പാരീസ് ഒളിമ്പിക്സിലേക്ക് മലയാളി ലോങ്ജംപ് താരം എം.ശ്രീശങ്കറിന് യോഗ്യത ലഭിച്ചു.
അടുത്ത വർഷം നടക്കുന്ന പാരീസ് ഒളിമ്പിക്സിലേക്ക് മലയാളി ലോങ്ജംപ് താരം എം. ശ്രീശങ്കറിന്യോഗ്യത ലഭിച്ചു. ഏഷ്യൻ ചാമ്പ്യൻഷിപ്പിലെ 8.37 മീറ്റർ പ്രകടനമാണ് താരത്തിനു യോഗ്യത നേടിക്കൊടുത്തത്. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ ശ്രീശങ്കർ സ്വന്തമാക്കിയിരുന്നു.
ശ്രീശങ്കറിന്റെ കരിയറിലെ രണ്ടാമത്തെ മികച്ച ദൂരമാണിത്. 8.27 മീറ്ററായിരുന്നു പാരിസ് ഒളിമ്പിക്സ് യോഗ്യതാ മാർക്ക്. ചൈനീസ് തായ്പേയിയുടെ യു ടാങ് ലിൻ 8.40 മീറ്റർ (+0.3) ചാടി സ്വർണം നേടി. ചൈനയുടെ മിങ്കിൻ ഹാങ്ങാണ് വെങ്കലം നേടിയത്.
ഇനി അടുത്ത ഒളിമ്പിക്സ് പാരീസിൽ
ഏഴ് മെഡലുകളുമായി ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടവുമായാണ് ഇന്ത്യ ഒളിമ്പിക്സിൽ നിന്ന് പടിയിറങ്ങുന്നത്. 49 വർഷത്തിന് ശേഷം ഹോക്കി ടീം മെഡൽ നേടിയതും അത്ലറ്റികസിൽ ചരിത്രത്തിൽ ആദ്യമായി നീരജ് ചോപ്രയിലൂടെ മെഡൽ നേടിയതും വലിയ നേട്ടമായി. ഗുസ്തിയിൽ വെങ്കലമെഡൽ നേടിയ ബജ്രംഗ് പൂനിയയാണ് സമാപന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തിയത്.
ഒരു സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവുമടക്കം ഏഴ് മെഡലുകൾ നേടിയ ഇന്ത്യ 48ാം സ്ഥാനത്തെത്തി.