Tuesday, 24 October 2023

രേഷ്മ എന്ന കൊച്ചു ഷെഫ്

SHARE

അച്ഛനെ സഹായിക്കാൻ പൊറോട്ടയടിച്ച് 13കാരി രേഷ്മ. പത്തനംതിട്ട ഇലന്തൂർ സ്വദേശിയായ രേഷ്മയ്ക്ക് പൊറോട്ട നിർമാണവും ഒരു കലയാണ്. ഇടപ്പരിയാരം എസ്എൻഡിപി ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്വാർഥിനിയായ ഈ കൊച്ചു ഷെഫിൻ്റെ പൊറോട്ടയ്ക്ക് ആവശ്യക്കാർ ഏറെയാണ്. ഇതോടെ ദിവസവും 150 ഓളം പൊറോട്ട എങ്കിലും തയ്യാറാക്കണം.

രേഷ്മക്ക് പഠനത്തിനൊപ്പം പൊറോട്ടയടി ജീവിതവും.
പത്തനംതിട്ട ഇലന്തൂർ സ്വദേശിയാണ് ഈ കൊച്ചു ഷെഫ്.
 അച്ഛനെ സഹായിക്കാൻ പൊറോട്ടയടിച്ച് രേഷ്മ; ഇലന്തൂരിൽ ഇതാ ഒരു കൊച്ചു ഷെഫ്
ദസറ ധമാക്ക ഡീലുകൾ- എയർ കണ്ടീഷനറുകൾക്ക് കുറഞ്ഞത് 40% കിഴിവ്!!
പത്തനംതിട്ട: പഠനത്തിനൊപ്പം ഷെഫ് ആയി കൊച്ചു രേഷ്മ. പൊറോട്ട സ്പെഷ്യൽ ഷെഫ് ആയതോടെ രേഷ്മക്ക് തിരക്കുമേറി. ഇപ്പോൾ സ്കൂൾ വിട്ടുവന്നാൽ രേഷ്മയ്ക്ക് തിരക്കാണ്, കുറഞ്ഞത് 150 ഓളം പൊറോട്ട എങ്കിലും അടിച്ചു ചുട്ടെടുക്കണം. അച്ഛൻ ഗണേശനെ സഹായിക്കാൻ ഒരു ചെറിയ കൗതുകത്തിൻ്റെ പേരിൽ തുടങ്ങിയതാണ് പൊറോട്ടായടി. പൊറോട്ടയ്ക്ക് ആവശ്യക്കാരേറിയതോടെ 150 ഓളം പൊറോട്ടകളാണ് നിത്യവും രേഷ്മ തയ്യാറാക്കുന്നത്.

പത്തനംതിട്ട ഇലന്തൂർ സ്വദേശിനി രേഷ്മ എന്ന 13കാരിക്ക് പൊറോട്ട നിർമാണവും ഒരു കലയാണ്. ഇടപ്പരിയാരം എസ്എൻഡിപി ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്വാർഥിനിയായ രേഷ്മ, പഠനത്തിനൊപ്പം കലാ - കായിക രംഗങ്ങളിലും മികവ് തെളിയിച്ചിട്ടുണ്ട്.

ഇലന്തൂർ നെടുവേലിൽ ജങ്ഷനിലെ വീടിനോട് ചേർന്ന്, വീട്ടിൽ ഊണും തട്ടുകടയും നടത്തുന്ന പിതാവ് ഗണേശനെ, ചെറുതായൊന്നു സഹായിക്കാനായി, ഒരു കൗതുകത്തിൻ്റെ പേരിൽ തുടങ്ങിയതാണ് ഈ പൊറോട്ടായടി. രേഷ്മയുടെ കുഞ്ഞ് കൈകൾകൊണ്ട് കുഴച്ച് ഉരുട്ടി അടിച്ചു പരത്തി മൊരിച്ചെടുക്കുന്ന പൊറോട്ടക്ക് കൈപ്പുണ്യത്തിൻ്റെ സ്വാദ് ഏറെയാണെന്ന് ഇവിടുത്തെ സ്ഥിരം ഉപഭോക്താക്കൾ പറയുന്നു.
SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.