Sunday, 12 July 2026

അനന്ത്നാഗിൽ ആകാശച്ചീന്തി ദുരന്തം; ഇരട്ട മേഘവിസ്ഫോടനത്തിൽ പഹൽഗാമും ഷാംഗസും പ്രളയക്കെടുതിയിൽ

അനന്ത്നാഗിൽ ആകാശച്ചീന്തി ദുരന്തം; ഇരട്ട മേഘവിസ്ഫോടനത്തിൽ പഹൽഗാമും ഷാംഗസും പ്രളയക്കെടുതിയിൽ

ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ ഉണ്ടായ ഇരട്ട മേഘവിസ്ഫോടനം വ്യാപക നാശനഷ്ടങ്ങൾക്ക് വഴിവെച്ചു. പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പഹൽഗാമിലും ഷാംഗസ് മേഖലയിലും പെട്ടെന്നുണ്ടായ കനത്ത മഴയെ തുടർന്ന് മിന്നൽ പ്രളയം രൂപപ്പെടുകയും നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലാകുകയും ചെയ്തു.

വെള്ളപ്പാച്ചിലിൽ റോഡുകൾക്കും പാലങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായും ചില മേഖലകളിൽ ഗതാഗതം തടസ്സപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറിയതോടെ ജനജീവിതം സാരമായി ബാധിച്ചു.

ദുരന്തബാധിത പ്രദേശങ്ങളിൽ ദേശീയ ദുരന്തനിവാരണ സേനയും (NDRF), സൈന്യവും, പ്രാദേശിക ഭരണകൂടവും ചേർന്ന് രക്ഷാപ്രവർത്തനം ശക്തമാക്കിയിട്ടുണ്ട്. പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണ്.

അതേസമയം, കശ്മീരിൽ അടുത്ത മണിക്കൂറുകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും നദികളുടെയും തോടുകളുടെയും സമീപത്ത് താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.

സംഭവത്തിൽ ഉണ്ടായ നാശനഷ്ടങ്ങളുടെയും ആളപായത്തിന്റെയും കൃത്യമായ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. പ്രളയബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാമപുരം ഫൊറോനാപ്പള്ളിയില്‍ പുതുതായി നിര്‍മ്മിച്ച വൈദിക മന്ദിരത്തിന്റെ ഉദ്ഘാടനം പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു

രാമപുരം ഫൊറോനാപ്പള്ളിയില്‍ പുതുതായി നിര്‍മ്മിച്ച വൈദിക മന്ദിരത്തിന്റെ ഉദ്ഘാടനം പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു

രാമപുരം: രാമപുരം ഫൊറോനാപ്പള്ളിയില്‍ പുതുതായി നിര്‍മ്മിച്ച വൈദിക മന്ദിരത്തിന്റെ ഉദ്ഘാടനം പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു. പള്ളിമേടയുടെ വെഞ്ചരിപ്പിന് ശേഷം നടന്ന ചടങ്ങില്‍ സംസാരിച്ച അദ്ദേഹം, പള്ളിമുറി ഒരു പൊതു ഇടമാണെന്നും, ആളുകള്‍ക്ക് ഒരുമിച്ചുകൂടാനും കൂടുതല്‍ പഠിക്കാനും ഒന്നിച്ച് പ്രാര്‍ഥിക്കാനുമുള്ള ആത്മീയവും സാമൂഹികവുമായ കേന്ദ്രമാണെന്നും പറഞ്ഞു. വിശ്വാസിസമൂഹത്തിന്റെ ഐക്യവും കൂട്ടായ്മയും വളര്‍ത്തിയെടുക്കുന്നതില്‍ ഇത്തരം ഇടങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാമപുരം ഫൊറോനാപ്പള്ളി വികാരി റവ. ഫാ. ബര്‍ക്ക്മാന്‍സ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. മുന്‍ വികാരിമാരായ റവ. ഡോ. ജോര്‍ജ് ഞാറക്കുന്നേല്‍, റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഫ്രാന്‍സിസ് ജോര്‍ജ് എം.പി., ജോസ് കെ. മാണി എം.പി., മാണി സി. കാപ്പന്‍ എം.എല്‍.എ., അഡ്വക്കേറ്റ് ജനറല്‍ വിന്‍സെന്റ് കുരിശുംമൂട്ടില്‍, രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശാന്താറാം, ജില്ലാ പഞ്ചായത്ത് അംഗം ഷിബി മത്തായി, വൈസ് പോസ്റ്റുലേറ്റര്‍ ഫാ. ജയിംസ് പുലിയുറുമ്പില്‍, ഫാ. എബ്രാഹം കുഴിമുള്ളില്‍, ഫാ. മാത്യു പനങ്ങാട്ട്, ഫാ. ജോര്‍ജ് പറമ്പിത്തടത്തില്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഇടവക കൈക്കാരന്‍മാരായ പ്രകാശ് തോട്ടാശേരില്‍, പയസ് കടുകുംമാക്കല്‍, ജോജോ മണ്ണാംപറമ്പില്‍, ജയ്‌സണ്‍ അറക്കപ്പറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ ചടങ്ങുകളുടെ ക്രമീകരണങ്ങള്‍ നടന്നു. വൈദികരും സന്യസ്തരും ഇടവകാംഗങ്ങളും വിവിധ മേഖലകളിലെ പ്രമുഖരും ചടങ്ങില്‍ സന്നിഹിതരായി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 11 July 2026

