Tuesday, 7 July 2026

നാടിന്റെ വികസനത്തിന് ലയൺസ് ക്ലബ്ബുകളുടെ പ്രവർത്തനം മാതൃകാപരം മാണി സി. കാപ്പൻ എം.എൽ.എ

നാടിന്റെ വികസനത്തിന് ലയൺസ് ക്ലബ്ബുകളുടെ പ്രവർത്തനം മാതൃകാപരം മാണി സി. കാപ്പൻ എം.എൽ.എ

കൊഴുവനാൽ: നാടിന്റെ വികസനത്തിനും ജനക്ഷേമത്തിനും ലയൺസ് ക്ലബ്ബുകൾ പോലുള്ള സന്നദ്ധ സംഘടനകൾ നടത്തുന്ന സേവന പ്രവർത്തനങ്ങൾ മാതൃകാപരവും പ്രശംസനീയവുമാണെന്ന് മാണി സി. കാപ്പൻ എം.എൽ.എ പറഞ്ഞു. കൊഴുവനാൽ ലയൺസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം, നവീകരിച്ച കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം, 2026–27 വർഷത്തെ സേവന പദ്ധതികളുടെ ഉദ്ഘാടനം എന്നിവ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഡ്വ. ടി.വി. അബ്രാഹാമിന്റെ നാടിനോടും വികസനത്തോടുമുള്ള പ്രതിബദ്ധതയുടെ ഫലമായാണ് കൊഴുവനാൽ ലയൺസ് ക്ലബ്ബിൻ്റെ ഉത്ഭവവും വളർച്ചയുമെന്നും അദ്ദേഹം പറഞ്ഞു.

അഡ്വ. ടി.വി. അബ്രാഹം മെമ്മോറിയൽ ലയൺസ് ഹാളിൽ പ്രസിഡന്റ് അഡ്വ. രാജു എബ്രഹാമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലയൺ മാഗി ജോസ് മേനാംപറമ്പിൽ പുതിയ ഭാരവാഹികൾക്ക് സ്ഥാനാരോഹണം നടത്തി. പ്രസിഡന്റ് സാബു എൻ.എസ്. മുകളേൽ, സെക്രട്ടറി ബിജു വാതല്ലൂർ, ട്രഷറർ ഗോപു ജഗന്നിവാസ് പിടിക്കാപറമ്പിൽ, അഡ്മിനിസ്ട്രേറ്റർ കുഞ്ഞുമോൻ പുതിയാത്ത് എന്നിവർ ചുമതലയേറ്റു.

വിദ്യാർത്ഥികൾക്കുള്ള അവാർഡുകൾ കൊഴുവനാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസി പൊയ്കയിൽ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം നിമ്മി ട്വിങ്കിൾ രാജ്, ളാലം ബ്ലോക്ക് പഞ്ചായത്ത് അംഗം സാജൻ മണിയങ്ങാട്ട്, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം സി.ടി. രാജൻ, ഗ്രാമപഞ്ചായത്ത് അംഗം ജെസ്സി ജോർജ്, ബ്ലഡ് ഡൊണേഷൻ ഡിസ്ട്രിക്ട് കോ-ഓർഡിനേറ്ററും സോൺ ചെയർമാനുമായ ഷിബു തെക്കേമറ്റം, എം.എം. സ്കറിയ മോനിപ്പള്ളിൽ, പി.ജി. ജഗന്നിവാസൻ പിടിക്കാപറമ്പിൽ, ഡൈനോ ജയിംസ്, മാത്തുക്കുട്ടി മണിയങ്ങാട്ട് പാറയിൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറി.

