ആലപ്പുഴ : അവശ്യസാധനങ്ങളു ടെ വിലക്കയറ്റത്തിന് പിന്നാലെ പാചക വാതക വില വീണ്ടും വർദ്ധിച്ചതോടെ അടുക്കള പൂട്ടേണ്ടി വരുമോ എന്ന ആശങ്കയിലാണ് ഹോട്ടലുടമകൾ, പാചകവാതക വില ഒരു നിയന്ത്രണമില്ലാതെ കുതിക്കുമ്പോൾ ആനുപാതിക മായുള്ളഭക്ഷണവില വർദ്ധന സാധാരണക്കാരുടെ കീശ കിറുമെന്ന് ഉറപ്പായി. ഇത് ഹോട്ട ൽ മേഖലയെ പ്ര പ്രതിസന്ധിയി ലേക്ക് നയിക്കും.
വ്യാവസായിക ആവശ്യത്തിനുള്ള സിലണ്ടറിന് 209 രൂപയാ ണ് വർദ്ധിച്ചത്. കഴിഞ്ഞ ദിവസം160രൂപ കുറച്ചതിന് പിന്നാ ലെയാണ് ഈ വർദ്ധന, ഇതോ ടെ സിലിണ്ടർ വില 1747 രൂപ യായി. ചെറുകിട ഹോട്ടലുകളി ൽ ദിവസേന ഒന്നും രണ്ടും സി ലണ്ടറുകൾ വേണ്ടിവരും. വൻ കിട ഹോട്ടലുകളിൽ ആറ്
സിലിണ്ടറുകൾ വരെ ദിവസം ഉപയോഗിക്കും.
ആശ്വാസമായി ഗാർഹിക സിലിണ്ടർ
1
ഗാർഹികാവശ്യത്തിനു ള്ള പാചകവാതക സിലിണ്ടറിനെ വില വർദ്ധനയിൽ നിന്ന് ഒഴിവാക്കിയതും പ്രധാനമന്ത്രി ഉജ്വലയോ ജന (പി.എം.യു.വൈ) പദ്ധതി പ്രകാരം സബ്സിഡി അനുവ ദിച്ചതും വലിയ ആശ്വാസമായി.
2
14.2കിലോ സിലിണ്ടർ വില 1115 രൂപയിൽ നിന്ന് 903 രൂപ യായി കുറഞ്ഞിരുന്നു. മൂന്ന് ഘട്ടങ്ങളിലായി ഉയർത്തിയ വിലയാണ് ആഗസ്റ്റിൽ കുറച്ചത്. ഉ ജ്വൽ യോജന പദ്ധതിക്കാർക്ക് 703 രൂപയ്ക്ക് ഒരു സിലിണ്ടർ ലഭിക്കും. പദ്ധതിപ്രകാരം 400 രൂപ യാണ് സബ്സിഡി.
സർവീസ്ചാർജ്
വിലകൂടാതെ വീടുകളിൽ സിലിണ്ടർ എത്തിക്കുന്നതിന് സർവീസ് ചാർജും കൊടുക്കണം. 50 മുതൽ 150 രൂപ വരെ ഈ ഇനത്തിൽ വാങ്ങുന്നവരുണ്ട്.
🔴⭕🔴⭕🔴⭕🔴⭕🔴🔴⭕🔴⭕🌐⭕🔴⭕🔴⭕🔴⭕🔴⭕🌐⭕🔴⭕🔴⭕🔴⭕🔴⭕🔴🌐
കേരളാ ഹോട്ടൽ ന്യൂസ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ താഴത്തെ ലിങ്കിൽ ക്ലിക്ക് ചെയുക
കേരളാ ഹോട്ടൽ ന്യൂസ് facebook Account ഫോളോ ചെയ്യുവാൻ താഴത്തെ ലിങ്കിൽ ക്ലിക്ക് ചെയുക
കേരളാ ഹോട്ടൽ ന്യൂസിന്റെ യൂട്യൂബ് അക്കൗണ്ട് സബ്സ്ക്രൈബ് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.