തെന്നിന്ത്യയുടെ വാനമ്പാടി ഇനി ഓർമ്മ

തെന്നിന്ത്യയുടെ വാനമ്പാടി ഇനി ഓർമ്മ

 നൊമ്പരഗാനമായി ജാനകിയമ്മ ,ഇനി ഓർമ;

വിഖ്യാത ഗായിക എസ്. ജാനകി(88) അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വസന സംബന്ധമായ പ്രശ്നങ്ങളെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് എസ്. ജാനകിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതീവ ഗുരുതരാവസ്ഥയിലായതിനാൽ ഐസിയുവിലേക്ക് മാറ്റിയെന്ന് മൈസൂരു അപ്പോളോ ആശുപത്രി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു. രാത്രി ഏഴരയോടെയാണ് മരണം സ്ഥിരീകരിച്ചതെന്നും അവർ വ്യക്തമാക്കി.
ആരാധകർ ജാനകിയമ്മ എന്ന് ബഹുമാനത്തോടെ വിളിക്കുന്ന ജാനകി ഇന്ത്യയിലെ ഏറ്റവും മികച്ച പിന്നണി ഗായികമാരിൽ ഒരാളാണ്. 1938-ൽ ഏപ്രിൽ 23-ന്‌ ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിലായിരുന്നു ജാനകിയുടെ ജനനം. മൂന്നാം വയസിൽതന്നെ അവർ സംഗീതത്തോട്‌ ആഭിമുഖ്യ പ്രകടിപ്പിച്ചുതുടങ്ങി. ആകാശവാണി ദേശീയ തലത്തിൽ സംഘടിപ്പിച്ച ഗാന മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയതോടെയാണ്‌ ജാനകി ശ്രദ്ധേയയായത്‌. വൈകാതെ മദ്രാസിലെ എ.വി.എം സ്റ്റുഡിയോയിൽ ജോലി ലഭിച്ചു. 1957ൽ വിധിയിൻ വിളയാട്ട്‌ എന്ന തമിഴ്‌ സിനിമയിൽ ടി. ചലപ്പതി റാവു ഈണം പകർന്ന ഗാനം ആലപിച്ചുകൊണ്ടാണ്‌ ജാനകി ചലച്ചിത്രപിന്നണിഗാനരംഗത്ത്‌ അരങ്ങേറ്റം കുറിച്ചത്‌. പിന്നീട് ജാനകിക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. 

മികച്ച പിന്നണിഗായികയ്‌ക്കുള്ള കേരള സംസ്ഥാന അവാർഡ്‌ 14 തവണയും തമിഴ്‌നാട്‌ സർക്കാരിന്റെ പുരസ്കാരം ഏഴു തവണയും ആന്ധ്രപ്രദേശ്‌ സർക്കാരിന്റെ അവാർഡ്‌ പത്തു തവണയും ജാനകി സ്വന്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിയറ്റ്‌നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികളുമായി പോയ ബോട്ട് മറിഞ്ഞു; 15 പേർ മരിച്ചു, 32 പേരെ കാണാതായി; തിരച്ചിൽ തുടരുന്നു

വിയറ്റ്‌നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികളുമായി പോയ ബോട്ട് മറിഞ്ഞു; 15 പേർ മരിച്ചു, 32 പേരെ കാണാതായി; തിരച്ചിൽ തുടരുന്നു

വിയറ്റ്നാം: ഫു ക്വോക്ക് ദ്വീപിന് സമീപം ഇന്ത്യൻ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ടൂറിസ്റ്റ് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 15 പേർ മരിച്ചു. ബോട്ടിലുണ്ടായിരുന്ന 32 യാത്രക്കാരിൽ പലരെയും രക്ഷപ്പെടുത്തിയെങ്കിലും ചിലർക്കായി തിരച്ചിൽ തുടരുകയാണ്.

ഹോൺ മേയ് റൂട്ട് എൻഗോയ് ദ്വീപിൽ നിന്ന് ആൻ തോയ് തുറമുഖത്തേക്ക് പുറപ്പെട്ട ടൂറിസ്റ്റ് ബോട്ടാണ് അപകടത്തിൽപ്പെട്ടത്. യാത്ര ആരംഭിച്ച് ഏതാനും മിനിറ്റുകൾക്കകം ബോട്ട് മറിഞ്ഞതായാണ് പ്രാഥമിക വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിടാനുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കടൽ പ്രക്ഷുബ്ധമായതും ശക്തമായ കാറ്റ് വീശിയതും അപകടത്തിനു കാരണമായി എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന്റെ കൃത്യമായ വിവരങ്ങൾ പരിശോധിച്ചുവരികയാണെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും ഹനോയിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ദുരിതബാധിതരെ സഹായിക്കാൻ ഹോ ചി മിൻ സിറ്റിയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫിസിലും ഹാനോയിയിലെ എംബസിയിലുമായി ഇന്ത്യൻ മിഷൻ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മത്തിക്ക് 400 രൂപ, കോഴിയിറച്ചിക്ക് 280 രൂപ;ഹോട്ടൽ റെസ്റ്റോറന്റ്  മേഖലക്ക്  മാത്രമല്ല അടുക്കളച്ചെലവും  കുത്തനെ ഉയരുന്നു

മത്തിക്ക് 400 രൂപ, കോഴിയിറച്ചിക്ക് 280 രൂപ;ഹോട്ടൽ റെസ്റ്റോറന്റ് മേഖലക്ക് മാത്രമല്ല അടുക്കളച്ചെലവും കുത്തനെ ഉയരുന്നു

ആലപ്പുഴ: സംസ്ഥാനത്ത് മത്തിയുടെയും ചിക്കന്റെയും മറ്റ് അവശ്യ സാധനങ്ങളുടെയും  വില കുത്തനെ ഉയർന്നതോടെ ഹോട്ടൽ വ്യവസായം മാത്രമല്ല  സാധാരണക്കാരുടെ അടുക്കള ബഡ്ജറ്റും താളം തെറ്റുന്നു. ഒരു കിലോ മത്തിക്ക് 400 രൂപ വരെയും, കോഴിയിറച്ചിക്ക് 280 രൂപയും ജീവനുള്ള കോഴിക്ക് 180 മുതൽ 190 രൂപ വരെയുമാണ് നിലവിലെ വിപണിവില.

ട്രോളിങ് നിരോധനത്തെ തുടർന്നുണ്ടായ മത്സ്യലഭ്യതയിലെ കുറവും പ്രതികൂല കാലാവസ്ഥയും മത്തിയുടെ വില വർധിക്കാൻ പ്രധാന കാരണങ്ങളായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. അതേസമയം, കോഴിത്തീറ്റയുടെയും കോഴിക്കുഞ്ഞുങ്ങളുടെയും വില കുത്തനെ ഉയർന്നതാണ് ചിക്കൻ വില വർധനയ്ക്ക് കാരണമായതെന്നാണ് മേഖലയിലെ വിലയിരുത്തൽ.

സംസ്ഥാനത്തെ മത്സ്യമാർക്കറ്റുകളിലും മത്സ്യബന്ധന തുറമുഖങ്ങളിലുമായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മത്തിയുടെ ലഭ്യത ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. പല സ്ഥലങ്ങളിലും ആവശ്യത്തിന് മത്തി ലഭിക്കാത്ത സാഹചര്യമാണുള്ളത്. ഇതോടെ വിപണിയിലെത്തുന്ന പരിമിതമായ അളവിലുള്ള മത്തിക്ക് ഉപഭോക്താക്കൾ ഉയർന്ന വില നൽകേണ്ട അവസ്ഥയാണ്.

കുറച്ചുവർഷങ്ങളായി 10 മുതൽ 12 വരെ സെന്റിമീറ്റർ മാത്രം നീളമുള്ള ചെറിയ മത്തികളാണ് വിപണിയിൽ കൂടുതലായും ലഭിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ 18 സെന്റിമീറ്റർ വരെ നീളമുള്ള വലിയ മത്തി വീണ്ടും ലഭിച്ചുതുടങ്ങിയതായി മത്സ്യവ്യാപാരികൾ പറയുന്നു. ഇത് മത്സ്യസമ്പത്ത് മെച്ചപ്പെടുന്നതിന്റെ സൂചനയാണെന്ന പ്രതീക്ഷയുണ്ടെങ്കിലും ലഭ്യത വളരെ കുറവായതിനാൽ വിലയിൽ കുറവുണ്ടായിട്ടില്ല.

സമുദ്രജലത്തിലെ താപനില ഉയരുന്നതും കാലാവസ്ഥാ വ്യതിയാനവും മത്സ്യക്കൂട്ടങ്ങളുടെ സഞ്ചാരരീതിയിൽ സംഭവിക്കുന്ന മാറ്റങ്ങളുമാണ് മത്തിയുടെ ലഭ്യത കുറയാൻ പ്രധാന കാരണങ്ങളെന്ന് മേഖലയിലെ വിദഗ്ധർ വിലയിരുത്തുന്നു. ട്രോളിങ് നിരോധനം അവസാനിച്ച ശേഷവും പ്രതീക്ഷിച്ച തോതിൽ മത്സ്യം ലഭിക്കാത്തത് വിപണിയിൽ ക്ഷാമം രൂക്ഷമാക്കിയിട്ടുണ്ട്.

നിലവിൽ ലഭിക്കുന്ന മത്തിയിൽ മുട്ടയുള്ള മത്സ്യങ്ങളും ഉൾപ്പെടുന്നുണ്ടെങ്കിലും, വരും മാസങ്ങളിൽ ലഭ്യത കൂടുതൽ കുറയാനും ക്ഷാമം രൂക്ഷമാകാനുമാണ് സാധ്യതയെന്ന് മത്സ്യത്തൊഴിലാളികൾ മുന്നറിയിപ്പ് നൽകുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കടപ്പാട്ടൂർ വിഗ്രഹ ദർശന ദിനാഘോഷം ജൂലൈ 14 ന്

കടപ്പാട്ടൂർ വിഗ്രഹ ദർശന ദിനാഘോഷം ജൂലൈ 14 ന്

കടപ്പാട്ടൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ വിഗ്രഹദർശന ദിനാഘോഷം ജൂലൈ 14 ആം തിയതി ചൊവ്വാഴ്‌ച നടക്കും. വിശേഷാൽ പൂജകൾ, അഭിഷേകങ്ങൾ. ധാരാനാമജപം. മഹാപ്രസാദമൂട്ട് എന്നീ ചടങ്ങുകൾക്ക് തന്ത്രി ബ്രഹ്മശ്രീ പറമ്പൂരില്ലത്ത് നീലകണ്ഠൻ നാരായണൻ ഭട്ടതിരിപ്പാട്. മേൽശാന്തി പ്രേംകുമാർ മുഖ്യകാർമ്മികത്വം വഹിക്കും. പോറ്റിയും

ദക്ഷിണാമൂർത്തി പൂർണ്ണ ശിവസാന്നിദ്ധ്യത്തോടെ സങ്കൽപ്പത്തിൽ കുടികൊള്ളുന്ന ഈ ക്ഷേത്രസന്നിധി അഭിഷ്ട കാര്യസിദ്ധി, വിദ്യാവിജയം വിവാഹ തടസ്സങ്ങൾ നീങ്ങുന്നതിനും, ദീർഘമംഗല്യത്തിനും സർവ്വ ദുരിതങ്ങൾ നീങ്ങുന്നതിനും ഉത്തമമായ സങ്കേതമാണ്.വിവിധ ദ്രവ്യങ്ങൾ കൊണ്ടുള്ള ധാര, അഷ്ടാഭിഷേകം, ചന്ദനം ചാർത്ത്, ഉമാമഹേശ്വര പൂജ, സ്വയംവരാർച്ചന, വിദ്യാഗോപാല മന്ത്രാച്ചന, ചതുശ്ശതനിവേദ്യം എന്നീ വഴിപാടുകൾ പ്രധാനമാണ്. സാധാരണ ശിവക്ഷേത്രങ്ങളിൽ ശിവലിംഗ പ്രതിഷ്ടയാണുള്ളത് എന്നാൽ ദക്ഷിണാമൂർത്തി ഭാവത്തിൽ ശിവഭഗവാൻറെ ശാന്തസ്വരൂപമായ പ്രതിഷ്‌ഠയുള്ള ഏഷ്യ ഭൂഖണ്ഡത്തിലെ ഏക ശിവക്ഷേത്രമെന്നുള്ളത് കടപ്പാട്ടൂർ ക്ഷേത്രത്തിൻറെ പ്രത്യേകതയാണ്.

66 മത് വിഗ്രഹദർശന വാർഷിക ദിനമായ ജൂലൈ 14ന് പുലർച്ചെ 4.30 ന് പള്ളിയുണർത്തലോടെ ക്ഷേത്രത്തിലെ പൂജാദികർമ്മങ്ങൾക്ക് തുടക്കമാവുകയാണ്. തുടർന്ന് 6 മുതൽ ധാരനാമജപം, 9.30 ന് സ്വാമി വീതസംഗാനന്ദ മഹാരാജ് ഭദ്ര ദീപം തെളിയിക്കുന്നതോടെ മഹാ പ്രസാദമൂട്ടിന് തുടക്കമായി. പ്രസാദ വിതരണത്തിന് പാലാ ഡി വൈ എസ് പി P K സദൻ അവറുകൾ തുടക്കം കുറിക്കുന്നു. 2.30 ന് വിശേഷാൽ ദീപാരാധന ശേഷം 2.45 ന് പഞ്ചാരി മേളം അരങ്ങേറ്റം, ശിവാനന്ദലഹരി സ്തോത്രപാരായണം, കൈകൊട്ടിക്കളി, കുച്ചിപ്പുടി, വീരനാട്യം, 8 മണിക്ക് ഫ്യൂഷൻ തരംഗം എന്നിവയാണ് പ്രധാന പരിപാടികൾ . ക്ഷേത്രത്തിൽ 501 പറ അരിയുടെ വിഭവങ്ങളാണ് എത്തിച്ചേരുന്ന ഭക്തജനങ്ങൾക്ക് തയ്യാറാക്കുന്നത് ആദിത്യാ കാറ്ററിംഗാണ് മഹാ കൂടപ്പുലം ശ്രീകുമാറിന്റെ തയ്യാറാക്കുന്നത് നേതൃത്വത്തിലുള്ള പ്രസാദമൂട്ടിനുള്ള വിഭവങ്ങൾ 150 കിലോ ശർക്കരയുടെ പ്രസാദ വിതരണവും ഇതോടനുബുന്ധിച്ചുണ്ടാകും.ഈ വർഷത്തെ കർക്കിടകവാവ് ബലി ആഗസ്റ്റ് 12 തീയതി മുതൽ ക്ഷേത്രക്കടവിൽ കീച്ചേരിൽ നാരായണൻ ദിവസം ഇളയത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. ക്ഷേത്രത്തിൽ തിലഹോമം, നമസ്‌കാരം, കൂട്ടനമസ്‌കാരം, വിഷ്ണുപൂജ എന്നിവ നടത്തുന്നതിന് വേണ്ട സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട് . ഈ വർഷത്തെ രാമായണ മാസാചരണം അതി വിപുലമായ രീതിയിൽ ആഘോഷിക്കുകയാണ്. ദിവസവും രാവിലെയും വൈകിട്ടും രാമായണം പാരായണവും എല്ലാ ദിവസവും ഗണപതി ഹോമവും, ഭഗവത് സേവയും ഭക്തജനകളുടെ വഴിപാടായി നടത്തും.

വിഗ്രഹ ദർശന ദിനാഘോഷ ചടങ്ങുകളുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ദേവസ്വം പ്രസിഡന്റ് മനോജ് ജ് ബി നായർ, സെക്രട്ടറി സതീഷ് കല്ലക്കുളം, ഖജാൻജി ബാബു കെ.ആർ. സിജു സി എസ്. കെ ആർ രവി. മധു കോട്ടൂർ തുടങ്ങിയവർ പങ്കെടുത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്രതികാരക്കൊലയിൽ ഏഴ് ജീവനുകൾ

പ്രതികാരക്കൊലയിൽ ഏഴ് ജീവനുകൾ

ഹൈദരാബാദ്: തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിൽ ലൈംഗികാതിക്രമക്കേസിൽ മുൻകൂർ ജാമ്യത്തിലിറങ്ങിയ യുവാവ് ഭാര്യയെയും രണ്ട് മക്കളെയും, തനിക്കെതിരെ പരാതി നൽകിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയ സംഭവത്തിൽ നടുക്കം. 35-കാരനായ രാജ്കുമാർ ഏഴ് പേരെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയതായി പോലീസ് അറിയിച്ചു.

വെള്ളിയാഴ്ച രാത്രിയോടെയാണ് ക്രൂരമായ കൊലപാതകങ്ങൾ നടന്നത്. ആദ്യം ഷാബാദിലെ വീട്ടിലെത്തി ഭാര്യ **പാർവതി സരിത (30)**യെയും നാലും ഒന്നും വയസ്സുള്ള രണ്ട് ആൺമക്കളെയും കൊലപ്പെടുത്തിയ പ്രതി പിന്നീട് 17-കാരിയായ പെൺകുട്ടിയുടെ വീട്ടിലെത്തി. അവിടെ പെൺകുട്ടിയുടെ അമ്മയെയും മുത്തശ്ശിയെയും കൊലപ്പെടുത്തിയ ശേഷം പെൺകുട്ടിയെ കാറിൽ കയറ്റിക്കൊണ്ടുപോയി വിജനമായ സ്ഥലത്ത് വച്ച് കൊലപ്പെടുത്തിയതായാണ് പോലീസിന്റെ കണ്ടെത്തൽ.

സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന പെൺകുട്ടിയുടെ ഭിന്നശേഷിക്കാരിയായ സഹോദരിയെ പ്രതി ഉപദ്രവിച്ചില്ലെന്നും പോലീസ് അറിയിച്ചു.

കൊലപാതകങ്ങൾക്ക് പിന്നാലെ രാജ്കുമാർ പിതാവിനെ ഫോണിൽ വിളിച്ച് കുറ്റകൃത്യം നടത്തിയതായി അറിയിച്ച ശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയതായാണ് വിവരം. പ്രതിക്കായി പ്രത്യേക അന്വേഷണ സംഘങ്ങൾ വ്യാപക തിരച്ചിൽ നടത്തുകയാണ്.

