റിയാദിലെ പെട്രോൾ പമ്പിലെ താമസ സ്ഥലത്ത് വൻ തീപ്പിടുത്തം. അപകടത്തിൽ ആറ് പേർ മരിച്ചു. മരിച്ചവരിൽ നാല് പേരും മലയാളികളാണെന്നാണ് റിപ്പോർട്ട്. ഒരാൾ ഗുജറാത്ത് സ്വദേശിയും ഒരാൾ തമിഴ്നാട് സ്വദേശിയുമാണ്.
റിയാദ്: റിയാദിലെ പെട്രോൾ പമ്പിലെ താമസ സ്ഥലത്ത്തീ തീപ്പിടുത്തം. തീപ്പിടുത്തതിൽ ആറ് പേർ മരിച്ച. ഇവരില്‍ നാല് പേരും മലയാളികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മലപ്പുറം സ്വദേശികളായ മലയാളികളും ഗുജറാത്ത് തമിഴ്‌നാട് സ്വദേശികളുമാണ് മരിച്ചത്. ഷോർച്ച് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പെട്രോൾ പമ്പിൽ പുതുതായി ജോലിക്കെത്തിയവരാണ് ദാരുണമായി കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച പുലർച്ചെ ആണ് അഗ്നിബാധയുണ്ടായതെന്നാണ് റിപ്പോർട്ട്. ഖാലിദിയ്യയിലെ പെട്രോൾ പമ്പിലെ താമസ സ്ഥലത്താണ് തീപ്പിടുത്തമുണ്ടായത്. മൃതദേഹങ്ങൾ ശുമൈസി ആശുപത്രി മോർച്ചറിയിലാണ്.