കോട്ടയം: ഇനി കോട്ടയത്തിലും KSRTC യുടെ ഡബിൾ ഡെക്കർ ബസ്സിൽ നഗരം ചുറ്റാം.
നഗരത്തിൽ കെഎസ്ആർടിസി ഡബിൾ ഡക്കർ ബസ് ഇന്ന് മുതൽ,
അക്ഷരനഗരി യിലൂടെ. സർക്കാരിൻറെ രണ്ടാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന "എൻറെ കേരളം " പ്രദർശന വിപണന മേളയുടെ പ്രചാരണത്തിനായി ആണ് പ്രത്യേക ഡബിൾഡക്കർ നഗരസവാരി ഒരുക്കിയിരിക്കുന്നത്.
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പുമായി ചേർന്നാണ് കെഎസ്ആർടിസി സൗജന്യ സവാരി ഒരുക്കിയിരിക്കുന്നത്.
എൻറെ കേരളം മേളയിലെ കെഎസ്ആർടിസിയുടെ സ്റ്റാളിൽ നിന്നും ലഭിക്കുന്ന സൗജന്യ കൂപ്പൺ ഉപയോഗിച്ച് ഈ ഡബിൾ ഡെക്കർ ബസ്സിൽ നഗരം ചുറ്റി കാണാം
മന്ത്രി വി വാസവൻ ആണ് ഡബിൾ ഡക്കർ ബസ് കോട്ടയത്ത് ഫ്ലാഗ് ഓഫ് ചെയ്തത്. കന്നിയാത്രയിൽ മന്ത്രിക്കൊപ്പം ജില്ലാ കളക്ടറും പോലീസ് മേധാവിയും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും മാധ്യമപ്രവർത്തകരും അടങ്ങുന്ന സംഘവും ഉണ്ടായിരുന്നു 22 വരെ ഡബിൾ ഡക്കർ ബസ് സർവീസ് തുടരും.
കേരളാ ഹോട്ടൽ ന്യൂസിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