2009-ൽ അഡ്വ. ടി.വി. അബ്രാഹം സ്ഥാപിച്ച കൊഴുവനാൽ ലയൺസ് ക്ലബ്ബ് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരികയാണ്. ഈ വർഷം നിർധനർക്കുള്ള സൗജന്യ മരുന്ന് വിതരണം, ഡയാലിസിസ് രോഗികൾക്കുള്ള സഹായ പദ്ധതികൾ, നിർധന കുടുംബങ്ങളുടെ വീടുകളുടെ അറ്റകുറ്റപ്പണി, വിദ്യാർത്ഥികൾക്കായി വിവിധ പരിശീലന ക്ലാസുകളും മത്സരങ്ങളും, സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള വിദ്യാഭ്യാസ പരിപാടികൾ, മെഡിക്കൽ ക്യാമ്പുകൾ, കൊഴുവനാൽ പഞ്ചായത്തിലെ അർഹരായ മുഴുവൻ പേർക്കും സൗജന്യ തിമിര ശസ്ത്രക്രിയ, രക്തദാന ക്യാമ്പുകൾ എന്നിവ ഉൾപ്പെടെ നിരവധി സേവന പദ്ധതികൾ നടപ്പാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 6 July 2026

സി.പി.ഐ.എം നെതിരെ നുണ പ്രചാരണം നടത്തുന്നു :മഹാരഥന്മാർ ഇരുന്ന കസേരയാണെന്ന്  കോൺഗ്രസ് കൗൺസിലർമാർ മറക്കുന്നു എന്ന്  ലാലിച്ചൻ  ജോർജ്

സി.പി.ഐ.എം നെതിരെ നുണ പ്രചാരണം നടത്തുന്നു :മഹാരഥന്മാർ ഇരുന്ന കസേരയാണെന്ന് കോൺഗ്രസ് കൗൺസിലർമാർ മറക്കുന്നു എന്ന് ലാലിച്ചൻ ജോർജ്

പാലാ :മഹാരഥന്മാർ ഇരുന്ന കസേരയിൽ ഇരുന്ന് ചില കോൺഗ്രസ് കൗൺസിലർമാർ സിപിഐഎം നെതിരെ നുണ പ്രചാരണം നടത്തുന്നുവന്ന്  സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ  ലാലിച്ചൻ ജോർജ് കുറ്റപ്പെടുത്തി .മീഡിയാ അക്കാദമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ലാലിച്ചൻ ജോർജ്.

ഡി വൈ എഫ് ഐ കോട്ടയം ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട് സിപിഐഎം നെ കരിതേച്ചു കാണിക്കാൻ ചില കോൺഗ്രസ് നേതാക്കൾ ശ്രമിക്കുകയാണ് .കൊട്ടാരമറ്റത്ത് പൊതു യോഗം നടത്തുന്നത് മറ്റ് സാഹചര്യങ്ങൾ ഇല്ലാത്തതുകൊണ്ടാണ്.ഒലിവ് ഹോട്ടലിന്റെ ഭാഗത്തുള്ള മൈതാനം എക്സിബിഷൻ കാർ ബുക്ക് ചെയ്തു .പിന്നെയെവിടെ സ്ഥലം .പാലായിൽ പൊതു യോഗം നടർത്തുവാൻ മുൻസിപ്പാലിറ്റി സാഹചര്യം ഒരുക്കണം .

കോട്ടയം ജില്ലയിൽ ഏഴിടത്ത് സ്റ്റാൻഡിലാണ് പൊതുയോഗം നടത്തുന്നത് .നവകേരളാ യാത്ര മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടത്തിയപ്പോൾ 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ടോണി തൈപ്പറമ്പിൽ എന്ന കൗൺസിലർ പറഞ്ഞു .ഒരു രൂപാ പോലും നഷ്ട്ടമുണ്ടാക്കിയിട്ടില്ല .ഉണ്ടെങ്കിൽ രേഖകൾ ഹാജരാക്കണമെന്നും ലാലിച്ചൻ ചൂണ്ടിക്കാട്ടി .എം എം ജേക്കബ്ബും ,ആർ വി തോമസുമൊക്കെ നയിച്ച കോൺഗ്രസ് ഇന്ന് ഇവരെ പോലുള്ള നേതാക്കളുടെ കൈയ്യിലായതാണ് കോൺഗ്രസിന്റെ നഷ്ട്ടമെന്നും ലാലിച്ചൻ ജോർജ് ചൂണ്ടിക്കാട്ടി .മീഡിയ അക്കാദമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ലാലിച്ചൻ ജോർജ് ;സജേഷ് ശശി ;ബി എസ്  സുരേഷ് എന്നിവർ പങ്കെടുത്തു .

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അമ്മ'യിൽ നിന്ന് രാജി വെച്ച് നടിമാരായ രേവതിയും പത്മപ്രിയയും

അമ്മ'യിൽ നിന്ന് രാജി വെച്ച് നടിമാരായ രേവതിയും പത്മപ്രിയയും

 'അമ്മ'യുടെ ദുർബലതയ്ക്ക് പുരുഷാധിപത്യവും അധികാരമോഹവും കാരണമായെന്ന് ഇരുവരും ആരോപിച്ചു.

മലയാള സിനിമയിലെ താരസംഘടനയായ 'അമ്മ'യിൽ നിന്ന് നടിമാരായ രേവതിയും പത്മപ്രിയയും രാജിവെച്ചു. ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ട സംയുക്ത പ്രസ്താവനയിലൂടെയാണ് ഇരുവരും തീരുമാനം അറിയിച്ചത്.

രാജി തിടുക്കത്തിൽ എടുത്തതോ ഏതെങ്കിലും ഒറ്റ സംഭവത്തോടുള്ള പ്രതികരണമോ അല്ലെന്ന് വ്യക്തമാക്കിയ ഇരുവരും, പുരുഷാധിപത്യവും അധികാരമോഹവും സംഘടനയെ ദുർബലപ്പെടുത്തിയെന്ന ഗുരുതര ആരോപണവും ഉന്നയിച്ചു. 'അമ്മ'യിൽ നിന്ന് പിന്മാറുന്നത് ഒരു പിന്മാറ്റമല്ലെന്നും, ആത്മാഭിമാനത്തിനും മൂല്യങ്ങൾക്കും വേണ്ടി എടുത്ത ഉറച്ച തീരുമാനമാണെന്നും പ്രസ്താവനയിൽ അവർ വ്യക്തമാക്കി.

 സംയുക്ത പ്രസ്താവന പൂർണ്ണരൂപത്തിൽ

" ഇന്ന് ഞങ്ങൾ എഎംഎംഎയിൽ നിന്ന് രാജിവെക്കുകയാണ്. ഇത് എഎംഎംഎയിൽ നടക്കുന്ന വിവാദപരമ്പരയുടെ മറ്റൊരു അധ്യായം മാത്രമാണെന്ന് തോന്നാം. അങ്ങനെയല്ല എന്ന് വ്യക്തമാക്കുന്നു. ഞങ്ങളുടെ രാജി തിടുക്കത്തിൽ എടുത്തതോ, ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തിനോടുള്ള പ്രതികരണമോ അല്ല.

ഏകദേശം ഒരു ദശാബ്ദക്കാലത്തോളം ആവശ്യം ലളിതമായിരുന്നു. സുരക്ഷിതമായ തൊഴിലിടം, അന്തസ്സോടെയുള്ള പെരുമാറ്റം, ഉത്തരവാദിത്തബോധം, തുല്യപരിഗണന. എല്ലാവർക്കും അവകാശപ്പെട്ട മിനിമം അടിസ്ഥാന മൂല്യങ്ങൾ എല്ലാവരെയും ഒരുമിപ്പിക്കും എന്ന് ഞങ്ങൾ ആത്മാർത്ഥമായി വിശ്വസിച്ചിരുന്നു.    "

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

KHRA ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്ക് സ്വീകരണവും ഹൈജീൻ മോണിറ്ററിംഗ് കമ്മിറ്റിയുടെയും ലഹരിവിരുദ്ധ കാമ്പയിന്റെയും ജില്ലാതല ഉദ്ഘാടനവും നടത്തി

KHRA ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്ക് സ്വീകരണവും ഹൈജീൻ മോണിറ്ററിംഗ് കമ്മിറ്റിയുടെയും ലഹരിവിരുദ്ധ കാമ്പയിന്റെയും ജില്ലാതല ഉദ്ഘാടനവും നടത്തി

 കേരള ഹോട്ടൽ &  റസ്റ്റോറന്റ്  അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്ക് സ്വീകരണവും ഹൈജീൻ മോണിറ്ററിംഗ് കമ്മിറ്റിയുടെയും ലഹരിവിരുദ്ധ കാമ്പയിന്റെയും ജില്ലാതല ഉദ്ഘാടനവും നടത്തി.

