അമേരിക്കയ്ക്ക് മരണം, ഇസ്രേയലിന് മരണം, ട്രംപിനെ കൊല്ലുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് മുഴങ്ങിയത്
ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമാധികാരി ആയത്തുള്ള അലി ഖമനയിയുടെ സംസ്കാരച്ചടങ്ങിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ പ്രതികാര മുദ്രാവാക്യങ്ങൾ മുഴങ്ങി. ഇമാം ഖൊമെയ്നി ഗ്രാൻഡ് മുസല്ലയിൽ നടന്ന പ്രാർത്ഥനയ്ക്കിടെ അമേരിക്കയ്ക്ക് മരണം, ഇസ്രേയലിന് മരണം, ട്രംപിനെ കൊല്ലുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ചടങ്ങിനെത്തിയവർ ഉച്ചത്തിൽ വിളിച്ചുപറഞ്ഞത്. ഇറാനിയൻ പതാകകളും ഖമനയിയുടെ ചിത്രങ്ങളും കൈയിൽ പിടിച്ച് ആയിരങ്ങൾ അന്ത്യകർമത്തിൽ പങ്കെടുത്തു.
ഇറാന്റെ സ്വാതന്ത്ര്യവും പ്രതിരോധശേഷിയും ലോകത്തിന് മുന്നിൽ കാണിക്കാനാണ് ചടങ്ങ് സംഘടിപ്പിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. ട്രംപിനെ കൊലപ്പെടുത്തുന്നത് തങ്ങളുടെ ഉത്തരവാദിത്വമാണ്. അയാളെ എന്തുകൊണ്ട് ഇനിയും ജീവനോടെ വിട്ടിരിക്കുന്നുവെന്ന ചോദ്യം പങ്കെടുത്തവരിൽ വലിയ പ്രതികരണങ്ങൾക്ക് വഴിവച്ചു. 'ഒരു ചർച്ചയും ഇല്ല, കീഴടങ്ങലുമില്ല, പ്രതികാരം മാത്രം' എന്ന മുദ്രാവാക്യവും ഉയർന്നു.

ചടങ്ങിൽ ഖമേനയിയുടെ കുടുംബത്തിലെ നാല് അംഗങ്ങൾക്കായും പ്രാർത്ഥന നടന്നു. ഇറാനിലെ രാഷ്ട്രീയ, സൈനിക മേഖലയിലെ ഉന്നത നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. അൽ-ഖുദ്സ് ഫോഴ്‌സ് കമാൻഡർ ഇസ്മായിൽ ഖാനിയും ഐആർജിസി കമാൻഡർ അഹ്മദ് വാഹിദിയും ചടങ്ങിൽ സന്നിഹിതരായിരുന്നു. യുഎസുമായുള്ള വെടിനിർത്തൽ നിലവിലുള്ളതിനാൽ ആക്രമണ ഭീഷണി ഇല്ലെന്ന വിശ്വാസത്തിലാണ് നേതാക്കൾ ചടങ്ങിൽ പങ്കെടുത്തതെന്നാണ്വിവരം.പിൻഗാമിയായി ഇറാന്റെ പുതിയ പരമാധികാരിയായി ചുമതലയേറ്റ മകൻ മുജ്തബ ചടങ്ങിന് എത്തിയില്ല. തേഹ്റാനിലെ 30,000 പേർക്ക് ശേഷിയുള്ള പ്രാർത്ഥനാ ഹാൾ പുലർച്ചെ തന്നെ നിറഞ്ഞിരുന്നു. ആദ്യദിനത്തിൽ 20 ലക്ഷത്തിലധികം പേർ ചടങ്ങിൽ പങ്കെടുത്തിരുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.