് വാങ്ങിയ അരി തിളച്ചപ്പോൾ ചോറ് നീലനിറമായി. മേലൂർ പഞ്ചായത്തിലെ പാലപ്പിള്ളിയിലാണ് സംഭവം

റേഷൻ കടയിൽ നിന്ന് വാങ്ങിയ അരി തിളച്ചപ്പോൾ ചോറ് നീലനിറമായി. മേലൂർ പഞ്ചായത്തിലെ പാലപ്പിള്ളിയിലാണ് സംഭവം

തൃശൂർ: റേഷൻ കടയിൽ നിന്ന് വാങ്ങിയ അരി തിളച്ചപ്പോൾ ചോറ് നീലനിറമായി. മേലൂർ പഞ്ചായത്തിലെ പാലപ്പിള്ളിയിലാണ് സംഭവം. തിളപ്പിച്ച ചോറ് ഊറ്റി മാറ്റിവച്ചതിന് മണിക്കൂറുകൾ കഴിഞ്ഞതിന് ശേഷമാണ് ചോറ് കരിനീല നിറമായത്. തുടർന്ന് വീട്ടുകാർ പഞ്ചായത്ത് അം​ഗത്തെ വിവരമറിയിച്ചു.

കൊരാട്ടി, മേലൂർ പഞ്ചായത്തുകളിലെ ആരോ​ഗ്യവിദ​ഗ്ധരും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരും സ്ഥലത്ത് എത്തി പരിശോധന നടത്തി. ചോറിന്റെ സാംമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തും. അരിയിലെ ഗുണനിലവാരക്കുറവോ രാസവസ്തുക്കളുടെ സാന്നിധ്യമോ ആകാമെന്നാണ് പ്രാഥമിക നിഗമനം

മുമ്പും റേഷനരി തിളപ്പിച്ചപ്പോൾ ചോറ് കരിനീലനിറമായി മാറിയിരുന്നു. അന്നും ആരോ​ഗ്യവിദ​ഗ്ധർ വിശദമായ പരിശോധന നടത്തിയിരുന്നു. റേഷൻ കടയിൽ സൂക്ഷിക്കുന്ന പഴകിയ അരിയാണോ വിൽപ്പന നടത്തിയതെന്ന കാര്യം വിശദമായി പരിശോധിക്കും. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിഡി സതീശന് ഐക്യദാര്‍ഢ്യ പ്രഖ്യാപനം; ബഹ്‌റൈനില്‍ പ്രകടനം നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകർ

വിഡി സതീശന് ഐക്യദാര്‍ഢ്യ പ്രഖ്യാപനം; ബഹ്‌റൈനില്‍ പ്രകടനം നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകർ

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി വിഡി സതീശനെ പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ബഹ്റൈനിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയിലെ അംഗങ്ങള്‍ രംഗത്ത്. നിയമസഭാ തിരഞ്ഞെടുപ്പിലെ ഗംഭീര വിജയത്തിന് ശേഷം കോണ്‍ഗ്രസില്‍ ഉടലെടുത്ത മുഖ്യമന്ത്രി തര്‍ക്കത്തില്‍ വലിയ നിരശയുണ്ടെന്ന് നേതാക്കള്‍ പറഞ്ഞു.

കേരളത്തിലെ സാധാരണക്കാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഭൂരിപക്ഷവും വിഡി സതീശനൊപ്പമാണെന്നും അത് അംഗീകരിക്കാന്‍ നേതൃത്വം തയ്യാറാകണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയയിലൂടെ മാത്രം പ്രതികരിച്ചിരുന്ന പ്രവാസികളായ പ്രവര്‍ത്തകരും നേതാക്കളും നേരിട്ട് പ്രതിക്ഷേധവുമായി രംഗത്ത് എത്തുന്നത് ഇത് ആദ്യമാണ്.

ബഹ്‌റൈനിലെ ഇന്ത്യന്‍ ഡിലൈറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അനസ് റഹീം, ബ്ലസ്സന്‍ മാത്യു, ധനേഷ് മുരളി,ജലീല്‍ മല്ലപ്പള്ളി, ബേസില്‍ നെല്ലിമറ്റം, അബ്രഹാം സാമൂവല്‍, ഫാസില്‍ വട്ടോളി, അലന്‍ ഐസക്, പ്രൊഫ: ഷെമിലി പി ജോണ്‍, മുബീന മന്‍ഷീര്‍, ലത്തീഫ് കോളിക്കല്‍, ഷബീര്‍ മുക്കന്‍, ഷംഷാദ് കാക്കൂര്‍, നവാസ് കുണ്ടറ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഉറങ്ങിക്കിടക്കവെ മേൽക്കൂരയിൽ നിന്ന് വീണ പാമ്പിന്റെ കടിയേറ്റ് 15 കാരി ​ഗുരുതരാവസ്ഥയിൽ

ഉറങ്ങിക്കിടക്കവെ മേൽക്കൂരയിൽ നിന്ന് വീണ പാമ്പിന്റെ കടിയേറ്റ് 15 കാരി ​ഗുരുതരാവസ്ഥയിൽ

പത്തനാപുരം: വീട്ടിൽ ഉറങ്ങിക്കിടക്കവെ മേൽക്കുരയിൽ നിന്നുവീണ പാമ്പിന്റെ കടിയേറ്റ് 15 കാരി ഗുരുതരാവസ്ഥയിൽ. പുനലൂർ താലൂക്ക് ആശുപത്രിയിലെ തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിലാണ് കുട്ടി. പിടവൂർ സ്വദേശിയായ രേവതിക്കാണ് പാമ്പുകടിയേറ്റത്.

ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഉറങ്ങിക്കിടന്നിരുന്ന രേവതിയുടെ ശരീരത്തിലേക്ക് മേൽക്കുരയിൽ നിന്ന് പാമ്പ് വീഴുകയായിരുന്നു. എലിയെ ഓട്ടിച്ചുവന്നതാണെന്നാണ് നി​ഗമനം. രേവതിയുടെ ശരീരത്തിൽ എലിയും പതിച്ചിരുന്നു. കടിയേറ്റ് ഉണർന്ന രേവതി പാമ്പിനെ കണ്ട് നിലവിളിച്ചു.

എലി കടിച്ചതാകാമെന്നാണ് കാലിലെ മുറിവ് കണ്ട് വീട്ടുകാർ വിചാരിച്ചിരുന്നത്. പിന്നീട് രേവതിക്ക് അസ്വസ്ഥതകൾ ഉണ്ടായതോടെ ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പാമ്പ് കടിയേറ്റെന്ന് സ്ഥിരീകരിച്ചത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

AICC നിരീക്ഷകന്റെ പട്ടികയില്‍ വോട്ട് കാണാനില്ല; ഹൈക്കമാന്‍ഡിന് പരാതി നല്‍കി കെ നീലകണ്ഠന്‍

AICC നിരീക്ഷകന്റെ പട്ടികയില്‍ വോട്ട് കാണാനില്ല; ഹൈക്കമാന്‍ഡിന് പരാതി നല്‍കി കെ നീലകണ്ഠന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ചകളിൽ എംഎൽഎമാരുടെ പിന്തുണ സംബന്ധിച്ച് പുറത്ത് വന്ന രേഖയെ ചൊല്ലി കോൺഗ്രസിൽ പുതിയ വിവാദം. രേഖയില്‍ ഉദുമയിലെ നിയുക്ത എംഎല്‍എ കെ നീലകണ്ഠന്റെ പേരിനുനേരെ ഒന്നും രേഖപ്പെടുത്തിയിട്ടില്ല. ഇത് സംബന്ധിച്ച് നീലകണ്ഠൻ ഹെെക്കമാൻഡിന് പരാതി നൽകി.

മുഖ്യമന്ത്രി ആരാകണമെന്ന് സംബന്ധിച്ച് കൃത്യമായ അഭിപ്രായം പറഞ്ഞതാണെന്ന് കെ നീലകണ്ഠന്‍ പറഞ്ഞു. മുകുള്‍ വാസ്‌നിക്കിനും അജയ് മാക്കനും ഇത് സംബന്ധിച്ച് പരാതി മെയില്‍ ചെയ്തതായും . രേഖയില്‍ ബ്ലാങ്ക് വന്നത് എങ്ങനെ എന്ന് അറിയില്ലെന്നും നീലകണ്ഠൻ പറയുന്നു. ഇന്ന് രാവിലെ ഇത് സംബന്ധിച്ച് വി ഡി സതീശനുമായി സംസാരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിത്രത്തിന്റെ ആധികാരികതയെ കുറിച്ച് തനിക്ക് അറിയില്ല. ജനവികാരത്തിനൊപ്പമാണ് താൻ. ജനവികാരം പാർട്ടി പരിഗണിക്കണമെന്നും നീലകണ്ഠൻ പറഞ്ഞു.നീലകണ്ഠൻ്റെ വോട്ട് വി ഡി സതീശനെന്നാണ് സൂചന.

നീലകണ്ഠന്റെ അഭിപ്രായം രേഖപ്പെടുത്താത്തതിൽ ചെന്നിത്തല പക്ഷവും അതൃപ്തിയിലാണ്. ഇത് സംബന്ധിച്ച് രമേശ് ചെന്നിത്തല

നിരീക്ഷകരുമായി ആശയവിനിമയം നടത്തി.

കേരള മുഖ്യമന്ത്രിയാരെന്ന കോൺഗ്രസ് നേതൃത്വത്തിന്റെ പ്രഖ്യാപനം കാത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം. കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്, സന്ദീപ് വാര്യർ, ടി സിദ്ദിഖ്, സജീവ് ജോസഫ്, ഉഷ വിജയൻ, ടി ഒ മോഹനൻ അടങ്ങിയവർ കെ സി വേണുഗോപാലിനെ പിന്തുണച്ചിട്ടുണ്ട്. ഐസി ബാലകൃഷ്ണൻ കെസിക്കും ചെന്നിത്തലക്കും ഒരുപോലെ പിന്തുണ നൽകിയിരിക്കുകയാണ്. ഇന്ത്യൻ എക്സ്പ്രസ് പുറത്ത് വിട്ട എംഎൽഎമാരുടെ അഭിപ്രായം രേഖപ്പെടുത്തിയ പട്ടികയുടെ ചിത്രത്തിൽ നിന്നാണ് ഈ വിവരങ്ങൾ പുറത്തായത്.

എഐസിസി നിരീക്ഷകരുടെ റിപ്പോർട്ട് സ്വീകരിച്ച ശേഷം നേതാക്കളെ ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിക്കുമെന്നാണ് വിവരം. അതേസമയം സമ്മർദനീക്കത്തിന്റെ ഭാഗമായി തെരുവിൽ ശക്തിപ്രകടനങ്ങളും ഫ്ലക്സ് യുദ്ധവും തുടരുകയാണ്. ഫ്ലെക്സ്ബോർഡുകളല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്ന് കെ മുരളീധരനും ബെന്നി ബെഹനാനും പ്രതികരിച്ചിരുന്നു 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇടുക്കിയിൽ പശു മോഷണത്തിന് പ‍ഞ്ചായത്ത് അം​ഗത്തിന്റെ ഭർത്താവ് അറസ്റ്റിൽ

ഇടുക്കിയിൽ പശു മോഷണത്തിന് പ‍ഞ്ചായത്ത് അം​ഗത്തിന്റെ ഭർത്താവ് അറസ്റ്റിൽ

ഇടുക്കി: പശുക്കളെ മോഷ്ടിച്ച് കടത്തിവന്നിരുന്ന മോഷ്ടാവ് അറസ്റ്റിൽ. ഇടുക്കി തൊടുപുഴയിലാണ് സംഭവം. വണ്ണപ്പുറം സ്വദേശിയും പഞ്ചായത്ത് പ്രസിഡന്റായ മുസ്ലിം ലീ​ഗ് അം​ഗത്തിന്റെ ഭർത്താവായ മുഹമ്മദ് നിയാസാണ് അറസ്റ്റിലായത്. നൂറിലധികം സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. മോഷ്ടിച്ച രണ്ട് പശുക്കളെ പാലക്കാടുള്ള കാലിച്ചന്തയിൽ വിറ്റുവെന്ന് പ്രതി സമ്മതിച്ചു.

തൊടുപുഴയിൽ പശുമോഷണം സ്ഥിരസംഭവമാണ്. പലപ്പോഴും കർഷകർ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും പരിഹാരം ഉണ്ടായിരുന്നില്ല. അതിനിടെയാണ് തൊടുപുഴയിൽ രണ്ട് പശുക്കളെ കാണാതായെന്ന് ചൂണ്ടിക്കാട്ടി കർഷകർ പരാതി നൽകിയത്. തുടർന്ന് തൊടുപുഴ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദ് നിയാസിലേക്ക് അന്വേഷണം എത്തിയത്.

മോഷ്ടിച്ച പശുക്കൾ ​ഗർഭിണിയായിരുന്നു. പശുക്കളെ വിറ്റ പണം പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. പശുക്കളെ പാലക്കാട് എത്തിക്കുന്നതിന് ഉപയോ​ഗിച്ച വാഹനവും പൊലീസ് പിടികൂടി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

 കോഴിക്കോട് ബൈക്കിൽ ലോറിയിടിച്ച് ഉണ്ടായ അപകടത്തിൽ കോട്ടയം മുണ്ടക്കയം സ്വദേശികളായ രണ്ടു യുവാക്കൾ മരിച്ചു

കോഴിക്കോട് ബൈക്കിൽ ലോറിയിടിച്ച് ഉണ്ടായ അപകടത്തിൽ കോട്ടയം മുണ്ടക്കയം സ്വദേശികളായ രണ്ടു യുവാക്കൾ മരിച്ചു

കോഴിക്കോട്: കോഴിക്കോട് ബൈക്കിൽ ലോറിയിടിച്ച് ഉണ്ടായ അപകടത്തിൽ കോട്ടയം മുണ്ടക്കയം സ്വദേശികളായ രണ്ടു യുവാക്കൾ മരിച്ചു. കോഴിക്കോട് കല്ലുത്താൻകടവ് ജംക്‌ഷനു സമീപം ആണ് അപകടം.

കോട്ടയം മുണ്ടക്കയം പുത്തൻചന്ത പുതുപ്പറമ്പിൽ ഷാജിയുടെ മകൻ നെബീൽ (22), മുണ്ടക്കയം പുത്തൻചന്തയിൽ നജീബ്–നജ്മ ദമ്പതികളുടെ മകൻ അൻസിൽ (21) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11.30 ന് ആയിരുന്നു അപകടം.

മരിച്ച ഇരുവരും കോഴിക്കോട് ഡിജിറ്റൽ മാർക്കറ്റിങ് വിദ്യാർഥികളാണ്. കോഴിക്കോട് ഗോവിന്ദപുരം ഭാഗത്തേക്ക് പോയ വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. അതേസമയം അപകടത്തിനു പിന്നാലെ നബീലിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ അൻസിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച മരണത്തിനു കീഴടങ്ങുകയായിരുന്നു. ഇരുവരും നാട്ടിൽനിന്ന് ചൊവ്വാഴ്ച രാത്രിയോടെ കോഴിക്കോട് എത്തിയത്. റൂമിൽ എത്തിയ ശേഷം ഭക്ഷണം കഴിക്കാൻ പോകുന്ന വഴിയാണ് അപകടം ഉണ്ടായത്. കസബ പൊലീസ് കേസ് എടുത്തു. നെബീലിന്റെ കബറടക്കം ബുധനാഴ്ച രാത്രി നടത്തി. ഷീജമോളാണ് നെബീലിന്റെ മാതാവ്. സഹോദരൻ: ഫാസിൽ മുഹമ്മദ്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിദ്യാര്‍ത്ഥിയുടെ മരണം; T Cയില്‍ റെഡ് മാര്‍ക്ക് രേഖപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; സ്‌കൂളിനെതിരെ കുടുംബം

വിദ്യാര്‍ത്ഥിയുടെ മരണം; T Cയില്‍ റെഡ് മാര്‍ക്ക് രേഖപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; സ്‌കൂളിനെതിരെ കുടുംബം

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥി തേജസ്സിന്റെ മരണത്തില്‍ അധ്യാപകര്‍ക്കെതിരെ ആരോപണവുമായി കുടുംബം. വിദ്യാര്‍ത്ഥി പഠിക്കുന്ന പെരിന്തല്‍മണ്ണ പ്രസന്റേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകരുടെ മാനസിക പീഡനം മൂലമാണ് കുട്ടി ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു. സംഭവത്തിൽ കുടുംബം മലപ്പുറം എസ്പിക്ക് പരാതി നല്‍കി.

ടിസി വാങ്ങുമ്പോള്‍ റെഡ് മാര്‍ക്ക് രേഖപ്പെടുത്തുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ടിസി വാങ്ങി സ്‌കൂള്‍ മാറാനിരിക്കുന്ന ദിവസമാണ് സംഭവമെന്നും പരാതിയിൽ ആരോപിക്കുന്നു. അതേസമയം സ്‌കൂള്‍ അധികൃതര്‍ ആരോപണം നിഷേധിച്ചു. ഒരു തരത്തിലുള്ള പീഡനവും ഉണ്ടായിട്ടില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

തേജസ്സിന്റെ മരണത്തില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ പെരിന്തല്‍മണ്ണ പ്രസന്റേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെക്ക് മാർച്ച് നടത്തി. പ്രതിഷേധ സ്ഥലത്ത് വലിയ സംഘർഷാവസ്ഥയാണ്.