Thursday, 1 June 2023

UPI തട്ടിപ്പുകൾ ഇന്ത്യയിൽ പെരുകി വരുന്നു എല്ലാ വ്യാപാരികളും കരുതിയിരിക്കുക

SHARE
                  കേരളാ ഹോട്ടൽ ന്യൂസിന്റെ  വെബ് പേജ് സന്ദർശിക്കുവാൻ                           താഴെക്കൊടുത്തിരിക്കുന്ന വെബ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
                                                            www.keralahotelnews.com

UPI തട്ടിപ്പുകളില്‍ വീഴാന്‍ വളരെയെളുപ്പം, സ്വയരക്ഷ നേടാന്‍ 5 വഴികള്‍
ആ​ഗോള തലത്തിൽ തന്നെ ചർച്ച ചെയ്യപ്പെടുന്ന ഇന്ത്യൻ പ്രൊജക്ടാണ് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് അഥവാ യു പി ഐ. രാജ്യത്തെ ഡിജിറ്റലൈസേഷന്റെ ഭാ​ഗമായി ഏറ്റവും സ്വീകാര്യത കൈവന്ന പേയ്മന്റ് രീതി കൂടിയാണിത്.

കയ്യിൽ ലിക്വിഡ് മണി ഇല്ലാത്ത സമയത്തും ഫോൺ കയ്യിൽ ഉണ്ടെങ്കിൽ യു പി ഐ പണമിടപാട് രീതികൾ ഉപയോ​ഗിച്ച് എളുപ്പത്തിൽ പേയ്മെന്റുകൾ ചെയ്യാം എന്നതാണ് ഇതിന്റെ മേന്മ. എന്നാൽ ​ഗുണവശങ്ങളുള്ളതിനൊപ്പം തന്നെ യുപിഐ തട്ടിപ്പുകൾക്കിരയാവാനുള്ള സാധ്യതയും അത്രത്തോളമുണ്ട്. യു പി ഐ ഇടപാടുകളുമായി ബന്ധപ്പെട്ട് 2021-22 കാലയളവിൽ 95,000 ൽ അധികം തട്ടിപ്പ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് ധനമന്ത്രാലയത്തിന്റെ കണക്ക്.

2023 മാർച്ചിൽ മാത്രം 865 കോടിയോളം യു പി ഐ ഇടപാടുകൾ നടന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. അതേ മാസം 14.07 കോടി മൂല്യമുള്ള പണമിടപാട് യു പി ഐകളിൽക്കൂടി മാത്രം നടന്നുവെന്നാണ് കണക്ക്. 2023 ഫെബ്രുവരിയിൽ 728 കോടി ഇടപാടുകളാണ് നടന്നത്. അപ്പോൾ ഒരു മാസത്തിനിടയ്ക്ക് 18 ശതമാനം യു പി ഐ ഇടപാടുകളുടെ വർധനവാണ് കണക്കുകൾ കാണിയ്ക്കുന്നത്. ഇത് തന്നെയാണ് തട്ടിപ്പുകാർക്കുള്ള പ്രചോദനവും.

പല രീതിയിലാണ് നമ്മുടെ നാട്ടിൽ യു പി ഐ തട്ടിപ്പുകൾ നടക്കുന്നത്. ഒരു തുക നമ്മുടെ യു പി ഐ അക്കൗണ്ടിലേക്ക് അയച്ച് അത് തിരിച്ചയയ്ക്കാൻ വിളിച്ച് റിക്വസ്റ്റ് ചെയ്യുന്നതു മുതൽ ബാങ്കിലെ ജീവനക്കാരനെന്ന വ്യാജേന വിളിച്ചുള്ള ഒ ടി പി തട്ടിപ്പുകൾ വരെ ഇക്കൂട്ടത്തിൽപ്പെടും. അപ്പോൾ എങ്ങനെ യു പി ഐ തട്ടിപ്പുകളിൽ നിന്ന് ഒരു പരിധി വരെയെങ്കിലും രക്ഷപ്പെടാം എന്ന് നോക്കാം.
               യു പി ഐ തട്ടിപ്പുകളിൽ നിന്ന് എങ്ങനെ സുരക്ഷിതരായിരിക്കാം?
1. നിങ്ങളുടെ യു പി ഐ ക്രെഡൻഷ്യലുകൾ

ആദ്യത്തേത് ബേസിക് ഐഡിയ ആണ്. നിങ്ങളുടെ യു പി ഐ ഐഡിയോ , പിൻ നമ്പറോ ആരുമായും പങ്കിടാതിരിക്കുക. ഇത് കൂടാതെ നിങ്ങളുടെ CVV, OTP നമ്പർ എന്നിവയും പങ്കിടാതിരിക്കുക. യു പി ഐ പിൻ നിങ്ങളുടെ അടുത്ത സുഹൃത്തുക്കൾക്കു പോലും പറഞ്ഞു കൊടുക്കരുത്. ഇത് നിങ്ങളുടെ പണം തട്ടിപ്പ് നടത്താൻ നേരിട്ട് ആക്സസ് നൽകുന്നതിനു സമാനമാകും.
​2. യു പി ഐ പിൻ ഇടക്കിടെ മാറ്റുക

കൃത്യമായ ഇടവേളകളിൽ യു പി ഐ പിൻ മാറ്റുന്നത് നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമായി നിർത്താൻ സഹായിക്കും. കൂടാതെ യു പി ഐ പിൻ ഇടക്കിടെ മാറ്റുന്നത് നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യാനുള്ള സാധ്യത കുറയ്ക്കും.

​3. യുപിഐ പേയ്മെന്റുകൾക്കായി പബ്ലിക് വൈ-ഫൈ ഉപയോ​ഗിക്കാതിരിക്കുക

യു പി ഐ പെയ്മെന്റ് നടത്തുമ്പോൾ പബ്ലിക് വൈ-ഫൈ സൗകര്യം ഉപയോഗിക്കാതിരിക്കുക. നിങ്ങളുടെ സ്വന്തം മെബൈൽ ഇന്റർനെറ്റ് കണക്ഷൻ അല്ലെങ്കിൽ നിങ്ങളുടെ സ്വന്തം മോഡത്തിന്റെ വൈ-ഫൈ കണക്ഷൻ എന്നിവ മാത്രം ഉപയോഗിക്കുക. തട്ടിപ്പുകാർക്ക് പബ്ലിക് വൈ-ഫൈ വഴി നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകളുടെയും മറ്റ് വ്യക്തിഗത വിവരങ്ങൾ ശേഖരിക്കാനാകും.
4. ഇടപാടുകൾ നടത്തുന്നതിനു മുൻപ് ശ്രദ്ധിയ്ക്കുക

യു പി ഐ തട്ടിപ്പുകാർ ഫോണിൽ വിളിച്ച് തട്ടിപ്പ് നടത്തുമ്പോൾ പല തവണ നിങ്ങളെ പെട്ടെന്ന് കാര്യങ്ങൾ നീക്കാൻ സമ്മർദ്ദം ചെലുത്തും. നിങ്ങൾ അവരുടെ റിക്വസ്റ്റ് അപ്രൂവ് ചെയ്യുന്നതിനു മുൻപോ, യു പി ഐ പിൻ നൽകി പേയ്മെന്റ് നടത്തുന്നതിനു മുൻപോ ശ്രദ്ധാപൂർവ്വം നോക്കി തീരുമാനമെടുക്കുക.
 ഞങ്ങളുടെ യൂട്യൂബ് ചാനൽ ഒരിക്കൽ മാത്രം സബ്സ്ക്രൈബ് ചെയ്താൽ മതിയാകും, ബെൽ ഐക്കണും ലൈക്ക് ബട്ടനും ക്ലിക്ക് ചെയ്യാൻ മറക്കരുത്
 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാത്തവർ മാത്രം താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത്  സബ്സ്ക്രൈബ് ചെയ്യുക

 ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




SHARE

Author: verified_user