പോലീസ് പറയുന്നതനുസരിച്ച്, മെയ് 16-നാണ് 17-കാരി രാജ്കുമാറിനെതിരെ പോക്‌സോ നിയമപ്രകാരം പരാതി നൽകിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിന്തുടരുകയും ശല്യം ചെയ്യുകയും ചെയ്തെന്ന പരാതിയിലായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് രാജ്കുമാർ കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയിരുന്നു.

പ്രതിക്ക് മുൻപ് തന്നെ പെരുമാറ്റ പ്രശ്നങ്ങളും മാനസിക അസ്വസ്ഥതകളും ഉണ്ടായിരുന്നുവെന്നും ചൂതാട്ടശീലവും കടബാധ്യതകളും ഉണ്ടായിരുന്നതായി കുടുംബാംഗങ്ങൾ മൊഴി നൽകിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. കൗൺസിലിങ്ങിന് വിളിച്ചിരുന്നെങ്കിലും പ്രതിയുടെ മാനസികനില തകരാറിലായിരുന്നുവെന്നാണ് പോലീസിന്റെ വിശദീകരണം.

ഫോറൻസിക് സംഘം സംഭവസ്ഥലങ്ങളിൽ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. കൊലപാതകങ്ങളുടെ കാരണം, ആസൂത്രണം, പ്രതിയുടെ നീക്കങ്ങൾ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'എഫ്.ഐ.ആർ ഇല്ല'; അൻസിബയുടെ തുറന്ന വെല്ലുവിളി

'എഫ്.ഐ.ആർ ഇല്ല'; അൻസിബയുടെ തുറന്ന വെല്ലുവിളി

കൊച്ചി: നടി ലക്ഷ്മിപ്രിയക്കെതിരായ പരാതിയിൽ പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രസ്താവന തള്ളി നടി അൻസിബ ഹസൻ. എറണാകുളം സിറ്റി പോലീസ് കമ്മിഷണർ ആഭ്യന്തരമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് അൻസിബയുടെ ആരോപണം.

രമേശ് ചെന്നിത്തലയെ ടാഗ് ചെയ്ത് ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അൻസിബ ഇക്കാര്യം വ്യക്തമാക്കിയത്. "പോലീസ് എഫ്.ഐ.ആർ. എടുത്തിട്ടില്ല. എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാത്തതിനാലാണ് ഞാൻ കോടതിയെ സമീപിച്ചത്. കേസെടുക്കാനാകില്ലെന്ന് പോലീസ് കോടതിയിലും വ്യക്തമാക്കിയിട്ടുണ്ട്," എന്നാണ് അൻസിബയുടെ കുറിപ്പ്.

ഇതിനൊപ്പം പാലാരിവട്ടം പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ. നൽകിയ മറുപടിയും അൻസിബ പുറത്തുവിട്ടു. പരാതിയുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്തിയെന്നും പരാതിക്ക് ആധാരമായ വീഡിയോ പരിശോധിച്ചപ്പോൾ അപകീർത്തിപ്രചാരണവുമായി ബന്ധപ്പെട്ട വകുപ്പുകൾ മാത്രമേ നിലനിൽക്കൂവെന്നും മറ്റ് കുറ്റവകുപ്പുകൾ ബാധകമല്ലെന്നും മറുപടിയിൽ പറയുന്നു. അതിനാൽ പരാതിക്കാരിക്ക് കോടതിയെ സമീപിക്കാമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ അൻസിബയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെന്നായിരുന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വിശദീകരണം. അൻസിബ തന്നെ ഫോണിൽ വിളിച്ച് പരാതി അറിയിച്ചതിനെ തുടർന്ന് പോലീസ് കമ്മിഷണറുമായി സംസാരിച്ചപ്പോൾ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതായി അദ്ദേഹം അറിയിച്ചുവെന്നും, എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്താൽ അന്വേഷണത്തിൽ ഇടപെടുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

സാമൂഹിക മാധ്യമങ്ങളിലൂടെ അശ്ലീലവും വ്യാജവുമായ പ്രചാരണം നടത്തി സ്ത്രീത്വത്തെ അപമാനിച്ചെന്നാരോപിച്ചാണ് അൻസിബ ഹസൻ നടിമാരായ **Lakshmipriya**ക്കും **Shweta Menon**ക്കും എതിരെ പാലാരിവട്ടം പോലീസിൽ പരാതി നൽകിയത്. ലക്ഷ്മിപ്രിയ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരാതി. സംഭവത്തിൽ നിയമനടപടികൾ തുടരുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്വർണമാല മോഷ്ടിച്ചെന്നാരോപിച്ച് മർദനം

സ്വർണമാല മോഷ്ടിച്ചെന്നാരോപിച്ച് മർദനം

ആലങ്ങാട്: സ്വർണമാല മോഷ്ടിച്ചെന്നാരോപിച്ച് യുവതിയെ സഹോദരനും ഭാര്യയും ചേർന്ന് ക്രൂരമായി മർദിച്ച് വീട്ടിൽ പൂട്ടിയിട്ടെന്ന പരാതിയിൽ ആലങ്ങാട് പോലീസ് കേസെടുത്തു. ആലങ്ങാട് കുന്നേൽ സ്വദേശിനിയായ ജോമോൾ നൽകിയ പരാതിയിലാണ് സഹോദരൻ ജോയ്സണും ഭാര്യയ്ക്കുമെതിരെ അന്വേഷണം ആരംഭിച്ചത്.

വീടിന്റെ അവകാശവിഹിതവുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവങ്ങൾക്ക് പിന്നിലെന്നാണ് വിവരം. ഇതിന് മുമ്പ് സഹോദരൻ ഒന്നരലക്ഷം രൂപ ബലമായി കൈപ്പറ്റിയെന്നാരോപിച്ച് ജോമോൾ പോലീസിൽ പരാതി നൽകിയിരുന്നു. പണം തിരികെ നൽകാമെന്ന ഉറപ്പിനെ തുടർന്ന് പരാതി ഒത്തുതീർന്നെങ്കിലും വാഗ്ദാനം പാലിക്കാത്തതോടെ വീണ്ടും തർക്കമുണ്ടായി.

ഇതിനിടെയാണ് ഭാര്യയുടെ സ്വർണമാല ജോമോൾ മോഷ്ടിച്ചെന്നാരോപിച്ച് ജോയ്സണും ഭാര്യയും ചേർന്ന് മർദിച്ചതെന്നും തുടർന്ന് വീട്ടിൽ പൂട്ടിയിട്ടെന്നും പരാതിയിൽ പറയുന്നു. വീട്ടിൽ നിന്ന് രക്ഷപ്പെടാൻ കഴിയാതിരുന്ന ജോമോൾ കൂട്ടുകാരി റെയ്നയെ വിവരം അറിയിക്കുകയായിരുന്നു.

രക്ഷിക്കാനെത്തിയ റെയ്നയെയും പ്രതികൾ മർദിച്ചതായും പരാതിയിൽ പറയുന്നു. തുടർന്ന് മറ്റൊരു സുഹൃത്ത് പോലീസിൽ വിവരം അറിയിച്ചതോടെ ആലങ്ങാട് പോലീസ് സ്ഥലത്തെത്തി ജോമോളെ വീട്ടിൽ നിന്ന് പുറത്തെടുത്തു. തുടർന്ന് ജോമോളും റെയ്നയും കരുമാല്ലൂർ ആശുപത്രിയിൽ ചികിത്സ തേടി.

അതേസമയം, ജോമോൾ മോഷ്ടിച്ചെന്നാരോപിച്ചിരുന്ന സ്വർണമാല പിന്നീട് വീട്ടിൽ നിന്നുതന്നെ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. സംഭവത്തിൽ സഹോദരനെതിരെയും ഭാര്യയ്ക്കെതിരെയും കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണെന്ന് ആലങ്ങാട് പോലീസ് വ്യക്തമാക്കി.