കോട്ടയം : വേൾഡ് ഫുഡ് സേഫ്റ്റി ഡേ യോട് അനുബന്ധിച്ച് കോട്ടയം ജില്ലയുടെ , " World Food Safety Day 2023 " പാലാ അൽഫോൻസാ കോളേജിൽ വെച്ച് നടത്തപ്പെട്ടു. ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ Randeep CR ന്റെ അധ്യക്ഷതയിൽ അൽഫോൻസാ കോളേജ് പ്രിൻസിപ്പൽ Rev. Fr.Shaji John ചടങ്ങ് ഉദ്ഘാടനം ചെയ്തു.
FAO/UN FOOD SAFETY EXPERT,TRAINER AND AUDITOR DR. അനന്തവല്ലി സെമിനാർ നടത്തുകയും, തുടർന്ന് കുട്ടികൾക്ക് ആയിട്ടുള്ള ക്വിസ് കോമ്പറ്റീഷനുകളും, മില്ലറ്റ് ബേസ്ഡ് ഹെൽത്തി ഡൈജസ്റ്റ് കോമ്പറ്റീഷനും നടത്തി. കാലഘട്ടത്തിന്റെ മാറ്റം അനുസരിച്ചുള്ള ഭക്ഷണ ക്രമത്തിൽ ഉണ്ടായ കാതലായ മാറ്റങ്ങൾ പോഷകക്കുറവുകളും ക്ലീൻ & ഹൈജീൻ, കണ്ടാമിനേഷൻ എന്നീ കാര്യങ്ങളെപ്പറ്റി സെമിനാറിൽ വിശദീകരിക്കുകയുണ്ടായി. രമേശ് കെ പി Retd. അസിസ്റ്റന്റ് കമ്മീഷണർ ഓഫ് ഫുഡ് സേഫ്റ്റി, സ്വപ്ന ജോർജ് ഹെഡ് ഓഫ് ഡിപ്പാർട്ട്മെന്റ് ക്ലിനിക്കൽ ന്യൂട്രീഷൻ അൽഫോൻസാ കോളേജ് പാലാ, രേണു എബ്രഹാം അസോസിയേറ്റ് പ്രൊഫസർ സി എം എസ് കോളേജ് കോട്ടയം, സന്തോഷ് GS പാലാ സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ, ജില്ലയിലെ മറ്റ് സർക്കിളുകളിൽ വരുന്ന FSO ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക