Tuesday, 27 June 2023

വീണ്ടും തെരുവുനായ ആക്രമണം....... പൊറുതിമുട്ടി സാധാരണ ജനം

SHARE

                                       https://www.youtube.com/@കേരളഹോട്ടൽന്യൂസ്

തൃശൂര്‍: വീട്ടുമുറ്റത്തുനിന്ന വീട്ടമ്മയെ തെരുവു നായ അക്രമിച്ച് ഗുരുത പരിക്ക്. ഒല്ലൂര്‍ ഇളംതുരുത്തിയില്‍ പല്ലുതേവര്‍ റോഡില്‍ പയ്യപ്പിള്ളി ജോസിന്റെ ഭാര്യ ഉഷ (52) ക്കാണ് പരുക്ക് പറ്റിയത്.

ഇവരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാവിലെ 10.30നാണ് സംഭവം. ഉഷ വീട്ടുമുറ്റത്ത് നില്‍ക്കുന്നതിനിടെയിൽ ഓടിവന്ന് കടിക്കുകയായിരുന്നു. അക്രമത്തിൽ കഴുത്തിലും കൈവിരലുകളിലും കാലിലുമാണ് കടിയേറ്റത്. നായയ്ക്ക് പേവിഷബാധയുള്ളതായി നാട്ടുകാര്‍ സംശയിക്കുന്നു.
തെരുവു നായ അക്രമിക്കുന്നതു കണ്ട് ഓടിയെത്തിയ നാട്ടുകാരെയും നായ ആക്രമിക്കാന്‍ ശ്രമിച്ചു. പിന്നീട് നായയെ ഓടിച്ചശേഷമാണ് ഉഷയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാൽ ഇതിനു ശേഷവും പലരെയും നായ അക്രമിച്ചതായാണ് പറയുന്നത്. ഇതോടെ സമീപവാസികള്‍ ആശങ്കയിലാണ്.

SHARE

Author: verified_user