കേരളാ ഹോട്ടൽ ന്യൂസിന്റെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് ജില്ലയിലെ വെജിറ്റേറിയൻ ഹോട്ടലുകളുടെ വില നിശ്ചയിക്കുന്നതിന്റെ ഭാഗമായി കളക്ടറേറ്റിൽ ഡെപ്യൂട്ടി കളക്ടർ നിർമ്മൽ കുമാർ ജി. യുടെ അധ്യക്ഷതയിൽ യോഗം വിളിച്ചുചേർത്തു. സർക്കാരിന്റെ വിവിധ വകുപ്പ് മേധാവികളും കേരളാ ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികളും പ്രസ്തുത യോഗത്തിൽ പങ്കെടുത്തു.
ഡെപ്യൂട്ടി കളക്ടർ നിർമ്മൽ കുമാർ ജി.
ഡിസ്ട്രിക്ട് സപ്ലൈ ഓഫീസർ സ്മിതാ ജോർജ്, കോട്ടയം അസി.ഫുഡ് സേഫ്റ്റി കമ്മിഷണർ രൺധീപ്, ജയൻ ആർ നായർ കാഞ്ഞിരപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസർ,സജിനി മീനച്ചിൽ താലൂക്ക് സപ്ലൈ ഓഫീസർ,അജി ടി. ഷിൻജോ എബ്രഹാം ലീഗൽ മെട്രോളജി അസി.കൺട്രോളർ,ദീപ്തി വി. എസ് റേഷനിംഗ് ഇൻസ്‌പെക്ടർ ചങ്ങനാശ്ശേരി, മനോജ് കുമാർ ജു. സൂപ്. ഡിസ്ട്രിക്ട് സപ്ലൈ ഓഫീസർ കോട്ടയം, KHRA സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെരീഫ്, കോട്ടയം യൂണിറ്റ് പ്രസിഡന്റ് മനോജ് കുമാർ, കാഞ്ഞിരപ്പള്ളി യൂണിറ്റ് പ്രസിഡന്റ് ഷാഹുൽ ഹമീദ് (സംസ്ഥാന കമ്മിറ്റി അംഗം ), പാലാ യൂണിറ്റ് പ്രസിഡന്റ് ബിജോയ് വി ജോർജ്, യൂണിറ്റ് സെക്രട്ടറി ബിപിൻ തോമസ് (കേരളാ ഹോട്ടൽ ന്യൂസ് അസോ. എഡിറ്റർ ) ഏറ്റുമാനൂർ യൂണിറ്റ് സെക്രട്ടറി ബോബി തോമസ് യൂണിറ്റ് ട്രഷറർ മൃദുൽ രാജ്, എരുമേലി യൂണിറ്റ് സെക്രട്ടറി രണദീവ്.എന്നിവർ പങ്കെടുത്തു.
തത്കാലിക ശബരി സീസൺ ഹോട്ടലുകളിൽ കർശന പരിശോധന ഉണ്ടായിരിക്കണമെന്ന് ബന്ധപ്പെട്ട അധികാരികൾ ശുപാർശ ചെയ്തു, എരുമേലിയിലും പമ്പയും കേന്ദ്രീകരിച്ച് പരാതി ബോക്സുകൾ വയ്ക്കുവാനും, പരിശോധനയ്ക്കായി മറ്റും വാഹനം ക്രമീകരിക്കുന്നതിനും ശുപാർശയിൽ ഉൾക്കൊള്ളിച്ചു. ഭക്തജനങ്ങൾക്കായി എക്കാലത്തെയും പോലെ ആത്മാർത്ഥമായ സഹകരണം ഉണ്ടാകുമെന്ന് കേരളാ ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ പ്രതിനിധികളും വാഗ്ദാനം ചെയ്തു.
കേരളാ ഹോട്ടൽ ന്യൂസിന്റെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.