ജീവൻ രക്ഷിക്കാൻ മരത്തിനു മുകളിൽ യുവാവ് കഴിഞ്ഞത് 22 മണിക്കൂർ.
ന്യൂഡൽഹി∙ വെള്ളപ്പൊക്കത്തിൽനിന്ന് രക്ഷപ്പെടാൻ യുവാവ് മരത്തിനു മുകളിൽ കഴിഞ്ഞത് 22 മണിക്കൂർ. ഡൽഹിയിലെ ഒസ്മാൻപുർ പൊലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം. ശേഷം പൊലീസ് സ്ഥലത്തെത്തി യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു.
‘‘യമുനയിലെ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയരുന്നതിനിടെ സ്വന്തം ജീവൻ രക്ഷിക്കുന്നതിനായി യുവാവ് മരത്തിൽ കഴിഞ്ഞത് 22 മണിക്കൂറാണ്. ഇദ്ദേഹത്തെ രക്ഷിച്ച ഒസ്മാൻപുർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും അഭിനന്ദനം അർഹിക്കുന്നു.’’– എന്ന കുറിപ്പോടെയാണ് നോർത്ത് ഈസ്റ്റ് ഡൽഹി ഡിസിപി വിഡിയോ ട്വിറ്ററിൽ പങ്കുവച്ചത്.
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.