Saturday, 3 June 2023

ഇന്ത്യയെ നടുക്കി മറ്റൊരു റെയിൽ ദുരന്തം

SHARE

ആക്സിഡന്റിന്റെ തൽസമയ ദൃശ്യങ്ങൾ താഴെ കാണുന്ന ലിങ്കിൽ കൊടുത്തിരിക്കുന്നു
രാജ്യത്തെ നടുക്കി ഒ‍ഡിഷ ട്രെയിൻ ദുരന്തം; 50 മരണം, 350 പേര്‍ക്ക് പരിക്ക്, അപകടത്തിൽപെട്ടത് 3 ട്രെയിനുകൾ

ഭുവനേശ്വർ: ഒഡിഷയിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 50 മരണമെന്ന് ഒടുവിൽ പുറത്തുവന്ന റിപ്പോർട്ട്. ഗുഡ്സ് ട്രെയിനുമായി കോറമണ്ഡൽ എക്സ്പ്രസ് കൂട്ടിയിടിക്കുകയായിരുന്നു. രക്ഷാപ്രവർത്തനം നടന്നു കൊണ്ടിരിക്കുകയാണ്. 350 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ഏറ്റവുമൊടുവിൽ ലഭിച്ച വിവരം. ഒഡീഷയിലെ ബാലസോറിലാണ് രാജ്യത്തെ നടുക്കിയ അപകടം നടന്നിരിക്കുന്നത്.
ഞങ്ങളുടെ വാട്സപ്പ് ഗ്രൂപ്പിൽ അംഗമാകുക
ഷാലിമാർ ചെന്നൈ എക്സ്പ്രസും ​ഗുഡ്സ് ട്രെയിനും കൂട്ടിയിടിക്കുകയായിരുന്നു. ബഹന​ഗർ സ്റ്റേഷനിൽ വെച്ചാണ് അപകടം നടന്നത്. പാളം തെറ്റിയ ബോ​ഗികൾ മറ്റൊരു ട്രാക്കിലെക്ക് വീണു. ഇതിലേക്ക് യശ്വന്ത്പൂർ ഹൗറ ട്രെയിനുകളും ഇടിച്ചു കയറി. ഈ ട്രെയിനിന്റെ നാല് ബോ​ഗികളും പാളം തെറ്റി. ബോ​ഗികളിൽ നിന്ന് യാത്രക്കാരെ പുറത്തെടുക്കാൻ ശ്രമം തുടരുകയാണ്. 15 ബോ​ഗികളാണ് പാളം തെറ്റിയത്. 

ചെന്നൈയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പോയ ട്രെയിന്‍ ആണ് അപകടത്തിൽ പെട്ടത്. രക്ഷാപ്രവർത്തനങ്ങൾക്കായി ഹെൽപ് ലൈൻ നമ്പറുകൾ ആരംഭിച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് നിരവധി ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. കൂടുതൽ എൻഡിആർഎഫ് സംഘം സ്ഥലത്തേക്ക് പുറപ്പെട്ടു. വിശാഖപട്ടണം, ശ്രീകാകുളം റെയിൽവേ സ്റ്റേഷനുകളിൽ ഹെൽപ് ലൈൻ തുറന്നു. രക്ഷാപ്രവർത്തനത്തിന് കൂടുതൽ സംഘത്തെ നിയോഗിച്ചു.

SHARE

Author: verified_user