Tuesday, 2 May 2023

കാട്ടരുവികളും പുല്‍മേടുകളും കടന്ന് മലകയറാം; അവധിക്കാലയാത്ര ഈ ഹില്‍സ്റ്റേഷനിലേക്കാവട്ടെ, കേരളത്തിലെ ടൂറിസ്റ്റ് ഡെസ്റ്റിനേഷനിൽ

SHARE

കാസർഗോഡ്: കർണാടകയുടെ അതിർത്തി പങ്കിട്ട് പനത്തടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന റാണിപുരം പ്രക്യതി കനിഞ്ഞനുഗ്രഹിച്ച പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നാണ്. കാഞ്ഞങ്ങാട് നിന്ന് 48 കിലോമീറ്റർ കിഴക്കോട്ടേക്ക് സഞ്ചരിച്ചാൽ റാണിപുരത്തെത്താം. സമീപകാലംവരെ മലയാളികളുടെ വിനോദസഞ്ചാര സാധ്യതകളിൽ വലിയരീതിയിൽ ഉൾപ്പെടാതിരുന്ന ഈ പ്രദേശം സാമൂഹിക മാധ്യമങ്ങളിലെ വൈറൽ പോസ്റ്റുകളിലൂടെയാണ് സഞ്ചാരികളെ ആകർഷിക്കാൻ തുടങ്ങിയത്. റോഡ് ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പോട്ടതോടെ ഇവിടേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിൽ ഏറെ വർധനവുണ്ടായി.
ആദ്യകാലത്ത് മാടത്തുമല എന്ന് വിളിക്കപ്പെട്ടിരുന്ന സ്ഥലം 1969 സെപ്റ്റംബർ 26-നാണ് കോട്ടയം അതിരൂപത വിലയ്ക്ക് വാങ്ങി. 46 ക്നാനായ കുടുംബാംഗങ്ങൾ ഇവിടേക്ക് കുടിയേറ്റം നടത്തി. പരിശുദ്ധമറിയത്തിന്റെ ഓർമയ്ക്കായി അവർ മാടത്തുമലയ്ക്ക് റാണിപുരം എന്ന പുതിയ പേരിട്ടു. കാനനപ്രദേശമായ റാണിപുരത്തെ മനുഷ്യവാസയോഗ്യമായ വിനോദസഞ്ചാരകേന്ദ്രമാക്കിയതിന് പിന്നിൽ കുടിയേറ്റജനതയുടെ അശ്രാന്തപരിശ്രമമുണ്ട്.
കാഞ്ഞങ്ങാടു നിന്നും 43 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന മനോഹരമായ സ്ഥലമാണിത്‌. കടല്‍നിരപ്പില്‍ നിന്നും 750 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന റാണിപുരമാണ്‌ ജില്ലയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലം. മുമ്പ്‌ മാടത്തുമല എന്നറിയപ്പെട്ടിരുന്ന ഇവിടം നിത്യഹരിത ചോലവനങ്ങളും വിശാലമായ പുല്‍മേടുകളും നിറഞ്ഞതാണ്‌. പശ്ചിമഘട്ടത്തില്‍ കാണപ്പെടുന്ന സസ്യജന്തുജാലങ്ങളില്‍ മിക്കവയും നിറഞ്ഞ ഈ പ്രദേശം ഉള്‍പ്പെടുത്തി റാണിപുരം വന്യജീവി സങ്കേതമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയര്‍ന്നു കഴിഞ്ഞു. ആന, പുലി, കാട്ടുപന്നി, കുരങ്ങ്‌, മലയണ്ണാന്‍ തുടങ്ങിയ മൃഗങ്ങളും അസംഖ്യം കിളികളും ചിത്രശലഭങ്ങളും അപൂര്‍വ ഔഷധ സസ്യങ്ങളുമെല്ലാം അധിവസിക്കുന്ന റാണിപുരത്തിനോടു ചേര്‍ന്നാണ്‌ കര്‍ണാടകത്തിലെ കൂര്‍ഗ്‌ മലനിരകളും തലക്കാവേരി വന്യജീവി സങ്കേതവും ഉളളത്‌. പ്രകൃതിസ്‌നേഹികള്‍ക്കും സാഹസികപ്രേമികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട സ്ഥലമാണിത്‌. മലമുകളിലേക്കും തിരിച്ചും അഞ്ചു കിലോമീറ്റര്‍ ദൂരം ട്രെക്കിങ്ങ്‌ പാതയുണ്ട്‌. കാഞ്ഞങ്ങാടു നിന്നും പനത്തടിയില്‍ നിന്നും റാണിപുരത്തേക്കെത്താം. സഞ്ചാരികള്‍ക്കായി ഇവിടെ ഡിടിപിസിയുടെ താമസസൗകര്യവും ലഭ്യമാണ്‌.
കണ്ണും മനസ്സും നിറയ്ക്കുന്ന പ്രകൃതി ഭംഗി. അതാണ് റാണിപുരം. പുൽച്ചെടികളുടെ പച്ചപ്പും കോടമഞ്ഞും മൂടിപ്പുതച്ച് കിടക്കുന്ന കുളിർമയുടെ സൗന്ദര്യറാണി. 139 ഹെക്ടറിൽ വ്യാപിച്ചുകിടക്കന്ന ജൈവവൈവിധ്യങ്ങളുടെ വനമേഖല. നിബിഡവനങ്ങളും മലനിരകളും പുൽത്തകിടികളും ചേർന്ന് ഭൂമിയൊരുക്കുന്ന റാണിപുരത്തെ കാഴ്ച വിവരണങ്ങളാൽ ഒതുക്കാൻ കഴിയുന്നതല്ല.
139 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന ജൈവവൈവിധ്യങ്ങളുടെ വനമേഖലയാണ് റാണിപുരം. വനംവകുപ്പിന് കീഴിൽ റാണിപുരം വനസംരക്ഷണ സമിതിക്കാണ് പരിപാലന ചുമതല. കാസർകോട് ജില്ലയിലെ പനത്തടി പഞ്ചായത്തിലാണ് റാണിപുരം. കാഞ്ഞങ്ങാട് നിന്ന് 48 കിലോമീറ്റർ കിഴക്കോട്ടേക്ക് സഞ്ചരിച്ചാൽ റാണിപുരത്തെത്താം. കർണാടകയുടെ
 സൗന്ദര്യങ്ങളായ കുടക്, കുശാൽനഗർ, മൈസൂർ റാണിപുരത്തിന്റെ അയൽക്കാർ. പാണത്തൂരിൽ നിന്ന് തലക്കാവേരിയിലേക്ക് 40 കിലോമീറ്ററും കുടകിലേക്ക് 60 കിലോമീറ്ററും എരുമാട് ദർഗ്ഗയിലേക്ക് 60 കിലോമീറ്ററും ദൂരമേയുള്ളൂ. റാണിപുരത്തെ കാലാവസ്ഥ ഊട്ടിയ്ക്ക് സമാനമാണ്. കേരളത്തിന്റെ ഊട്ടിയെന്ന വിശേഷണം റാണിപുരത്തിന് വന്നത് അങ്ങനെയാണ്.
അവധിക്കാലത്ത് സുഹൃത്തുക്കളോടും കുടുംബത്തോടും ഒപ്പം സന്ദർശിക്കാനുള്ള മികച്ച സാധ്യതകളിലൊന്നാണ് റാണിപുരം. കെ.റ്റി.ഡി.സിയുടേത് ഉൾപ്പടെ നിരവധി താമസ സൗകര്യങ്ങളും ഇവിടെയുണ്ട്. രണ്ടര മണിക്കൂറോളമുള്ള ഹൈക്കിങ്ങിനിടെ സഞ്ചാരികൾക്ക് വിശ്രമിക്കാൻ ഉൾപ്പടെ കൂടുതൽ സൗകര്യങ്ങൾ കൂടെ ഇവിടെ ഉണ്ടാവേണ്ടതുണ്ട്.



SHARE

Author: verified_user