കേരളത്തിലെ ആദ്യ ഐ.എസ്.ഒ സർട്ടിഫിക്കേഷൻ ലഭിക്കുന്ന കലക്ടറേറ്റായി കോട്ടയം തെരഞ്ഞെടുത്തതിനൊപ്പം പ്രോമിസ് സസ്റ്റൈനബിലിറ്റി അവാർഡ് 2023 കേരളാ ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ കോട്ടയം യൂണിറ്റ് പ്രസിഡന്റ് മനോജ് കുമാർ പി. ക്ക് ലഭിക്കുകയുണ്ടായി.ഐ.എസ്.ഒ 9001:2015 സർട്ടിഫിക്കേഷനാണ് കോട്ടയം കലക്ടറുടെ കാര്യാലയത്തിന് ലഭിച്ചത്.പൊതുജനങ്ങൾക്ക് മികവാർന്നതും ഗുണനിലവാരവുമുള്ള സേവനങ്ങൾ സമയബന്ധിതമായി ലഭിക്കുന്നതിനും മറ്റ് അടിസ്ഥാന സൗകര്യങ്ങളിലെ മികവിനുമാണ് ഇന്റർനാഷനൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷന്റെ ഗുണമേന്മ സർട്ടിഫിക്കേഷൻ ലഭിച്ചതെന്ന് കലക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. യൂറോപ്പ്യൻ യൂണിറ്റ് സഹായത്തോടെ പ്രവർത്തിക്കുന്ന സ്വിച്ച് ഏഷ്യ എന്ന പ്രോഗ്രാമിന്റെ PROMISE എന്ന ചുരുക്കപ്പേരിൽ അറിയുന്ന പദ്ധതിയുടെ അവാർഡ് ആണ് മനോജ് കുമാറും സ്വന്തമാക്കിയത്.
അവാർഡ് ചടങ്ങിൽ മനോജിനൊപ്പം കോട്ടയം ജില്ലാ പ്രസിഡന്റ് എൻ പ്രതീഷ്
കേരളാ ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന നേതൃത്വത്തിന്റെ ആഹ്വാനം അനുസരിച്ച് പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ ആണ് വളരെ ശക്തമായി, സംസ്ഥാനത്തും, ജില്ലയിലും, യൂണിറ്റ് തലങ്ങളിലും നടന്നു വന്നു കൊണ്ടിരിക്കുന്നത്. പാരിസ്ഥിതിയുമായി ബന്ധപ്പെട്ട് കേരളാ ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി പുതിയ പ്രഖ്യാപനങ്ങൾ നടത്താൻ ഇരിക്കുകയാണ് കഴിഞ്ഞ പ്രവർത്തനങ്ങളുടെ അവാർഡ് കോട്ടയം ജില്ലയ്ക്ക് ലഭിച്ചത്. കോട്ടയം ജില്ലാ പ്രസിഡന്റ് N. പ്രതീഷ്, ജില്ലാ സെക്രട്ടറി ഫിലിപ്പ് കുട്ടി, സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെരീഫ്,ട്രഷർ ആർസി നായർ, ജില്ലാ രക്ഷാധികാരി സുകുമാരൻ നായർ വർക്കിംഗ് പ്രസിഡണ്ട്,വേണു ഗോപാലൻ നായർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഷാഹുൽ, അൻസാരി എന്നിവർ ആശംസകൾ അറിയിച്ചു. KHRA യുടെ ഓൺലൈൻ ചാനൽ ആയ കേരളാ ഹോട്ടൽ ന്യൂസും മനോജിന് ഭാവുകങ്ങൾ അറിയിച്ചു.
എൻവയർണമെന്റ് അംബാസഡർ അവാർഡ് കോട്ടയം ജില്ലാ കളക്ടർ ഡോക്ടർ. പി.കെ. ജയശ്രീ കോട്ടയം യൂണിറ്റ് പ്രസിഡന്റ് ശ്രീ മനോജ് കുമാറിന് നൽകുന്നു
കേരളാ ഹോട്ടൽ ന്യൂസിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക