യുഎഇയ്ക്ക് നേരെ വീണ്ടും ഡ്രോണ്‍ ആക്രമണം. അബുദാബി ബറാക്ക ആണവനിലയത്തിന് സമീപമാണ് ആക്രമണമുണ്ടായത്. ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ വീണ് പ്രദേശത്ത് ചെറിയ തീപിടുത്തമുണ്ടായതായും എന്നാല്‍ ആര്‍ക്കും പരിക്കില്ലെന്നും ഫെഡറല്‍ അറോറിട്ടി ഫോര്‍ ന്യൂക്ലിയര്‍ റെഗുലേഷന്‍ അറിയിച്ചു. മൂന്ന് ഡ്രോണുകളാണ് യുഎഇയുടെ പ്രതിരോധ സംവിധാനം ഇന്ന് നേരിട്ടത്. ആണവ പ്ലാന്റിന് നേരെയുണ്ടായ ആക്രമണം അംഗീകരിക്കാനാകില്ലെന്ന് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി പ്രതികരിച്ചു.
ഒരിടവേളക്ക് ശേഷമാണ് വീണ്ടും യുഎഇക്ക് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായത്. അബുദാബിയിലെ അല്‍ ദഫ്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബറാക്ക ആണവനിലയമാണ് ഇത്തണ ലക്ഷ്യമിട്ടത്. ആക്രമണങ്ങളെ പ്രതിരോധിക്കാനായെങ്കിലും ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ വീണ് ആണവ നിലയത്തിലെ പ്രധാന സുരക്ഷാവലയത്തിന് പുറത്തുള്ള ഇലക്ട്രിക്കല്‍ ജനറേറ്ററില്‍ തീപിടുത്തമുണ്ടായി. എന്നാല്‍ സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും ആണവ വികിരണ ഭീഷണി ഇല്ലെന്നും അധികൃതര്‍ അറിയിച്ചു.
ആക്രമണം ഉണ്ടായ ഉടന്‍ തന്നെ സുരക്ഷാ സേനയും അഗ്‌നിശമന വിഭാഗവും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. നിലയത്തിലെ പ്രധാന സംവിധാനങ്ങളെല്ലാം സുരക്ഷിതമാണെന്നും എല്ലാ യൂണിറ്റുകളും സാധാരണ പോലെ പ്രവര്‍ത്തിക്കുന്നതായും അതോറിറ്റി ഫോര്‍ ന്യൂക്ലിയര്‍ റെഗുലേഷന്‍ അറിയിച്ചു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി മേഖലയില്‍ നിരീക്ഷണം ശക്തമാക്കി. ജനങ്ങളില്‍ പരിഭ്രാന്തി പടര്‍ത്തുന്ന തരത്തിലുള്ള വ്യാജവാര്‍ത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക






0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.