കിണറുകളിലെയും ഉറവകളിലേയും ജലമാണ് നിങ്ങള്‍ അടിയന്തിരമായി കുടിവെള്ളത്തിനു വേണ്ടി ഉപയോഗിക്കുന്നതെങ്കില്‍ അറിഞ്ഞിരിക്കേണ്ട ഒരു കാര്യം വെള്ളപ്പൊക്കം ഉണ്ടായത് മൂലവും,ഇനി ഉണ്ടായാലും ഇതിലെ ജലം കൂടുതല്‍ മലിനവും അണുബാധ നിറഞ്ഞതുമായി തീരുമെന്നാണ്.പഠനങ്ങൾ പറയുന്നത്. വെള്ളപ്പൊക്കത്തില്‍ ഒഴുകിയെത്തുന്ന മലിനജലം ശുദ്ധീകരിച്ച ശേഷം മാത്രമേ ഇത് സുരക്ഷിതമായി ഉപയോഗിക്കാനാവൂ.
ഉറവ അല്ലെങ്കില്‍ കുളം പോലുള്ളവയിലെ ജലം ശുദ്ധമാക്കിയെടുക്കാനാണെങ്കില്‍, 5 ppm ക്ലോറിന്‍ ലെവല്‍ ഉണ്ടായിരിക്കണം. ചില സാഹചര്യങ്ങളില്‍, പ്രാദേശിക വൈദ്യ അധികാരികള്‍ 10 ppm വരേ ഉയര്‍ന്ന ശേഷി നല്‍കിയേക്കാം. ക്ലോറിന്റെ അളവ് പരിശോധിക്കാനായി ക്ലോറിന്‍ ഗ്രേറൈമെട്രിക് ടെസ്റ്റ് കിറ്റ് ഉപയോഗിക്കുന്നു..
ശ്രദ്ധിക്കേണ്ടത്: ഇവിടെ ചര്‍ച്ച ചെയ്തതുപോലെ സാധാരണ കുടിവെള്ള അണുനശീകരണ സംവിധാനങ്ങളായ ബ്ലീച്ചുകള്‍ ജിയര്‍ഡിയ പോലുള്ള വീര്യമേറിയ അണുബാധകളെ നശിപ്പിക്കില്ല. എന്നാല്‍ ഉയര്‍ന്ന ആളവിലും മതിയായ സാന്ദ്രതയിലും ക്ലോറിന്‍ ഉപയോഗിക്കുമ്ബോള്‍ ഇത് വളരെയധികം ഫലം ചെയ്യും. അക്കാരണത്താല്‍തന്നെ കൂടുതല്‍ ക്ലോറിന്‍ ചേര്‍ത്ത് അണുബാധാവിമുക്തമാണ് എന്ന് ഉറപ്പുവരുത്തിയശേഷം മാത്രമേ ഇത്തരം ജലം കുടിവെള്ളത്തിനായി ഉപയോഗിക്കാന്‍ പാടുള്ളൂ