രാത്രിയില്‍ മാമ്പഴ ജ്യൂസ് കകുടിക്കുന്നവരൊക്കെ വളരെ കുറവാണ്. എന്നാല്‍ രാത്രി ഉറക്കമില്ലാതെ ബുദ്ധിമുട്ടിന്നവര്‍ക്ക് മാമ്പഴ ജ്യൂസ് നല്ലതാണ്. എന്നാല്‍ സ്ഥിരമായി മാമ്പഴ ജ്യൂസ് രാത്രിയില്‍ കുടിക്കുന്നതും അത്ര നല്ലതല്ല. രാത്രിയില്‍ പെട്ടെന്ന് ഉറങ്ങാന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് മിതമായ അളവില്‍ വല്ലപ്പോഴും മാമ്പഴ ജ്യൂസ് കുടിക്കുന്നത് വളരെ നല്ലതാണ്.
സെറോടോണിന്റെ സമന്വയത്തിന് കാരണമാകുന്ന വിറ്റാമിനായ ബി -6 (പിറിഡോക്‌സിന്‍) മാമ്പഴത്തില്‍ ഗണ്യമായ അളവില്‍ അടങ്ങിയിട്ടുണ്ട്. ഉറക്കത്തിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ മെലറ്റോണിന്‍ ഉത്പാദിപ്പിക്കാന്‍ മനുഷ്യ ശരീരം സെറോടോണിന്‍ ഉത്പാദിപ്പിക്കുന്നു. ബി-6 വിറ്റാമിന്റെ സമൃദ്ധി ആത്യന്തികമായി ഉറക്കചക്രം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.
ചേരുവകൾ
പഴുത്ത മാങ്ങ – 1
ഇഞ്ചി – ഒരു കഷ്ണം
പുതിനയില – ആവശ്യത്തിന്
പഞ്ചസാര – ആവശ്യത്തിന്
നാരങ്ങാനീര് – 1ടേബിൾസ്പൂൺ
വെള്ളം – 3 കപ്പ്
തയാറാക്കുന്ന വിധം
മാങ്ങ തൊലികളഞ്ഞു മുറിച്ചു മിക്സിയിലേക്കിടുക . ഇതിലേക്ക് ഇഞ്ചി, പുതിനയില, പഞ്ചസാര, നാരങ്ങാനീര്, വെള്ളം എന്നിവ ചേർത്ത് അടിച്ചെടുക്കുക. ശേഷം ബാക്കിയുള്ള വെള്ളം ചേർത്ത് നീട്ടി എടുക്കാം.