ന്യൂഡല്‍ഹി: കേരളത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ യുഡിഎഫ് സര്‍ക്കാരിന് ആശംസകള്‍ അറിയിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കേരളത്തിലെ ജനങ്ങളാണ് ഈ സര്‍ക്കാരിന് വേണ്ടി പോരാടിയതെന്നും അവരുടെ ശബ്ദമായിരിക്കും സര്‍ക്കാരിനെ നയിക്കുകയെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.
'വി ഡി സതീശന്‍ ജിക്കും മുഴുവന്‍ മന്ത്രിസഭയ്ക്കും അഭിനന്ദനങ്ങള്‍, അവര്‍ ഇനി ഓരോ കേരളീയന്റെയും ശബ്ദത്തെ പ്രതിനിധീകരിക്കും' എന്നാണ് രാഹുല്‍ ഗാന്ധി കുറിച്ചത്.
വി ഡി സതീശന്‍ മന്ത്രിസഭയെ അഭിനന്ദിച്ചുള്ള കുറിപ്പില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനേയും രാഹുല്‍ ഗാന്ധി പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. പ്രചാരണത്തിന് മുന്‍നിരയില്‍ നിന്ന് നേതൃത്വം നല്‍കിയ കെ സി വേണുഗോപാലിന് നന്ദിയെന്നാണ് രാഹുല്‍ കുറിച്ചത്. വിജയം ഈ പ്രചാരണത്തില്‍ അക്ഷീണം ത്യാഗം ചെയ്ത ഓരോ യുഡിഎഫ് പ്രവര്‍ത്തകനും അവകാശപ്പെട്ടതാണെന്നും രാഹുല്‍ കുറിച്ചു.
യുഡിഎഫിന്റെ സമ്പൂര്‍ണ്ണ മന്ത്രിസഭയാണ് ഇന്ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, രാഹുല്‍ ഗാന്ധി, വയനാട് എംപി പ്രിയങ്കാ ഗാന്ധി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിച്ചു.
പ്രതിപക്ഷത്ത് നിന്ന് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തുടങ്ങിയവര്‍ സത്യപ്രതിജ്ഞ കാണാനെത്തി. മുഖ്യമന്ത്രിയുടെ ക്ഷണം പ്രകാരമാണ് പ്രതിപക്ഷ നേതാക്കള്‍ എത്തിയത്. അതേസമയം നിയുക്ത ബിജെപി എംഎല്‍എ വി മുരളീധരന്‍ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ബഹിഷ്‌കരിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക






0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.