ലംഗ്‌സ് ക്യാന്‍സറിന് ചില അറിയാക്കാരണങ്ങള്‍
ലംഗ്‌സ് ക്യാന്‍സറിന് ചില അറിയാക്കാരണങ്ങളുണ്ട്. നമുക്ക് നിരുപദ്രവകരമെന്ന് തോന്നാവുന്ന ചില കാരണങ്ങളെക്കുറിച്ചറിയൂ.
ക്യാന്‍സറുകള്‍ ശരീരത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ വരാം. അപൂര്‍വമായി വരുന്ന ക്യാന്‍സറുകളും സാധാരണയായി കാണുന്നവയുമുണ്ട്. ഇത്തരത്തില്‍ ഒന്നാണ് ലംഗ്‌സ് ക്യാന്‍സര്‍ എന്നത്. എല്ലാ ക്യാന്‍സറുകളെപ്പോലെയും മററു പല രോഗങ്ങളുടേയും സാധാരണ ലക്ഷണങ്ങള്‍ കാണിയ്ക്കുന്ന ഇത് പലപ്പോഴും വേണ്ട സമയത്ത് കണ്ടെത്തി ചികിത്സിയ്ക്കാത്തതാണ് കൂടുതല്‍ ഗുരുതരമാക്കുന്നത്.
ലംഗ്‌സ് ക്യാന്‍സര്‍
നാം പൊതുവേ പുകവലിയ്ക്കുന്നവര്‍ക്കാണ് ലംഗ്‌സ് ക്യാന്‍സര്‍ വരികയെന്ന് പറയും. എന്നാല്‍ പുകവലിയില്ലാത്തവര്‍ക്കും ഇത് വരാനുളള സാധ്യതയേറെയാണ്. പുകവലിയ്ക്കുന്നവര്‍ക്കെങ്കില്‍ ഇത് വരാ്# കൂടുതല്‍ സാധ്യതയുമുണ്ട്. നേരിട്ട് പുക വലിച്ചില്ലെങ്കിലും സെക്കന്ററി സ്‌മോക്കിംഗിലൂടെ ലംഗ്‌സ് ക്യാന്‍സര്‍ സാധ്യതയുണ്ട്. ഇതല്ലാതെ അന്തരീക്ഷ മലിനീകരണം, ആസ്ബറ്റോസ്, സിലിക്ക, കോള്‍ ഉല്‍പന്നങ്ങള്‍, യുറാനിയം തുടങ്ങിയ പല കാരണങ്ങളാലും ലംഗ്‌സ് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിയ്ക്കുന്നു.
കാര്‍ബോഹൈഡ്രേറ്റ്
ഇതല്ലാതെ ചില പ്രത്യേക കാരണങ്ങളാലും ലംഗ്‌സ് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിയ്ക്കുന്നുണ്ട്. ചില പ്രത്യേക ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് ലംഗ്‌സ് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നു. ഹൈ കാര്‍ബോഹൈഡ്രേറ്റ് ഡയറ്റ്, അതായത് ഹൈ ബ്ലഡ് ഷുഗര്‍, ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് എന്നിവയുണ്ടാക്കുന്ന ഡയറ്റ് ലംഗ്‌സ് ക്യാന്‍സറുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. വൈറ്റ് റൈസ്, വൈറ്റ് ബ്രെഡ്, ഉരുളക്കിഴങ്ങ് എന്നിവയെല്ലാം ഇതില്‍ പെടുന്നു. ഇവയുടെ ഉപയോഗം മിതമാക്കുന്നതാണ് നല്ലത്.
മദ്യപാനവും
മദ്യപാനവും ലംഗ്‌സ് ക്യാന്‍സറുമായും ബന്ധമുണ്ട്. പുകവലിയില്ലാത്തവരാണെങ്കില്‍ പോലും കൂടുതല്‍ മദ്യപിയ്ക്കുന്നവര്‍ക്ക് ലംഗ്‌സ് ക്യാന്‍സര്‍ വരുന്നതായി ചില പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. 100000ആളുകളില്‍ നടത്തിയ പഠനത്തില്‍ ദിവസവും മൂന്ന് ഡ്രിങ്ക്‌സില്‍ കൂടുതല്‍ കുടിയ്ക്കുന്നവരില്‍ ഈ സാധ്യത കൂടുതലാണെന്ന് തെളിയുകയും ചെയ്തിട്ടുണ്ട്. ഇതിനാല്‍ പുകവലി മാത്രമല്ല, അമിത മദ്യപാനവും ഇത്തരം രോഗത്തിലേയ്ക്ക് നയിക്കുന്നുവെന്ന് പറയാം.
രോഗലക്ഷണങ്ങള്‍
കുടുംബപരമായി ലംഗ്‌സ് ക്യാന്‍സറിന് സാധ്യതയുണ്ട്. ഇതിന് പുറകിലെ കാരണം ജീനുകളാണോയെന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തമായ തെളിവുകളില്ല. ഇതുപോലെ ക്യാന്‍സര്‍ രോഗത്തിനുളള റേഡിയേഷന്‍ തെറാപ്പി പോലുളളവയും ലംഗ്‌സ് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഈ രോഗം വരാതിരിയ്ക്കാന്‍ നമുക്ക് ഒഴിവാക്കാവുന്ന കാര്യങ്ങള്‍ ഒഴിവാക്കുകയെന്നത് പ്രധാനമാണ്. രോഗലക്ഷണങ്ങള്‍ അവഗണിയ്ക്കരുത്. തുടര്‍ച്ചയായുളള ചുമ, ക്ഷീണം, ശരീരഭാരം കുറയുക, ശ്വസതടസം, നെഞ്ചുവേദന, എല്ല് വേദന, തലവേദന തുടങ്ങിയ പല ലക്ഷണങ്ങളും ഇതിനുണ്ട്.