ട്രെയിന്‍ നമ്പര്‍ 16307, കേരളം നടുങ്ങിയ തീവെപ്പ്; നീങ്ങാതെ ദുരൂഹത; സംഭവം ഇങ്ങനെ......
എലത്തൂർ ട്രെയിൻ തീവെപ്പുമായി ബന്ധപ്പെട്ട് രണ്ടാം തവണ അന്വേഷണത്തിനായി എൻഐഎ കണ്ണൂരിൽ എത്താനുള്ള ഒരുക്കത്തിനിടെയാണ് വീണ്ടും തീവെപ്പ് ഉണ്ടായത്.
സംഭവത്തിൽ റെയിൽവേ പോലീസും ആർപിഎഫും അന്വേഷണം ആരംഭിച്ചു. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിൻ കത്തി നശിച്ചത് ഗുരുതരമായ വീഴ്ച്ചയായാണ് കണക്കാക്കുന്നത്. സ്ഥലത്ത് സിആർപിഎഫ് ഉൾപ്പെടെയുള്ളവർ ക്യാംപ് ചെയ്യുന്നുണ്ട്. തീവെപ്പ് നടന്ന സ്ഥലത്ത് നിന്നുള്ള സിസിടിവി ദൃശ്യം പുറത്തുവന്നു. ഒരു കാനുമായി ഒരു ട്രെയിനിന് സമീപത്ത് കൂടി നടന്ന് പോകുന്ന ദൃശ്യമാണ് പുറത്തുവന്നത്. ഇയാളെ തിരിച്ചറിയുന്നതിനുള്ള അന്വേഷണം തുടരുകയാണ്. അക്രമത്തിന് പിന്നിൽ ഇതര സംസ്ഥാനക്കാരനാണോയെന്ന കാര്യവും അന്വേഷിച്ചു വരികയാണ്.രേഖ ചിത്രം പുറത്തു വിട്ട് പോലീസ്
എലത്തൂർ ട്രെയിൻ തീവയ്പിന്റെ തുടർച്ചയായി അതേ ട്രെയിനിന് നേരെ നടന്ന ആക്രമണം രഹസ്യാന്വേഷണ വിഭാഗം ഗുരുതരമായ വീഴ്ച്ചയായാണ് കണക്കാക്കുന്നത്. തീവ്രവാദ സ്വഭാവം ആരോപിക്കപ്പെട്ട എലത്തൂർ ട്രെയിൻ തീവെപ്പിൻ്റെ തുടർച്ചയാണോ ഇപ്പോൾ നടന്ന സംഭവ വികാസങ്ങളെന്നാണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് അന്വേഷിക്കുന്നത്.
വ്യാഴാഴ്ച്ച പുലർച്ചെ ഒന്നരയ്ക്കുണ്ടായ തീപിടിത്തം അതീവ ഗുരുതരമായ സുരക്ഷാവീഴ്ച്ചയായാണ് കണക്കാക്കുന്നത്. സംഭവം റെയിൽവെ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടയുടൻ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷൻ മാസ്റ്ററും അധികൃതരും അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ അഗ്നി രക്ഷാ സേന രാത്രി 2.20 ന് തീയണക്കുകയായിരുന്നു. മറ്റു കോച്ചുകളെ വേർപ്പെടുത്തിയിരുന്നതിനാൽ തീ മറ്റു ബോഗികളിലേക്ക് പടർന്നില്ല. പുലർച്ചെ 5.10 ന് പുറപ്പെടെണ്ട വണ്ടിയാണിത്.
ഏപ്രിൽ രണ്ടിന് രാത്രി 9.25 ന് ഏലത്തൂരിൽ ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടീവ് (16307) തീവെച്ച സംഭവത്തിന് പിന്നാലെയാണ് ഇതേ ട്രെയിനിന്ന് നേരെ വീണ്ടും അക്രമം നടക്കുന്നത്. 2014 ഒക്ടോബർ 20ന് പുലർച്ചെ 4.45 ന് കണ്ണൂർ - ആലപ്പുഴ എക്സ്ക്യുട്ടീവ് എക്സ്പ്രസിൽ യുവാവ് സ്ത്രീക്ക് നേരെ പെട്രോൾ ഒഴിച്ചു തീ കൊളുത്തിയിരുന്നു. പുറകിൽ നിന്ന് അഞ്ചാമത്തെ ബോഗിയിലായിരുന്നു അന്ന് സംഭവം. മലപ്പുറം കൊണ്ടോട്ടി കിടങ്ങല്ലൂർ സ്വദേശിനി ഫാത്തിമയാണ് (45) ഗുരുതരമായി പൊള്ളലേറ്റു മരിച്ചത്. ഇതോടെ മൂന്നാമത്തെ തീവെപ്പാണ് ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടിവിന് നേരെ നടക്കുന്നത്.
സംഭവത്തിൽ റെയിൽവേ പോലീസും ആർപിഎഫും അന്വേഷണം ആരംഭിച്ചു. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിൻ കത്തി നശിച്ചത് ഗുരുതരമായ വീഴ്ച്ചയായാണ് കണക്കാക്കുന്നത്. സ്ഥലത്ത് സിആർപിഎഫ് ഉൾപ്പെടെയുള്ളവർ ക്യാംപ് ചെയ്യുന്നുണ്ട്. തീവെപ്പ് നടന്ന സ്ഥലത്ത് നിന്നുള്ള സിസിടിവി ദൃശ്യം പുറത്തുവന്നു. ഒരു കാനുമായി ഒരു ട്രെയിനിന് സമീപത്ത് കൂടി നടന്ന് പോകുന്ന ദൃശ്യമാണ് പുറത്തുവന്നത്. ഇയാളെ തിരിച്ചറിയുന്നതിനുള്ള അന്വേഷണം തുടരുകയാണ്. അക്രമത്തിന് പിന്നിൽ ഇതര സംസ്ഥാനക്കാരനാണോയെന്ന കാര്യവും അന്വേഷിച്ചു വരികയാണ്.