Wednesday, 14 June 2023

കോട്ടയത്ത് ലുലു മിനി മാൾ അടുത്ത മാർച്ചോടെ; 30,000 ചതുരശ്ര മീറ്റർ, രണ്ടു നിലകൾ പാർക്കിങിന്, 10 ഭക്ഷണ ഔട്‌ലെറ്റുകൾ...

SHARE
 ഈ ചാനൽ ഇഷ്ടപ്പെടുന്നവർ സബ്സ്ക്രൈബ് ചെയ്യുക
കോട്ടയം∙ നാട്ടകം മണിപ്പുഴ ജംക്‌ഷനു സമീപം എംസി റോഡരികിൽ ലുലു ഗ്രൂപ്പ് നിർമിക്കുന്ന ലുലു മിനി മാളിന്റെ നിർമാണം അതിവേഗം പുരോഗമിക്കുന്നു. ഹൈപ്പർമാർക്കറ്റിനു പ്രാധാന്യം നൽകിയുള്ള മാളാണു നിർമിക്കുന്നത്. ഡിസംബറോടെ നിർമാണം പൂർത്തിയാക്കി അടുത്തവർഷം മാർച്ചോടെ ഉദ്ഘാടനം നടത്താനാണു ലക്ഷ്യം.

30000 ചതുരശ്ര മീറ്റർ വലുപ്പമുള്ള കെട്ടിടത്തിൽ താഴെ രണ്ടു നിലകൾ പാർക്കിങിനാണ്. അഞ്ഞൂറോളം കാറുകൾക്കും അതിലധികം ഇരുചക്രവാഹനങ്ങൾക്കും പാർക്ക് ചെയ്യാം. 500 പേർക്കിരിക്കാവുന്ന ഫുഡ് കോർട്ട്, 10 ഭക്ഷണ ഔട്‌ലെറ്റുകൾ എന്നിവയുണ്ടാകും. 800 ചതുരശ്ര മീറ്റർ പ്രദേശം ഗെയിമുകൾക്കും മറ്റു വിനോദങ്ങൾക്കുമായി മാറ്റിയിട്ടുണ്ട്.

SHARE

Author: verified_user