കെ.എച്ച്.ആർ.എ സംസ്ഥാന ജനറൽ സെക്രട്ടറി എൻ.എം. ആർ. റസാക്ക് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹൈജീൻ മോണിറ്ററിംഗ് കമ്മിറ്റി ജില്ലാതല ഉദ്ഘാടനം ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫും ലഹരിവിരുദ്ധ കാമ്പയിൻ റോയി കെ.പൗലോസ് എംഎൽഎയും ഹൈജീൻ ബിൻ വിതരണോദ്ഘാടനം തൊടുപുഴ നഗരസഭാ വൈസ് ചെയർമാൻ കെ.ദീപക്കും നിർവഹിച്ചു.

ജില്ലാ പ്രസിഡന്റ് ജയൻ ജോസഫ് അധ്യക്ഷത വഹിച്ചു. അപു ജോൺ ജോസഫിനും റോയി കെ.പൗലോസിനും മർച്ചന്റ അസോസിയേഷൻ പ്രസിഡന്റ്റ് പി.എ. സലിം കുട്ടിക്കും ഭാരവാഹികൾക്കും സ്വീകരണം നൽകി.

തൊടുപുഴ ഡിവൈഎസ്പ‌ി പി.എം. ബൈജു, ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ ബൈജു പി.ജോസഫ്, കെ.എച്ച്.ആർ.എ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ, സെക്രട്ടറി ടി. ജെ. മനോഹരൻ, വർക്കിംഗ് പ്രസിഡന്റ് അസീസ് മൂസ, വനിതാ വിംഗ് സംസ്ഥാന പ്രസിഡന്റ് ആശ ലില്ലി തോമസ്, സെക്രട്ടറി മായ സുനിൽ, ജില്ലാ സെക്രട്ടറി സാജു ജോസഫ്, യൂണിറ്റ് പ്രസിഡന്റ് ഗിരീഷ് കുമാർ, പി. കെ.മോഹനൻ, പ്രവീൺ വാസുദേവ്, പ്രതീഷ് കുര്യാസ്, മുഹമ്മദ് ഷാജി, കെ.എം.ജോർളി, പി.ജെ. ജോസ് എന്നിവർ പ്രസംഗിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാനിൽ ഖമനയിയുടെ സംസ്കാരച്ചടങ്ങിൽ പ്രതികാര മുദ്രാവാക്യങ്ങൾ

ഇറാനിൽ ഖമനയിയുടെ സംസ്കാരച്ചടങ്ങിൽ പ്രതികാര മുദ്രാവാക്യങ്ങൾ

അമേരിക്കയ്ക്ക് മരണം, ഇസ്രേയലിന് മരണം, ട്രംപിനെ കൊല്ലുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് മുഴങ്ങിയത്

ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമാധികാരി ആയത്തുള്ള അലി ഖമനയിയുടെ സംസ്കാരച്ചടങ്ങിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ പ്രതികാര മുദ്രാവാക്യങ്ങൾ മുഴങ്ങി. ഇമാം ഖൊമെയ്നി ഗ്രാൻഡ് മുസല്ലയിൽ നടന്ന പ്രാർത്ഥനയ്ക്കിടെ അമേരിക്കയ്ക്ക് മരണം, ഇസ്രേയലിന് മരണം, ട്രംപിനെ കൊല്ലുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ചടങ്ങിനെത്തിയവർ ഉച്ചത്തിൽ വിളിച്ചുപറ‍ഞ്ഞത്. ഇറാനിയൻ പതാകകളും ഖമനയിയുടെ ചിത്രങ്ങളും കൈയിൽ പിടിച്ച് ആയിരങ്ങൾ അന്ത്യകർമത്തിൽ പങ്കെടുത്തു. 
ഇറാന്റെ സ്വാതന്ത്ര്യവും പ്രതിരോധശേഷിയും ലോകത്തിന് മുന്നിൽ കാണിക്കാനാണ് ചടങ്ങ് സംഘടിപ്പിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. ട്രംപിനെ കൊലപ്പെടുത്തുന്നത് തങ്ങളുടെ ഉത്തരവാദിത്വമാണ്. അയാളെ എന്തുകൊണ്ട് ഇനിയും ജീവനോടെ വിട്ടിരിക്കുന്നുവെന്ന ചോദ്യം പങ്കെടുത്തവരിൽ വലിയ പ്രതികരണങ്ങൾക്ക് വഴിവച്ചു. 'ഒരു ചർച്ചയും ഇല്ല, കീഴടങ്ങലുമില്ല, പ്രതികാരം മാത്രം' എന്ന മുദ്രാവാക്യവും ഉയർന്നു.

ചടങ്ങിൽ ഖമേനയിയുടെ കുടുംബത്തിലെ നാല് അംഗങ്ങൾക്കായും പ്രാർത്ഥന നടന്നു. ഇറാനിലെ രാഷ്ട്രീയ, സൈനിക മേഖലയിലെ ഉന്നത നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. അൽ-ഖുദ്സ് ഫോഴ്‌സ് കമാൻഡർ ഇസ്മായിൽ ഖാനിയും ഐആർജിസി കമാൻഡർ അഹ്മദ് വാഹിദിയും ചടങ്ങിൽ സന്നിഹിതരായിരുന്നു. യുഎസുമായുള്ള വെടിനിർത്തൽ നിലവിലുള്ളതിനാൽ ആക്രമണ ഭീഷണി ഇല്ലെന്ന വിശ്വാസത്തിലാണ് നേതാക്കൾ ചടങ്ങിൽ പങ്കെടുത്തതെന്നാണ്
വിവരം.
പിൻഗാമിയായി ഇറാന്റെ പുതിയ പരമാധികാരിയായി ചുമതലയേറ്റ മകൻ മുജ്തബ ചടങ്ങിന് എത്തിയില്ല. തേഹ്റാനിലെ 30,000 പേർക്ക് ശേഷിയുള്ള പ്രാർത്ഥനാ ഹാൾ പുലർച്ചെ തന്നെ നിറഞ്ഞിരുന്നു. ആദ്യദിനത്തിൽ 20 ലക്ഷത്തിലധികം പേർ ചടങ്ങിൽ പങ്കെടുത്തിരുന്നു. 
 വിവരം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സൗദിയിൽ ഉംറ തീർഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു; മലപ്പുറം സ്വദേശികളായ മാതാവും മകളും മരിച്ചു.

സൗദിയിൽ ഉംറ തീർഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു; മലപ്പുറം സ്വദേശികളായ മാതാവും മകളും മരിച്ചു.

വാഹനാപകടം: ഉംറ കഴിഞ്ഞ് ഖത്തറിലേക്ക് മടങ്ങുകയായിരുന്ന ഉമ്മയും ഡോക്ടറായ മകളും മരിച്ചു

റിയാദ്| ഖത്തറില്‍ നിന്നും റോഡ് മാര്‍ഗ്ഗം വിശുദ്ധ ഉംറ നിര്‍വഹിക്കാനായി സൗദി അറേബ്യയിലെത്തിയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ മരിച്ചു. മലപ്പുറം തിരൂര്‍ രാങ്ങാട്ടൂര്‍ നടുവട്ടം തെക്കേ പീടിക്കല്‍ ഹൗസില്‍ അബ്ദുല്ലത്തീഫിന്റെ ഭാര്യ രഹന (52), ഇവരുടെ മൂത്ത മകള്‍ ഡോ നഹ്‌ല നര്‍മിന്‍ (29) എന്നിവരാണ് മരണപ്പെട്ടത്. ഞായറാഴ്ച രാത്രി എട്ട് മണിയോടെ ത്വാഇഫില്‍ നിന്നും റിയാദിലേക്കുള്ള എക്‌സ്പ്രസ്സ് ഹൈവേയില്‍, ഏകദേശം 200 കിലോമീറ്റര്‍ അകലെയുള്ള ‘ദലം’ എന്ന സ്ഥലത്തുവെച്ചായിരുന്നു അപകടം സംഭവിച്ചത്. 

മക്കയിലെ ഉംറ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി അതീവ സന്തോഷത്തോടെ ഖത്തറിലേക്ക് തന്നെ തിരികെ മടങ്ങുകയായിരുന്ന കുടുംബമാണ് വഴിമധ്യേ അപകടത്തില്‍പ്പെട്ടത്. അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്ന അബ്ദുല്ലത്തീഫ്, ഇവരുടെ മറ്റ് രണ്ട് പെണ്‍മക്കള്‍, പേരക്കുട്ടി എന്നിവര്‍ അത്ഭുതകരമായാണ് പരുക്കുകളോടെ രക്ഷപ്പെട്ടത്. ഇവരുടെ ആരുടെയും പരുക്കുകള്‍ ഗുരുതരമല്ല.

 ഹൈവേയിലൂടെ വാഹനം ഓടിച്ചുപോകുന്നതിനിടെ ശക്തമായ കാറ്റില്‍ റോഡിലൂടെ പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് പെട്ടെന്ന്  ലാന്‍ഡ് ക്രൂയിസര്‍ കാറിന്റെ കാറിന്റെ മുന്‍വശത്തെ വിന്‍ഡ്ഷീല്‍ഡ് ഗ്ലാസ്സില്‍ വന്ന് ഒട്ടിപ്പിടിക്കുകയായിരുന്നു. ഇതോടെ ഡ്രൈവര്‍ക്ക് മുന്നോട്ടുള്ള കാഴ്ച പൂര്‍ണ്ണമായി മറയുകയും നിയന്ത്രണം നഷ്ടപ്പെട്ട വാഹനം അതിവേഗ പാതയില്‍ വെച്ച് പലതവണ തലകീഴായി മറിയുകയുമായിരുന്നു. 

ദീര്‍ഘകാലമായി ഖത്തറില്‍ പ്രവാസ ജീവിതം നയിക്കുന്ന അബ്ദുല്ലത്തീഫ് പ്രമുഖ സ്ഥാപനമായ ഖത്തര്‍ പെട്രോകെമിക്കല്‍ കമ്പനി (കാപ്‌കോ)യിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ്. ഉമര്‍കുട്ടി – മെഹറുന്നിസ കുമ്മത്ത് ദമ്പതികളുടെ മകളാണ് അപകടത്തില്‍ മരിച്ച രഹന. വാഹനാപകടത്തില്‍ മരണപ്പെട്ട ഉമ്മയുടെയും മകളുടെയും മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം നിലവില്‍ ദലം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

ദാരുണമായ ദുരന്ത വാര്‍ത്തയറിഞ്ഞ് ദമ്മാമില്‍ നിന്നും സൗദിയുടെ മറ്റ് വിവിധ പ്രദേശങ്ങളില്‍ നിന്നുമുള്ള ഇവരുടെ അടുത്ത ബന്ധുക്കളും കെ എം സി സി പ്രവര്‍ത്തകരും നാട്ടുകാരും അടിയന്തിരമായി സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഔദ്യോഗിക നിയമനടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ സൗദി അറേബ്യയില്‍ തന്നെ ഖബറടക്കാനാണ് ബന്ധുക്കള്‍ തീരുമാനിച്ചിട്ടുള്ളത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Sunday, 5 July 2026

കുടുംബകലഹം കൊലയിൽ കലാശിച്ചു; ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് നേരിട്ട് പോലീസിൽ കീഴടങ്ങി

കുടുംബകലഹം കൊലയിൽ കലാശിച്ചു; ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് നേരിട്ട് പോലീസിൽ കീഴടങ്ങി

