Monday, 18 May 2026

മന്ത്രിസഭ രൂപീകരണം; കോഴിക്കോട് ജില്ലയെ അവഗണിച്ചതില്‍ പ്രതിഷേധം; ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നില്‍ കരിങ്കൊടിയും പോസ്റ്ററുകളും

മന്ത്രിസഭ രൂപീകരണം; കോഴിക്കോട് ജില്ലയെ അവഗണിച്ചതില്‍ പ്രതിഷേധം; ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നില്‍ കരിങ്കൊടിയും പോസ്റ്ററുകളും

മന്ത്രിസഭ രൂപീകരണത്തില്‍ കോഴിക്കോട് ജില്ലയെ അവഗണിച്ചതിനെതിരെ പ്രതിഷേധം. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നില്‍ കരിങ്കൊടിയും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. കോഴിക്കോടിന്റെ അയോഗ്യത എന്തെന്നും, വി ഇ അബ്ദുള്‍ ഗഫൂറിന്റെ മെറിറ്റ് എന്തെന്നും ഉള്ള പോസ്റ്ററുകളാണ് ഉയര്‍ന്നത്.

യുഡിഎഫിന് ചരിത്ര വിജയം സമ്മാനിച്ച കോഴിക്കോട് ജില്ലയെ മന്ത്രിസഭാ രൂപീകരണത്തില്‍ അവഗണിച്ചതിനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നത്. ലീഗ് ഹൗസിന് മുന്നിലാണ് കരിങ്കൊടിയും നേതൃത്വത്തെ ചോദ്യം ചെയ്യുന്ന പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടത്. കോഴിക്കോടിന്റെ അയോഗ്യത എന്താണെന്നും, ജില്ലയെ തഴയാന്‍ മാത്രം വി ഇ അബ്ദുള്‍ ഗഫൂറിന് എന്ത് യോഗ്യതയെന്നുമാണ് പോസ്റ്ററിലെ ചോദ്യം. കാസര്‍ഗോഡ് ജില്ലയെയും ഒഴിവാക്കിയതിനെതിരെയും പ്രതിഷേധം ശക്തമാണ്.

ലീഗില്‍ നിന്ന് പാറക്കല്‍ അബ്ദുള്ളയും, കോണ്‍ഗ്രസില്‍ നിന്ന് കെ ജയന്തും പരിഗണനയിലുണ്ടായിരുന്നെങ്കിലും അവസാന നിമിഷം പുറത്താവുകയായിരുന്നു. ടേം വ്യവസ്ഥയില്‍ രണ്ടര വര്‍ഷത്തിന് ശേഷമാകും പാറക്കല്‍ അബ്ദുള്ള മന്ത്രിസഭയുടെ ഭാഗമാകുക. 13-ല്‍ 12 സീറ്റും നേടി ജില്ലയില്‍ യുഡിഎഫ് മിന്നും വിജയം സ്വന്തമാക്കിയിട്ടും ഒരു മന്ത്രി പോലും ഇല്ലാത്തതാണ് അണികളില്‍ അമര്‍ഷത്തിന് കാരണമായത്. കഴിഞ്ഞ ദിവസം ഐഎന്‍ടിയുസിയും കോഴിക്കോട്ട് സമാനമായ രീതിയില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കണ്ണൂരില്‍ പടക്കം പൊട്ടിത്തെറിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം; രണ്ട് കുട്ടികള്‍ക്ക് ഗുരുതര പരിക്ക്

കണ്ണൂരില്‍ പടക്കം പൊട്ടിത്തെറിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം; രണ്ട് കുട്ടികള്‍ക്ക് ഗുരുതര പരിക്ക്

കണ്ണൂര്‍: അഴീക്കോട് പുന്നക്കപ്പാറയില്‍ പടക്കം പൊട്ടിത്തെറിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം. കുഞ്ഞിക്കിഴക്കയില്‍ വീട്ടില്‍ അമാന്‍ ആണ് മരിച്ചത്. രണ്ട് കുട്ടികള്‍ക്ക് ഗുരുതര പരിക്കേറ്റു. പുന്നക്കപ്പാറ കോണ്‍ഗ്രസ് ഓഫീസിന് സമീപത്ത് പടക്കം ഉപയോഗിച്ച് കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പടക്കം എവിടെ നിന്ന് കിട്ടി എന്ന് അന്വേഷിക്കുകയാണെന്ന് വളപട്ടണം എസ്എച്ച്ഒ അഭിഷേക് ഷിറ പറഞ്ഞു. പരിക്കേറ്റ കുട്ടിയുടെ ആരോഗ്യസ്ഥിതി ആശ്വാസകരമാണെന്നും അദ്ദേഹം പറഞ്ഞു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുഎഇയ്ക്ക് നേരെ വീണ്ടും ഡ്രോണ്‍ ആക്രമണം; ആർക്കും പരിക്കില്ലെന്ന് അധികൃതർ

യുഎഇയ്ക്ക് നേരെ വീണ്ടും ഡ്രോണ്‍ ആക്രമണം; ആർക്കും പരിക്കില്ലെന്ന് അധികൃതർ

യുഎഇയ്ക്ക് നേരെ വീണ്ടും ഡ്രോണ്‍ ആക്രമണം. അബുദാബി ബറാക്ക ആണവനിലയത്തിന് സമീപമാണ് ആക്രമണമുണ്ടായത്. ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ വീണ് പ്രദേശത്ത് ചെറിയ തീപിടുത്തമുണ്ടായതായും എന്നാല്‍ ആര്‍ക്കും പരിക്കില്ലെന്നും ഫെഡറല്‍ അറോറിട്ടി ഫോര്‍ ന്യൂക്ലിയര്‍ റെഗുലേഷന്‍ അറിയിച്ചു. മൂന്ന് ഡ്രോണുകളാണ് യുഎഇയുടെ പ്രതിരോധ സംവിധാനം ഇന്ന് നേരിട്ടത്. ആണവ പ്ലാന്റിന് നേരെയുണ്ടായ ആക്രമണം അംഗീകരിക്കാനാകില്ലെന്ന് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി പ്രതികരിച്ചു.

ഒരിടവേളക്ക് ശേഷമാണ് വീണ്ടും യുഎഇക്ക് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായത്. അബുദാബിയിലെ അല്‍ ദഫ്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബറാക്ക ആണവനിലയമാണ് ഇത്തണ ലക്ഷ്യമിട്ടത്. ആക്രമണങ്ങളെ പ്രതിരോധിക്കാനായെങ്കിലും ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ വീണ് ആണവ നിലയത്തിലെ പ്രധാന സുരക്ഷാവലയത്തിന് പുറത്തുള്ള ഇലക്ട്രിക്കല്‍ ജനറേറ്ററില്‍ തീപിടുത്തമുണ്ടായി. എന്നാല്‍ സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും ആണവ വികിരണ ഭീഷണി ഇല്ലെന്നും അധികൃതര്‍ അറിയിച്ചു.

ആക്രമണം ഉണ്ടായ ഉടന്‍ തന്നെ സുരക്ഷാ സേനയും അഗ്‌നിശമന വിഭാഗവും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. നിലയത്തിലെ പ്രധാന സംവിധാനങ്ങളെല്ലാം സുരക്ഷിതമാണെന്നും എല്ലാ യൂണിറ്റുകളും സാധാരണ പോലെ പ്രവര്‍ത്തിക്കുന്നതായും അതോറിറ്റി ഫോര്‍ ന്യൂക്ലിയര്‍ റെഗുലേഷന്‍ അറിയിച്ചു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി മേഖലയില്‍ നിരീക്ഷണം ശക്തമാക്കി. ജനങ്ങളില്‍ പരിഭ്രാന്തി പടര്‍ത്തുന്ന തരത്തിലുള്ള വ്യാജവാര്‍ത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

2 ​ഗ്യാരന്റികൾ ഉടൻ‍; വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ്, സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയിൽ സൗജന്യയാത്ര ജൂണ്‍ 15 മുതല്‍; മുഖ്യമന്ത്രി വി ഡി സതീശൻ

2 ​ഗ്യാരന്റികൾ ഉടൻ‍; വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ്, സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയിൽ സൗജന്യയാത്ര ജൂണ്‍ 15 മുതല്‍; മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: യുഡിഎഫിന്റെ രണ്ട് ​ഗ്യാരണ്ടികൾ ഉടനെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കും. വയോജന വകുപ്പ് രാജ്യത്ത് ആദ്യമാണെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി സമൂഹം പരിഷ്കൃതമാകമമെങ്കിൽ മുതിർന്നവരെ സംരക്ഷിക്കണമെന്നും കൂട്ടിച്ചേർത്തു. വയോജന വകുപ്പിന് പിന്നിൽ സ്വപ്നതുല്യമായ ലക്ഷ്യമുണ്ടെന്നും വി ഡി സതീശൻ വ്യക്തമാക്കി. മന്ത്രിസഭയോ​ഗത്തിന് ശേഷം ആദ്യവാർത്താ സമ്മേളനത്തിൽ ആയിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രഖ്യാപനം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരളത്തിൽ മഴ കനക്കുന്നു; ജാഗ്രത, രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കേരളത്തിൽ മഴ കനക്കുന്നു; ജാഗ്രത, രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് വേനൽമഴ ശക്തം. കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ടാണ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. 

പൊതുജനങ്ങൾക്കുള്ള ജാഗ്രത നിർദേശം

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.

നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്.

ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. 

മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണമായും ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂർണമായി ഒഴിവാക്കേണ്ടതാണ്.

ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റപ്പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ വർധിക്കാൻ സാധ്യത മുന്നിൽ കാണണം. ജലാശയങ്ങൾ കരകവിഞ്ഞ് ഒഴുകുന്നയിടങ്ങളിൽ വാഹനം ഓടിക്കാൻ ശ്രമിക്കരുത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വി ഡി സതീശന്‍ മന്ത്രിസഭയ്ക്ക് ആശംസകള്‍ നേര്‍ന്ന് രാഹുല്‍; പ്രചാരണം നയിച്ച കെ സിക്ക് നന്ദിയെന്നും കുറിപ്പ്

വി ഡി സതീശന്‍ മന്ത്രിസഭയ്ക്ക് ആശംസകള്‍ നേര്‍ന്ന് രാഹുല്‍; പ്രചാരണം നയിച്ച കെ സിക്ക് നന്ദിയെന്നും കുറിപ്പ്

ന്യൂഡല്‍ഹി: കേരളത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ യുഡിഎഫ് സര്‍ക്കാരിന് ആശംസകള്‍ അറിയിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കേരളത്തിലെ ജനങ്ങളാണ് ഈ സര്‍ക്കാരിന് വേണ്ടി പോരാടിയതെന്നും അവരുടെ ശബ്ദമായിരിക്കും സര്‍ക്കാരിനെ നയിക്കുകയെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.

'വി ഡി സതീശന്‍ ജിക്കും മുഴുവന്‍ മന്ത്രിസഭയ്ക്കും അഭിനന്ദനങ്ങള്‍, അവര്‍ ഇനി ഓരോ കേരളീയന്റെയും ശബ്ദത്തെ പ്രതിനിധീകരിക്കും' എന്നാണ് രാഹുല്‍ ഗാന്ധി കുറിച്ചത്.

വി ഡി സതീശന്‍ മന്ത്രിസഭയെ അഭിനന്ദിച്ചുള്ള കുറിപ്പില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനേയും രാഹുല്‍ ഗാന്ധി പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. പ്രചാരണത്തിന് മുന്‍നിരയില്‍ നിന്ന് നേതൃത്വം നല്‍കിയ കെ സി വേണുഗോപാലിന് നന്ദിയെന്നാണ് രാഹുല്‍ കുറിച്ചത്. വിജയം ഈ പ്രചാരണത്തില്‍ അക്ഷീണം ത്യാഗം ചെയ്ത ഓരോ യുഡിഎഫ് പ്രവര്‍ത്തകനും അവകാശപ്പെട്ടതാണെന്നും രാഹുല്‍ കുറിച്ചു.

യുഡിഎഫിന്റെ സമ്പൂര്‍ണ്ണ മന്ത്രിസഭയാണ് ഇന്ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, രാഹുല്‍ ഗാന്ധി, വയനാട് എംപി പ്രിയങ്കാ ഗാന്ധി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിച്ചു.

പ്രതിപക്ഷത്ത് നിന്ന് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തുടങ്ങിയവര്‍ സത്യപ്രതിജ്ഞ കാണാനെത്തി. മുഖ്യമന്ത്രിയുടെ ക്ഷണം പ്രകാരമാണ് പ്രതിപക്ഷ നേതാക്കള്‍ എത്തിയത്. അതേസമയം നിയുക്ത ബിജെപി എംഎല്‍എ വി മുരളീധരന്‍ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ബഹിഷ്‌കരിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാചകവാതക പ്രതിസന്ധി ; കടുത്ത നടപടികളിലേക്ക് നീങ്ങാൻ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ

പാചകവാതക പ്രതിസന്ധി ; കടുത്ത നടപടികളിലേക്ക് നീങ്ങാൻ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ

തിരുവനന്തപുരം : പാചകവാതക പ്രതിസന്ധിയെ തുടർന്ന് കടുത്ത നടപടികളിലേക്ക് നീങ്ങാൻ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ. സംസ്ഥാനത്തെ മൂവായിരത്തിൽ പരം ഹോട്ടലുകൾ അടച്ചിടാൻ നീക്കം. വില കുറയ്ക്കാതെ ചെറുകിട കച്ചവടക്കാർക്ക് മുന്നോട്ടുപോകാൻ ആകില്ലെന്ന് വിലയിരുത്തൽ. ജൂൺ ഒന്നിനകം പ്രതിസന്ധിക്ക് പരിഹാരം കണ്ടില്ലെങ്കിൽ പാർലമെന്റ് മാർച്ച് അടക്കമുള്ള പ്രതിഷേധ പരിപാടികളിലേക്ക് കടക്കും. മറ്റ് സംസ്ഥാനങ്ങളിലെ അസോസിയേഷനുകളുമായി സഹകരിച്ച് നീങ്ങാൻ ആണ് ശ്രമം.

പാചകവാതക പ്രതിസന്ധി നേരിടുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ സിവില്‍ സപ്ലൈസ് കമ്മീഷണറേറ്റില്‍ വാര്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരും ഓയില്‍ കമ്പനികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. മുന്‍ഗണനാ സ്ഥാപനങ്ങളുടെ പട്ടിക പൊതുവിതരണ വകുപ്പ് ഓയില്‍ കമ്പനികള്‍ക്ക് കൈമാറും.

മുൻഗണനാമേഖലകളിലും സ്കൂൾ, കോളേജ് ഹോസ്റ്റലുകൾ, ഗസ്റ്റ് ഹൗസുകൾ, സർക്കാർ- പൊതുമേഖല ഓഫീസ് ക്യാമ്പസിലെ ക്യാന്റീനുകൾ എന്നിവയിലും മുൻഗണന നൽകി വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകൾ വിതരണം ചെയ്യാൻ തയ്യാറാകണമെന്ന സർക്കാരിന്റെ അഭ്യർഥന അനുകൂലമായി പരിഗണിക്കാമെന്ന് ഓയിൽ കമ്പനികൾ അറിയിച്ചു. എണ്ണ കമ്പനികൾ ഗാർഹികേതര ഉപഭോക്താക്കളുടെ വിവരം ഉടൻ സർക്കാരിന്‌ കൈമാറും. സിവിൽ സപ്ലൈസ് വാർ റൂം, ഐടി മിഷൻ ടീമിന്റെ പിന്തുണയോടെ ഡാറ്റ വിശകലനം ചെയ്ത് മുൻഗണന പട്ടിക തയ്യാറാക്കും. മുൻഗണന പട്ടികയിൽ ഉൾപ്പെട്ടവർക്ക് ആദ്യം സിലിണ്ടർ നൽകണമെന്നും അഭ്യർത്ഥിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആദ്യ ദിനം പ്രീ സെയിലിൽ 15 കോടി നേട്ടവുമായി ദൃശ്യം 3

ആദ്യ ദിനം പ്രീ സെയിലിൽ 15 കോടി നേട്ടവുമായി ദൃശ്യം 3

ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. മലയാളത്തിൽ ആദ്യം പുറത്തിറങ്ങിയ ചിത്രം പിന്നീട് നിരവധി ഭാഷകളിലാണ് റീമേയ്ക്ക് ചെയ്ത് പുറത്തിറങ്ങിയത്. ദൃശ്യം 3 യ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. മെയ് 21 നാണ് സിനിമ പുറത്തിറങ്ങുന്നത്. ഇപ്പോഴിതാ പ്രീ സെയിലിൽ റെക്കോർഡ് നേടിയിരിക്കുകയാണ് ചിത്രം.

ആദ്യ ദിനം ആഗോള പ്രീ സെയിൽ വഴി 15 കോടിയാണ് ദൃശ്യം 3 ഇതുവരെ നേടിയത്. ഈ കളക്ഷൻ ഇനിയും കൂടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. അഡ്വാൻസ് ബുക്കിംഗ് കേരള പ്രീ സെയില്‍ മാത്രം മൂന്ന് കോടി കവിഞ്ഞു. മോഹൻലാല്‍ ചിത്രങ്ങളില്‍ അഡ്വാൻസ് പ്രീ സെയില്‍ കളക്ഷനില്‍ തുടരുമിനെ ദൃശ്യം 3 മറികടന്നിരിക്കുകയാണ്. മലൈക്കോട്ടൈ വാലിബനും എമ്പുരാനും മാത്രമാണ് പ്രീ സെയില്‍ കളക്ഷനില്‍ മോഹൻലാല്‍ ചിത്രങ്ങളില്‍ ദൃശ്യം 3ക്ക് മുന്നില്‍ ഉള്ളത്. എമ്പുരാൻ- 12.4 കോടിയും മലൈക്കോട്ടൈ വാലിബൻ- 3.80 കോടിയുമാണ് നേടിയിരുന്നത്.

ജോര്‍ജ്കുട്ടി എന്ന കഥാപാത്രത്തിന് നാല് വര്‍ഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളെ ആണ് മൂന്നാം ഭാഗത്തില്‍ കൊണ്ടുവരുന്നതെന്ന് ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയല്ല മൂന്നാം ഭാഗമെന്നും ജീത്തു ജോസഫ് വ്യക്തമാക്കി. ഷൂട്ടിങ് പൂര്‍ത്തിയാകും മുന്‍പ് 350 കോടി ക്ലബ്ബില്‍ സിനിമ ഇടം പിടിച്ചിരുന്നു. ദൃശ്യം 3യുടെ ലോകമെമ്പാടുമുള്ള മുഴുവന്‍ തിയേറ്റര്‍ അവകാശങ്ങളും ഡിജിറ്റല്‍ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയിരുന്നു. ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിന്റെ നിര്‍മാതാക്കളാണ് പനോരമ സ്റ്റുഡിയോസ്.

ആദ്യ ഭാഗങ്ങളൊരുക്കിയ ജീത്തു ജോസഫ് തന്നെ വീണ്ടും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഇത്തവണയും വലിയ വിജയം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ ടീസറും ട്രെയിലറും പ്രേക്ഷകരുടെ ആകാംക്ഷ് കൂട്ടിയിട്ടുണ്ട്. മീന, എസ്തർ അനിൽ, അൻസിബ, മുരളി ഗോപി, ആശ ശരത്, സിദ്ദിഖ്, സാന്തി മായാദേവി, വീണ നന്ദകുമാർ, ശിവ ഹരിഹരൻ എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിവാഹിതയായ കാമുകിയെ കാണാന്‍ അർധരാത്രി വീട്ടിലെത്തി; ബിഹാറിൽ യുവാവിനെ തല്ലിക്കൊന്നു

വിവാഹിതയായ കാമുകിയെ കാണാന്‍ അർധരാത്രി വീട്ടിലെത്തി; ബിഹാറിൽ യുവാവിനെ തല്ലിക്കൊന്നു

പട്‌ന: അര്‍ധരാത്രിയില്‍ വിവാഹിതയായ കാമുകിയെ കാണാന്‍ അവരുടെ വീട്ടില്‍ എത്തിയ യുവാവിനെ യുവതിയുടെ ബന്ധുക്കള്‍ തല്ലിക്കൊന്നു. 23കാരനായ ബാദല്‍ സിങ്ങാണ് മരിച്ചത്. ബിഹാറിലെ ഗോപാല്‍ഗഞ്ചിലാണ് സംഭവം. കാമുകി കാജല്‍ കുമാരിയുടെ ബന്ധുക്കള്‍ യുവാവിനെ പിടികൂടി ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഒരു കുട്ടിയുടെ അമ്മ കൂടിയായ യുവതിയുമായി ബാദല്‍ ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു.

ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലെ മോത്തിഹാരിയിലുള്ള ജാഖ്‌റ ഗ്രാമത്തില്‍ താമസിക്കുന്ന ബാദല്‍ ഗോപാല്‍ഗഞ്ചിലെത്തിയത് ശനിയാഴ്ച രാത്രിയാണ്. കാജല്‍ കുമാരി ഭര്‍ത്താവുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് സ്വന്തം വീട്ടിലായിരുന്നു താമസം.

വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയാണ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയിലിരിക്കെയാണ് ബാദൽ മരിച്ചത്. നിലവില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ടൗണ്‍ ഹോസ്പിറ്റലിലേക്ക് മാറ്റി. സംഭവം നടന്ന സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിൽക്കുകയാണ്. ഫോറന്‍സിക്ക് വിദഗ്ദര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ബാദലിന്റെ മൊബൈല്‍ ഫോണും പൊലീസ് പരിശോധിക്കുന്നുണ്ട്. 