ഡിജിലോക്കർ ക്ലൗഡ് അധിഷ്‌ഠിത പ്ലാറ്റ്‌ഫോമാണ്, അവിടെ ഏതൊരു ആധാർ കാർഡ് ഉടമയ്ക്കും അവരുടെ തിരിച്ചറിയൽ രേഖകളുടെ സോഫ്റ്റ് കോപ്പികൾ സംഭരിക്കാനും പങ്കിടാനും കഴിയും. ഇതിൽ നിങ്ങളുടെ ആധാർ കാർഡ്, പാൻ കാർഡ് ഡ്രൈവിംഗ് ലൈസൻസ് , ഇൻഷ്വറൻസ്, റേഷൻ കാർഡ്, ഇങ്ങനെ വിവിധ ഒഫീഷ്യൽ ഡോക്യുമെന്റുകൾ സൂക്ഷിക്കാൻ കഴിയും, ആവശ്യം വരുന്ന പക്ഷം ഡിജിറ്റൽ ലോക്കറിന്റെ രജിസ്റ്റേർഡ് ഫോൺ നമ്പറും പാസ്സ്‌വേർഡും വഴി നമുക്ക് ഉപയോഗിക്കാൻ സാധിക്കും.
കേരളാ ഹോട്ടൽ ന്യൂസിന്റെ വാർത്തകളും മറ്റും അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് സബ്സ്ക്രൈബ് ചെയ്യൂ
DigiLocker-ൽ സ്വയം രജിസ്റ്റർ ചെയ്യുമ്പോൾ, നിങ്ങളുടെ എല്ലാ സർട്ടിഫിക്കറ്റുകളും സംരക്ഷിക്കാൻ നിങ്ങൾക്ക് 1GB സ്റ്റോറേജ് ലഭിക്കും. ഇത് ഇന്ത്യ ഗവൺമെന്റിന്റെ ഐടി ആക്ട് 2000 പ്രകാരം ഉള്ളതാണ്. താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ കൂടി ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാത്തവർക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്