ന്യൂഡൽഹി: ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബകലഹത്തിനിടെ ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ഭർത്താവ് തുടർന്ന് പോലീസിൽ നേരിട്ട് കീഴടങ്ങി. ഗോപാൽ നഗർ സ്വദേശിയായ ദിനേശ് പട്ടേൽ (48) ആണ് ഭാര്യ സരിത (43)യെ കൊലപ്പെടുത്തിയ ശേഷം ഞായറാഴ്ച പുലർച്ചെ ബാബ ഹരിദാസ് നഗർ പോലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയത്. തുടർന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

പോലീസിനോട് നൽകിയ മൊഴിയിൽ, കഴിഞ്ഞ മൂന്ന് വർഷമായി താൻ സ്കീസോഫ്രീനിയയ്ക്ക് ചികിത്സയിലാണെന്ന് ദിനേശ് വെളിപ്പെടുത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ ചികിത്സയിലായിരുന്നെന്ന വിവരം സ്ഥിരീകരിച്ചതായി പോലീസ് അറിയിച്ചു.

ഒരു ഐടി കമ്പനിയിൽ ജോലി ചെയ്തിരുന്ന ദിനേശിന് കഴിഞ്ഞ രണ്ട് മാസമായി തൊഴിൽ നഷ്ടപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ദമ്പതികൾക്കിടയിൽ നിരന്തരം തർക്കങ്ങൾ ഉണ്ടായിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ശനിയാഴ്ച രാത്രി ഉണ്ടായ വാക്കുതർക്കം രൂക്ഷമായതോടെ അടുക്കളയിലുണ്ടായിരുന്ന തവ ഉപയോഗിച്ച് സരിതയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സരിത സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

2005-ലായിരുന്നു ഇരുവരുടെയും വിവാഹം. ഇവർക്ക് രണ്ട് മക്കളുണ്ട്. മൂത്ത മകൻ എൻജിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ്. ഇളയ മകൻ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. സംഭവസമയത്ത് ഇരുവരും സരിതയുടെ അമ്മയുടെ വീട്ടിലായിരുന്നതിനാൽ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.

സംഭവസ്ഥലത്ത് ഫോറൻസിക് സംഘവും ക്രൈം ടീമും പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 103 പ്രകാരം ദിനേശിനെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു. പ്രതിയുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട മെഡിക്കൽ രേഖകൾ ശേഖരിച്ചുവരികയാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒരു ആക്രമണം മതി; ഇറാൻ നേതൃത്വത്തിന് വീണ്ടും ട്രംപിന്റെ ഭീഷണി

ഒരു ആക്രമണം മതി; ഇറാൻ നേതൃത്വത്തിന് വീണ്ടും ട്രംപിന്റെ ഭീഷണി

വാഷിങ്ടൺ: ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമേനിയുടെ സംസ്കാര ചടങ്ങുകൾക്കിടെ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നടത്തിയതായി റിപ്പോർട്ട് ചെയ്യുന്ന പരാമർശം പുതിയ വിവാദങ്ങൾക്ക് വഴിവെച്ചു. ഇറാനിലെ ശേഷിക്കുന്ന നേതൃത്വത്തെ ഒരൊറ്റ ആക്രമണത്തിലൂടെ ഇല്ലാതാക്കാൻ കഴിയുമെന്നായിരുന്നു ട്രംപ് പറഞ്ഞതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളും Axios-ഉം റിപ്പോർട്ട് ചെയ്യുന്നത്.

ഒരാഴ്ച നീണ്ടുനിൽക്കുന്ന ഖമേനിയുടെ സംസ്കാര ചടങ്ങുകൾ കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ചടങ്ങുകളിൽ പങ്കെടുക്കുന്ന സാഹചര്യത്തിലായിരുന്നു ട്രംപിന്റെ പരാമർശം. "എല്ലാവരും ഒരിടത്ത് ഒത്തുകൂടിയിരിക്കുകയാണ്. ഒരു ഷോട്ട് മതി, എല്ലാവരെയും ഇല്ലാതാക്കാൻ. പക്ഷേ ഞങ്ങൾ അങ്ങനെ ചെയ്യില്ല. കാരണം, പിന്നീട് ഞങ്ങളുമായി ചർച്ച നടത്താൻ ആരും ശേഷിക്കില്ല," എന്നായിരുന്നു ട്രംപ് പറഞ്ഞതെന്നാണ് റിപ്പോർട്ടുകൾ.

സംസ്കാര ചടങ്ങിനിടെ നേതാക്കൾ വികാരാധീനരായി കരയുന്നതിനെക്കുറിച്ചും ട്രംപ് പരിഹസിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഖമേനിയെ ജനങ്ങൾ വെറുക്കുന്നുവെന്നും ചടങ്ങിൽ കണ്ടത് യഥാർഥ ദുഃഖമല്ല, ഒരുപക്ഷേ "വ്യാജ കണ്ണീർ" ആയിരിക്കാമെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്.

ട്രംപിന്റെ പരാമർശങ്ങൾക്ക് ശക്തമായ ഭാഷയിലാണ് ഇറാൻ പ്രതികരിച്ചത്. "സംസ്കാരവും പാരമ്പര്യവും ആദരവുമെന്നത് എന്താണെന്ന് നിങ്ങൾക്ക് മനസ്സിലാകില്ല," എന്ന് അർമേനിയയിലെ ഇറാൻ എംബസി സാമൂഹിക മാധ്യമമായ എക്സിൽ (X) കുറിച്ചു.

ട്രംപിന്റെ ഈ പരാമർശങ്ങൾ പശ്ചിമേഷ്യയിലെ നിലവിലുള്ള സംഘർഷാന്തരീക്ഷം കൂടുതൽ വഷളാക്കുമോയെന്ന ആശങ്ക അന്താരാഷ്ട്ര തലത്തിൽ ഉയരുന്നുണ്ട്. അതേസമയം, ഈ പ്രസ്താവനകളെക്കുറിച്ച് അമേരിക്കൻ ഭരണകൂടം ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മോദിക്ക് വധഭീഷണി; മെൽബണിൽ സുരക്ഷ കർശനം

മോദിക്ക് വധഭീഷണി; മെൽബണിൽ സുരക്ഷ കർശനം

മെൽബൺ: ഓസ്‌ട്രേലിയൻ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ ഓൺലൈൻ വധഭീഷണി. ജൂലൈ എട്ടിന് മെൽബണിൽ നടക്കുന്ന 'മെൽബൺ മീറ്റ് മോദി' പരിപാടിയുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിന് താഴെയായിരുന്നു ഭീഷണി സന്ദേശം പ്രത്യക്ഷപ്പെട്ടത്.

"ഓസ്‌ട്രേലിയയിൽ വന്നാൽ മരണമായിരിക്കും ഫലം" എന്നും, പരിപാടി നടക്കുന്ന സ്റ്റേഡിയം അടച്ചിടുന്നതാണ് നല്ലതെന്നും കമന്റിൽ പരാമർശിച്ചിരുന്നു. സംഭവത്തെ തുടർന്ന് ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ് അന്വേഷണം ആരംഭിച്ചു.

ഭീഷണി സന്ദേശം അയച്ച ഐപി അഡ്രസ് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും, അതിന് മുൻപ് ക്രിമിനൽ കേസുകളുമായി ബന്ധമുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്നും ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സന്ദേശം അയച്ച സാഹചര്യവും പിന്നിലെ ഉദ്ദേശ്യവും വിശദമായി അന്വേഷിക്കുന്നുണ്ട്.

ജൂലൈ എട്ടിന് മെൽബണിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ വംശജരുമായി കൂടിക്കാഴ്ച നടത്തുകയും, ഇന്ത്യ–ഓസ്‌ട്രേലിയ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടത്തുകയും ചെയ്യും. കാർഷിക മേഖലയിലെ സഹകരണം ഉൾപ്പെടെയുള്ള വിഷയങ്ങളും ചർച്ചയാകുമെന്നാണ് സൂചന.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ മെൽബണിൽ സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു.