Thursday, 14 May 2026

‘വികസനത്തിന്‍റെ പുതിയ പാതയിൽ നാടിനെ നയിക്കാന്‍ സാധിക്കട്ടെ’; വി ഡി സതീശന്‌ ആശംസയുമായി മമ്മൂട്ടിയും മോഹൻലാലും

‘വികസനത്തിന്‍റെ പുതിയ പാതയിൽ നാടിനെ നയിക്കാന്‍ സാധിക്കട്ടെ’; വി ഡി സതീശന്‌ ആശംസയുമായി മമ്മൂട്ടിയും മോഹൻലാലും

കേരളത്തിന്റെ നിയുക്തമുഖ്യമന്ത്രി വി.ഡി. സതീശന് ആശംസകൾ നേർന്ന് മലയാളത്തിന്റെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. സതീശന്റെ ചിത്രങ്ങൾ പങ്കുവെച്ചാണ് ഇരുവരും ആശംസ നേർന്നത്.

”കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി നിയോഗിക്കപ്പെട്ട ശ്രീ വി ഡി സതീശന് ഹൃദയം നിറഞ്ഞ ആശംസകൾ”- മമ്മൂട്ടി കുറിച്ചു. ‘നിയുക്ത കേരള മുഖ്യമന്ത്രി ശ്രീ വി ഡി സതീശന്‌ സ്നേഹം നിറഞ്ഞ ആശംസകള്‍. വികസനത്തിന്‍റെ പുതിയ പാതയിലേക്ക് നാടിനെ നയിക്കാന്‍ അദ്ദേഹത്തിന്‍റെ നേതൃത്വത്തിന്‌ സാധിക്കട്ടെ’- മോഹൻലാൽ കുറിച്ചു.

11 ദിവസം നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കൊടുവിലായിരുന്നു വ്യാഴാഴ്ച 12 മണിയോടെ ഡൽഹിയിൽ കോൺഗ്രസ് ആസ്ഥാനത്തെ വാർത്താസമ്മേളനത്തിലാണ് വി.ഡി. സതീശനെ കോൺഗ്രസ് സഭാകക്ഷി നേതാവായി പ്രഖ്യാപിച്ചത്. എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ പേരും കോൺഗ്രസ് ഹൈക്കമാൻഡ് പരിഗണിച്ചിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം: മൂന്നാം ഘട്ടം പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ

സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം: മൂന്നാം ഘട്ടം പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ

സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം മൂന്നാം ഘട്ടം പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. പതിനാറ് സംസ്ഥാനങ്ങളിലും 3 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് എസ്ഐആർ നടത്തുക. ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിൽ എസ്ഐആർ പിന്നീട് നടത്തും. സെൻസസ് രണ്ടാം ഘട്ടത്തിൻ്റെ പൂർത്തീകരണം, കാലാവസ്ഥ എന്നിവ പരിഗണിച്ചായിരിക്കും ഹിമാചലിലും ലഡാക്കിലും കാശ്മീരിലും സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം പ്രഖ്യാപിക്കുക.

ഏകദേശം 3.94 ലക്ഷം ബൂത്ത് ലെവൽ ഓഫീസർമാർ (BLO) ഇതിന്റെ ഭാഗമാവും. വീടുകൾ സന്ദർശിച്ച് വിവരശേഖരണം നടത്തും. 36.73 കോടി വോട്ടർമാരിലേക്ക് ഇവർ എത്തും. നിലവിൽ രാജ്യത്ത് നടക്കുന്ന സെൻസസ് ഹൗസ് ലിസ്റ്റിംഗ് നടപടികൾക്കൊപ്പം തന്നെയാണ് ഈ വോട്ടർ പട്ടിക പുതുക്കലും നടക്കുന്നത്.

അർഹരായ എല്ലാ വോട്ടർമാരെയും പട്ടികയിൽ ഉൾപ്പെടുത്തുകയും, മരണപ്പെട്ടവരോ താമസം മാറിയവരോ ആയ അയോഗ്യരായ ആളുകളെ പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്യും എന്നാണ് കമ്മീഷന്റെ പ്രഖ്യാപനം. എസ്ഐആർ പ്രക്രിയയുടെ ആദ്യഘട്ടം 2025 ജൂൺ-സെപ്റ്റംബർ കാലയളവിൽ ബീഹാറിലാണ് തുടങ്ങിയത്. രണ്ടാം ഘട്ടം ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, അസം എന്നിവയുൾപ്പെടെ 9 സംസ്ഥാനങ്ങളിലും 3 കേന്ദ്രഭരണ പ്രദേശങ്ങളിലും നടന്നിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തുണിക്കട കുത്തിപ്പൊളിച്ച് വൻ മോഷണം; മൂന്നംഗ സംഘം പൊലീസിന്റെ പിടിയിൽ

തുണിക്കട കുത്തിപ്പൊളിച്ച് വൻ മോഷണം; മൂന്നംഗ സംഘം പൊലീസിന്റെ പിടിയിൽ

നൂറനാട്: ചാരുംമൂട് ജം​ഗ്ഷന് സമീപം കട കുത്തിപ്പൊളിച്ച് തുണികൾ മോഷ്ടിച്ച കേസിൽ മൂന്നംഗ സംഘം നൂറനാട് പൊലീസിന്റെ പിടിയിലായി. കൊല്ലം ശാസ്താംകോട്ട തച്ചന്റയ്യത്ത് വീട്ടിൽ രാജശേഖരന്റെ മകൻ ജയരാജ് (38), പത്തനംതിട്ട പള്ളിക്കൽ ആതിരാലയം വീട്ടിൽ ആനന്ദന്റെ മകൻ ബിജു (54), കൊല്ലം കുളത്തൂപ്പുഴ ചരുവിള പുത്തൻ വീട്ടിൽ പ്രസാദിന്റെ മകൻ കിച്ചു എന്ന് വിളിക്കുന്ന പ്രവീൺ എന്നിവരാണ് അറസ്റ്റിലായത്.

ഈ മാസം 12ന് രാത്രിയോടെ ചാരുംമൂട് ജം​ഗ്ഷനിലെ ഫുട്‌പാത്തിന് സമീപമുള്ള കട കുത്തിപ്പൊളിച്ച് അകത്തുകയറിയ പ്രതികൾ 60,000 രൂപ വില വരുന്ന തുണികൾ അപഹരിച്ച് കടന്നുകളയുകയായിരുന്നു. സംഭവത്തിൽ നൂറനാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. ഇവർ മുമ്പും നിരവധി മോഷണക്കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളതായി പൊലീസ് വ്യക്തമാക്കി.

നൂറനാട് പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഷാം മുരളിയുടെ നേതൃത്വത്തിൽ എസ് ഐമാരായ മിഥുൻ, സുരേഷ് ബാബു, എ എസ് റസീന, പ്രതാപ് ചന്ദ്രമേനോൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സിജു, സിവിൽ പൊലീസ് ഓഫീസർമാരായ മനു പ്രസന്നൻ, മനുകുമാർ, വിഷു എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പിണറായി വിജയൻ പ്രതിപക്ഷ നേതാവായേക്കും: ഇന്ന് തീരുമാനം ഉണ്ടായേക്കാം

പിണറായി വിജയൻ പ്രതിപക്ഷ നേതാവായേക്കും: ഇന്ന് തീരുമാനം ഉണ്ടായേക്കാം

പിണറായി വിജയൻ പ്രതിപക്ഷ നേതാവായേക്കും. സിപിഐഎം സംസ്ഥാന സമിതിയിൽ ഇന്ന് തീരുമാനമുണ്ടാകും. കേരളത്തിൽ നിന്നുള്ള പി ബി അംഗങ്ങൾ കൂടിയാലോചിച്ച് നിർദേശം മുന്നോട്ടുവെയ്ക്കും. മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിനാലായിരുന്നു പ്രതിപക്ഷംനേതൃ സ്ഥാനം പ്രഖ്യാപിക്കാതിരുന്നത്. വിഡി സതീശനെ മുഖ്യമന്ത്രിയായി എഐസിസി പ്രഖ്യാപിച്ചതോടെ പ്രതിപക്ഷ നേതാവിനെ ഉടൻ പ്രഖ്യാപിക്കും.

എഐസിസി നിരീക്ഷകരായ മുകുൾ വാസ്‌നിക്, അജയ് മാക്കൻ, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവരാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. കെ.സി. വേണുഗോപാലിന്റെ പേര് അവസാന നിമിഷം വരെ നിറഞ്ഞു നിന്നിരുന്നെങ്കിലും ഒടുവിൽ രാഹുൽ ഗാന്ധിയുടെ അനുനയത്തിന് വഴങ്ങുകയായിരുന്നു. മുതിർന്ന നേതാക്കളുടെ അഭിപ്രായം പരിഗണിച്ചും കേരളത്തിലെ പൊതുവികാരം മാനിച്ചും വിഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാൻ രാഹുൽ ഗാന്ധി തീരുമാനിക്കുകയായിരുന്നു.

രാവിലെ കെ.സി. വേണുഗോപാലിനെ വസതിയിലേക്ക് വിളിപ്പിച്ച രാഹുൽ ഗാന്ധി വിശദമായി ചർച്ച നടത്തിയിരുന്നു. എംഎൽഎമാരുടെ അഭിപ്രായവും ഘടകക്ഷികളുടെ അഭിപ്രായങ്ങളും മുതിർന്ന നേതാക്കളുടെ വിവരണങ്ങളും ജനങ്ങളുടെ വികാരവും വിശദമായി പരിഗണിച്ചാണ് തീരുമാനമെടുത്തതെന്ന് എഐസിസി വിശദീകരിക്കുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വി ഡി സതീശൻ ഏഴുമണിക്ക് ഗവർണറെ കാണും; തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

വി ഡി സതീശൻ ഏഴുമണിക്ക് ഗവർണറെ കാണും; തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി ഡി സതീശൻ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഇതിലുള്ള തയ്യാറെടുപ്പുകൾ നടന്നുവരുന്നു. ഇതിനു മുന്നോടിയായി യുഡിഎഫ് നേതാക്കൾ ഏഴുമണിക്ക് ഗവർണറെ കാണും. സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കും.കെപിസിസി പ്രസിഡണ്ട് ആണ് സമയം തേടിയത്. നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനും യുഡിഎഫ് നേതാക്കളും ഒപ്പം ഉണ്ടാകും. കോൺഗ്രസ് നിയമസഭാ പാർട്ടി യോഗം മെയ് 14 നാലുമണിക്ക് നിയമസഭ അനക്സ് മന്ദിരത്തിലെ ഹാളിൽ വെച്ച് ചേരുന്നതാണ്.

എന്നാൽ മന്ത്രിസഭയിൽ എത്ര പേരുണ്ടാകും എന്നതിനെക്കുറിച്ച് ഇപ്പോൾ കൃത്യതയില്ല. എന്നാൽ ഘടകകക്ഷി നേതാക്കൾ വിഡി സതീശൻ ഒപ്പം സത്യപ്രതിജ്ഞ ചെയ്യും എന്ന് ഉറപ്പാണ്.

63 പേരുള്ള കോൺഗ്രസിൽ നിന്നും എത്രപേർ മന്ത്രി ആകും എന്ന് അന്തിമ തീരുമാനമായിട്ടില്ല.

നെയ്യാറ്റിൻകര ജയിച്ച എൻ ശക്തൻ മന്ത്രിസഭയിൽ ഉണ്ടാകും എന്ന് ഏതാണ്ട് ഉറപ്പാണ്. മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഒരു ഘട്ടത്തിൽ പരിഗണിക്കപ്പെട്ടിരുന്ന രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ എന്ന കാര്യത്തിൽ ഇത് ഇനിയും സംശയം ഉണ്ട്.

മത സമുദായിക പ്രാദേശിക സമവാക്യങ്ങൾ ഇത്തവണ മന്ത്രിസഭയിൽ ഉണ്ടാകുമോ എന്ന കാര്യത്തിൽ മനസ്സ് തുറക്കേണ്ടത് മുഖ്യമന്ത്രിയാണ്.

എൻഎസ്എസ്, എസ്എൻഡിപി എന്നിവയുമായി ശത്രുതയിലാണ് എന്ന് പരസ്യമായി തന്നെ വ്യക്തമായതിനാൽ അവർക്ക് ഇത്തവണ വലിയ സ്വാധീനം സതീശന്റെ മന്ത്രിസഭയിൽ ഉണ്ടാവില്ല.അതിനാൽ കോൺഗ്രസിന് അവരുടെ അംഗങ്ങളിൽ നിന്നും വലിയ സമ്മർദ്ദം ഇല്ലാതെ മന്ത്രിമാരെ തിരഞ്ഞെടുക്കാൻ കഴിയും എന്നാണ് സൂചന. എന്തായാലും ഘടകകക്ഷി നേതാക്കൾ മുഖ്യമന്ത്രിയോടൊപ്പം സത്യപ്രതിനിയും എന്ന് ഏതാണ്ട് ഉറപ്പാണ്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘പടനയിച്ച് ജനങ്ങൾ തിരഞ്ഞെടുത്ത നേതാവിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു’; V D സതീശന് ആശംസയുമായി എം എം മണി

‘പടനയിച്ച് ജനങ്ങൾ തിരഞ്ഞെടുത്ത നേതാവിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു’; V D സതീശന് ആശംസയുമായി എം എം മണി

മുഖ്യമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ട വി.ഡി.സതീശന് അഭിനന്ദനങ്ങളുമായി സിപിഐഎം നേതാവും മുന്‍മന്ത്രിയുമായ എം എം മണി. പടനയിച്ച് ജനങ്ങൾ തിരഞ്ഞെടുത്ത നേതാവിനെ വൈകിയാണെങ്കിലും ഹൈക്കമാൻഡ് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. നിയുക്ത മുഖ്യമന്ത്രി ശ്രീ V D സതീശന് ആശംസകൾ നേരുന്നുവെന്ന് എം എം മണി ഫേസ്ബുക്കിൽ കുറിച്ചു.

നേരത്തെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ പുരോഗമിക്കവേ കോണ്‍ഗ്രസിനെ പരിഹസിച്ച് മണി രംഗത്തെത്തിയിരുന്നു. ‘വോട്ട് ചെയ്തവരേയും ഡല്‍ഹിയിലേക്ക് വിളിപ്പിക്കുമെന്നാ കേട്ടേ’ എന്ന ട്രോള്‍ പങ്കുവച്ച് ‘ഇനി വന്ന് വന്ന് UDF ന് വോട്ട് ചെയ്യാത്ത നമ്മളെയും ഡൽഹിക്ക് വിളിപ്പിക്കുമോ?’ എന്നാണ് മണി അന്ന് കുറിച്ചത്..

അതേസമയം നീദില്ലിയിൽ എഐസിസി വിളിച്ച വാർത്താസമ്മേളനത്തിലാണ് സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. എഐസിസി നിരീക്ഷകരായ കോൺഗ്രസ് ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, അജയ് മാക്കൻ, കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവര്‍ വാർത്താസമ്മേളനത്തില്‍ പങ്കെടുത്തത്.

നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ വന്‍ വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റി നടന്ന ചർച്ചകൾക്കും നേതൃത്വ തർക്കങ്ങൾക്കും ഒടുവിലാണ് ഹൈക്കമാൻഡിന്റെ അന്തിമ തീരുമാനം.ണ്ട അനിശ്ചിതങ്ങള്‍ക്കൊടുവിലാണ് വി.ഡി.സതീശനെ കേരളത്തിന്‍റെ മുഖ്യമന്ത്രിയായി നിശ്ചയിച്ചത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നീറ്റ് പരീക്ഷയുടെ വിശ്വാസ്യത തകര്‍ന്നു, പ്ലസ്ടു മാർക്ക് അടിസ്ഥാനമാക്കി സീറ്റ് നൽകണം; കേന്ദ്രത്തിനോട് വിജയ്

നീറ്റ് പരീക്ഷയുടെ വിശ്വാസ്യത തകര്‍ന്നു, പ്ലസ്ടു മാർക്ക് അടിസ്ഥാനമാക്കി സീറ്റ് നൽകണം; കേന്ദ്രത്തിനോട് വിജയ്

ചെന്നൈ: നീറ്റ് പരീക്ഷയിലെ തുടര്‍ച്ചയായ ചോദ്യപേപ്പര്‍ ചോര്‍ച്ചയും ക്രമക്കേടുകളും ചൂണ്ടിക്കാട്ടി പരീക്ഷ പൂര്‍ണമായും നിര്‍ത്തലാക്കണമെന്ന ആവശ്യവുമായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. നീറ്റിന് പകരം പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്താന്‍ സംസ്ഥാനങ്ങളെ അനുവദിക്കണമെന്ന് വിജയ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷയുടെ വിശ്വാസ്യത തകര്‍ന്നതായും ദേശീയതലത്തില്‍ ഇത്തരം പരീക്ഷകള്‍ നടത്തുന്നതിലെ ഘടനാപരമായ പിഴവുകള്‍ക്ക് തെളിവാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നും അദ്ദേഹം സാമൂഹികമാധ്യമം വഴി വ്യക്തമാക്കി.

2024 ല്‍ ആറ് സംസ്ഥാനങ്ങളില്‍ ചോദ്യപ്പേര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് സിബിഐ അന്വേഷണം നടക്കുകയും മുൻ ഐഎസ്ആർഒ ചെയർമാൻ ഡോ. കെ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സമിതി പരിഷ്‌കാരങ്ങൾക്കായി 95 നിർദേശങ്ങൾ സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ ശുപാർശകൾ വന്ന് രണ്ടുവർഷത്തിനുള്ളിൽ വീണ്ടും ചോദ്യപേപ്പർ ചോർച്ച ഉണ്ടായതും പരീക്ഷ റദ്ദാക്കേണ്ടി വന്നതും പരീക്ഷാ സംവിധാനത്തിന്റെ പരാജയമാണ് കാണിക്കുന്നത്. നഗരപ്രദേശങ്ങളിലെ പണക്കാരായ വിദ്യാർഥികൾക്കും ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചവർക്കുംമാത്രം ഗുണകരമാകുന്ന രീതിയിലാണ് നീറ്റ് പരീക്ഷ വിഭാവനം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നീറ്റ് പരീക്ഷയുടെ തുടക്കം മുതൽക്കേ തമിഴ്‌നാട് ഇതിനെ ശക്തമായി എതിർത്തിരുന്നു. ഗ്രാമീണ മേഖലയിലുള്ളവർക്കും സർക്കാർ സ്‌കൂളുകളിൽ പഠിക്കുന്നവർക്കും തമിഴ് മീഡിയം വിദ്യാർത്ഥികൾക്കും ഈ പരീക്ഷ വലിയ തിരിച്ചടിയാണെന്ന് സംസ്ഥാനം വാദിക്കുന്നു. എംബിബിഎസ്, ബിഡിഎസ്, ആയുഷ് കോഴ്‌സുകളിലേക്കുള്ള പ്രവേശനം പന്ത്രണ്ടാം ക്ലാസിലെ മാർക്ക് അടിസ്ഥാനമാക്കി നടത്താൻ നിയമപരമായ അനുമതി നൽകണമെന്നാണ് തമിഴ്‌നാടിന്റെ ആവശ്യം. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഖത്തര്‍ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളിലെ രണ്ട് വിദ്യാര്‍ഥികള്‍ സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു

ഖത്തര്‍ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളിലെ രണ്ട് വിദ്യാര്‍ഥികള്‍ സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു

ഖത്തര്‍ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളിലെ രണ്ട് വിദ്യാര്‍ഥികള്‍ സ്വിമ്മിംഗ് പൂളില്‍ മുങ്ങി മരിച്ചു.മഹാരാഷ്ട്ര സ്വദേശി അഫ്സല്‍ കാഹിറുദീന്‍ ബഡെ റുബൈന ദമ്പതികളുടെ മകന്‍ അഹമ്മദ് അഫ്സല്‍ ബഡെ (9 ),ആമിര്‍ മുഹമ്മദ് ഷാഹിദ് ഖുറൈശിയുടെ മകന്‍ മുഹമ്മദ് ഷഹീദ് ഖുറൈശി (10) എന്നിവരാണ് മരിച്ചത്.

ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ സമൂഹ മാധ്യമ അക്കൗണ്ടില്‍ അനുശോചനം അറിയിച്ചു. ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും ഇന്ന് രാത്രി അബൂഹമൂറില്‍ ഖബറടക്കം നടക്കുമെന്നും പ്രവാസി വെല്‍ഫയര്‍ അറിയിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എഐ സൈബര്‍ ഫാക്ടറിയുമായി യുഎഇ; ലക്ഷ്യം സൈബര്‍ ആക്രമണങ്ങള്‍ തടയല്‍

എഐ സൈബര്‍ ഫാക്ടറിയുമായി യുഎഇ; ലക്ഷ്യം സൈബര്‍ ആക്രമണങ്ങള്‍ തടയല്‍

സൈബര്‍ ആക്രമണം തടയാന്‍ എഐ സൈബര്‍ ഫാക്ടറിയുമായി യുഎഇ. യുഎഇ സൈബര്‍ സെക്യൂരിറ്റി കൗണ്‍സിലിന്റേതാണ് തീരുമാനം. പ്രതിദിനം എട്ട് ലക്ഷത്തിലധികം സൈബര്‍ ആക്രമണങ്ങളാണ് യുഎഇ നേരിടുന്നത്.

ദേശീയ സൈബര്‍ സുരക്ഷാപങ്കാളിയായ സിപിഎക്‌സ് ഹോള്‍ഡിങ്‌സുമായി സഹകരിച്ചാണ് ഡിജിറ്റല്‍ രംഗത്തെ ശക്തിപ്പെടുത്തുന്നതിനും സൈബര്‍ സുരക്ഷ ഉറപ്പാക്കുന്നതിനുമായി എഐ സൈബര്‍ ഫാക്ടറി ആരംഭിക്കുന്നത്. സൈബര്‍ ഭീഷണികളുടെ വ്യാപ്തിയും സങ്കീര്‍ണ്ണതയും വര്‍ധിക്കുന്നുണ്ട്. സ്ഥാപനങ്ങളെയും വ്യക്തികളെയും ലക്ഷ്യം വച്ചുള്ള ആക്രമണങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താനും തടയിടാനുമുള്ള രാജ്യത്തിന്റെ കഴിവ് വര്‍ദ്ധിപ്പിക്കുന്നതിനാണ് ഐ സൈബര്‍ ഫാക്ടറിയിലൂടെ ലക്ഷ്യമിടുന്നത്.രാജ്യത്തിന്റെ ഡിജിറ്റല്‍ സംവിധാനങ്ങളും പൊതുജന വിശ്വാസവും സംരക്ഷിക്കുന്നത് നിര്‍ണായകമായി വന്ന സാഹചര്യത്തിലാണ് യുഎഇയെ ലോകത്തെ തന്നെ മികച്ച നൂതന സൈബര്‍ സുരക്ഷ ഹബ്ബ് ആക്കി മാറ്റുന്നതിന് സൈബര്‍ ഫാക്ടറി യാഥാര്‍ഥ്യമാക്കുന്നതെന്ന് യുഎഇ ഭരണകൂടത്തിന്റെ സൈബര്‍ സുരക്ഷാ മേധാവി ഡോ. മുഹമ്മദ് അല്‍ കുവൈത്തി പറഞ്ഞു.

പശ്ചിമേഷ്യന്‍ സംഘര്‍ഷസമയത്ത് കനത്ത സൈബര്‍ ആക്രമണമാണ് യുഎഇയ്ക്ക് നേരിടേണ്ടിവന്നത്. രാജ്യത്തിന് പുറത്ത് നിന്നുള്ള ഹാക്കിങ് പല കമ്പനികളും വെളിപ്പെടുത്തിയിരുന്നു. ഭരണകൂടത്തി നും വാണിജ്യ-വ്യവസായ മേഖലക്കും ജനങ്ങള്‍ക്കും സുരക്ഷിതമായ ഒരു സൈബര്‍ അന്തരീക്ഷം ഉറപ്പാക്കുകയാണ് സൈബര്‍ ഫാക്ടറിയുടെ ലക്ഷ്യമെന്ന് സിപിഎക്‌സ് സിഇഒ ഹാദി അന്‍വര്‍ വ്യക്തമാക്കി. പ്രതിധിനം എട്ട് ലക്ഷത്തിലധികം സൈബര്‍ ആക്രമണങ്ങളാണ് രാജ്യം നേരിടുന്നത്. ബാങ്കിങ് മേഖലയ്ക്ക് പുറമേ എണ്ണപ്പാടങ്ങളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളുമാണ് ഹാക്കര്‍മാര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. 