ഐടി മന്ത്രാലയത്തിന്റെ ഭാഗമായ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സിഇആര്‍ടി-ഇന്‍) വഴി ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് ഇന്ത്യന്‍ ഗവണ്‍മെന്റ് ഉയര്‍ന്ന തീവ്രമായ മുന്നറിയിപ്പ് നല്‍കി. 97.0.4692.71 പതിപ്പിനേക്കാള്‍ ക്രോമിന്റെ മുന്‍ പതിപ്പ് പ്രവര്‍ത്തിപ്പിക്കുന്ന ഉപയോക്താക്കള്‍ക്ക് മാത്രമാണ് മുന്നറിയിപ്പ്. ടാര്‍ഗെറ്റുചെയ്ത സിസ്റ്റത്തില്‍ അനിയന്ത്രിതമായ കോഡ് എക്സിക്യൂട്ട് ചെയ്യാന്‍ മാല്‍വെയറുകളെ ഇത് അനുവദിക്കുമത്രേ. ഇതിനു പുറമേ നിരവധി ബഗുകളാണ് പുതിയ വേര്‍ഷനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സംഗതി ശ്രദ്ധയില്‍പ്പെട്ടയുടനെ ഗൂഗിള്‍ ഏറ്റവും പുതിയ വേര്‍ഷന്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതാണ്, 97.0.4692.71. ഉടന്‍ തന്നെ നിങ്ങളുടെ വേര്‍ഷന്‍ കണ്ടെത്തി, അപ്‌ഡേറ്റ് ചെയ്യുക.