ദുബായ്: ദുബായിലോ അബുദാബിയിലോ ജോലി ചെയ്യാൻ ഇനി കടൽ കടക്കേണ്ട കോട്ടയത്തോ പാലക്കാട് ഇടുക്കിയിലോ ലോകത്തിലെ ഏത് കോണിൽ നിന്നും നിങ്ങൾക്ക് ഗൾഫിലെ കമ്പനികൾക്കായി ജോലി ചെയ്യാം. അത്തരത്തിലുള്ള പുതിയ ജോലി സാധ്യതകളാണ് യുഎഇ തുറന്നു തരുന്നത്.
രാജ്യത്തിനകത്ത് നിന്നു മാത്രമല്ല ലോകത്തിന്റെ ഏത് കോണിൽ നിന്നും ജോലി ചെയ്യാൻ ഫ്രീലാൻസർമാരെ പ്രാപ്തരാക്കുന്നതാണ് ഈ അനുമതിയെന്നാണ് പദ്ധതി പ്രഖ്യാപിച്ചപ്പോൾ ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രി അബ്ദുൽ റഹ്മാൻ ബിൻ അബ്ദുൽ മാനം അൽ അവാർ പറഞ്ഞത്.
മികച്ച തൊഴിൽ വൈദഗ്ധ്യമുള്ള ആളുകൾക്ക് പുറമേ, അത്രത്തോളം തൊഴിൽ വൈദഗ്ധ്യമില്ലാത്തവർക്കും സ്വന്തം നിലയിൽ തൊഴിൽ ചെയ്യാനും മറ്റുള്ളവരുമായി ചേർന്ന് പ്രവർത്തിക്കാനും അനുവദിക്കുന്ന ഫ്ലെക്സിബിൾ വർക് പെർമിറ്റുകളാണ് നൽകുക
യുഎഇ കൂടുതൽ മേഖലകളിലേക്ക് ഫ്രീലാൻഡ് വർക്ക് പെർമിറ്റ് വ്യാപിപ്പിക്കുന്നു. നേരത്തെ ഉയർന്ന വയിദ്ഗ്ധ്യം ആവശ്യമായ ജോലികൾക്ക് മാത്രമായിരുന്നു ഈ വർക്ക് പെർമിറ്റ്അ നുവദിച്ചിരുന്നത്.
ഇപ്പോൾ എല്ലാത്തരം ജോലികൾക്കും വർക്ക് പെർമിറ്റ് അനുവദിക്കും. ജോലിക്കായി യുഎഇയിൽ എത്തേണ്ട ആവശ്യമില്ല ലോകത്തിന്റെ ഏതു ഭാഗത്തിരുന്നു ജോലി ചെയ്യാം എന്നുള്ളതാണ് ഇതിൻറെ പ്രത്യേകത.
വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാക്കുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക