ഇടുക്കി : കേരളാ ഷോപ്പ്സ് & കൊമേർഷ്യൽ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡ് ഇടുക്കി ജില്ലയിലെ ക്ഷേമനിധി അംഗങ്ങളുടെ മക്കളിൽ SSLC,+2, ഡിഗ്രി, PG തലത്തിൽ ഉന്നത വിജയം നേടിയവർക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. തൊടുപുഴ വ്യാപാരഭവൻ ഹാളിൽ വെച്ച് നടന്ന യോഗത്തിൽ ഡയറക്ടർ ബോർഡ് അംഗങ്ങളായ ജി. ജയ്പാൽ (സ്റ്റേറ്റ് പ്രസിഡന്റ് കേരളാ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ) അധ്യക്ഷതയിൽ അഡ്വക്കേറ്റ് എസ് കൃഷ്ണമൂർത്തി യോഗം ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
തൊഴിലാളി ക്ഷേമനിധി കുടിശിക നിവാരണം അംഗത്വ രെജിസ്ട്രേഷൻ, പെൻഷൻ പദ്ധതി, വിവിധ ആനുകൂല്യങ്ങൾ എന്നിവ സംബന്ധിച്ചുള്ള ബോധവൽക്കരണം, പൂട്ടിപ്പോയ സ്ഥാപനങ്ങളെ ക്ഷേമനിധിയിൽ നിന്നും നീക്കം ചെയ്യൽ തുടങ്ങി ബോർഡിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ മുന്നോടിയായിട്ടാണ് ഇടുക്കി ജില്ലയിലെ യോഗം സംഘടിപ്പിച്ചത്.
പ്രസ്തുത യോഗത്തിൽ വിവിധ ട്രേഡ് യൂണിയൻ നേതാക്കളും , സംഘടനാ പ്രതിനിധികളും വ്യാപാര വ്യവസായി പ്രതിനിധികളും പങ്കെടുത്തിരുന്നു, ബോർഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ സ്വാഗതം പറയുകയും, സണ്ണി പൈമ്പിളിൽ വ്യാപാര വ്യവസായി ജില്ലാ പ്രസിഡന്റ്, പി കെ മോഹനൻ അജീവ് പുരുഷോത്തമൻ വ്യാപാര വ്യവസായി ഏകോപന സമിതി പ്രസിഡന്റ്,KHRA ഇടുക്കി ജില്ലാ സെക്രട്ടറി, സരിൻ പിയു ജില്ലാ വൈസ് പ്രസിഡന്റ് വ്യാപാര വ്യവസായി സമിതി, മുഹമ്മദാലി ജില്ലാ സെക്രട്ടറി ഷോപ്പ്സ് എംപ്ലോയിസ് യൂണിയൻ, ആർ അയ്യപ്പൻ കേരള ഷോപ്പ്സ് റിസോർട്സ് ആൻഡ് കൊമേഴ്ഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് എംപ്ലോയിസ് ഫെഡറേഷൻ, അനിൽ രാഘവൻ ഐ എൻ എൽ സി, ശ്രീകുമാർ ബി എം എസ് തൊടുപുഴ, ലിൻസൺ തൊടുപുഴ മേഖലാ പ്രസിഡന്റ് ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ, അഭിജിത്ത് കണ്ണൻ പ്രസിഡന്റ് കേരള പ്രൈം മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷൻ, ശോഭന കേരള പ്രൈം മെഡിക്കൽ ടെക്നീഷ്യൻ അബി സെബാസ്റ്റ്യൻ അസിസ്റ്റന്റ് ലേബർ ഓഫീസർ തൊടുപുഴ, ജൈന രാജു സ്റ്റാഫ് ക്ഷേമനിധി ബോർഡ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
പ്രസ്തുത വിഭാഗത്തിൽ ഉൾപ്പെട്ട ഉന്നത വിജയം നേടിയ 30 കുട്ടികൾക്കായുള്ള ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും വിതരണം നടത്തി.
തുടർന്ന് ഇടുക്കി ജില്ലയിൽ ഉപദേശക സമിതി രൂപീകരിക്കുന്നതിനുള്ള യോഗം വിവിധ തൊഴിലാളി/ തൊഴിലുടമ സംഘടനകളുടെ പ്രതിനിധികളെയും കൂട്ടി യോഗം നടത്തുകയും ചെയ്തു.