ആലപ്പുഴ: പെരുമ്പളം ഗ്രാമപഞ്ചായത്തിലെ റോഡുകള്‍ വികസന പാതയിലേക്ക്. പഞ്ചായത്തിന്റെ റോഡ് മെയിന്റനന്‍സ് ഗ്രാന്‍ഡ് വിനിയോഗിച്ച് മൂന്ന് റോഡുകളാണ് നവീകരിക്കുന്നത്.
380 മീറ്റര്‍ നീളത്തില്‍ നിര്‍മ്മിക്കുന്ന എസ്.കെ.വി-ചമതച്ചിറ റോഡിനായി 13.65 ലക്ഷം രൂപയും 660 മീറ്റര്‍ നീളത്തില്‍ നിര്‍മ്മിക്കുന്ന ശ്രീഗോവിന്ദപുരം-പനമ്പുകാട് റോഡിന് 24.33 ലക്ഷം രൂപയും, 450 മീറ്റര്‍ നീളത്തില്‍ നിര്‍മ്മിക്കുന്ന വാത്തികാട്-കാളത്തോട് റോഡിന് 18.495 ലക്ഷം രൂപയുമാണ് അനുവദിച്ചത്. ഇതില്‍ എസ്.കെ.വി-ചമതച്ചിറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. മറ്റ് രണ്ട് റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും.
നാലു വശവും വെള്ളത്താല്‍ ചുറ്റപ്പെട്ട ദ്വീപ് പഞ്ചായത്താണ് പെരുമ്പളം. ദ്വീപ് നിവാസികള്‍ കാലങ്ങളായി കാത്തിരിക്കുന്ന പെരുമ്പളം പാലം നിലവില്‍ യാഥാര്‍ത്ഥ്യത്തിലേക്ക് അടുക്കുകയാണ്. പഞ്ചായത്തിലെ റോഡുകള്‍ ഉയര്‍ന്ന നിലവാരത്തിലേക്ക് മാറ്റാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്നും പഞ്ചായത്തിലെ മറ്റു റോഡുകള്‍ കൂടി ഈ വികസനത്തിന്റെ ഭാഗമാക്കാനുള്ള ശ്രമത്തിലാണെന്നും പ്രസിഡന്റ് വി.വി. ആശ പറഞ്ഞു.
⭕🔴⭕🔴⭕🔴🔴⭕🔴⭕🔴⭕🔴⭕🔴⭕🔴⭕🔴🔴⭕🔴⭕🔴⭕🔴⭕🔴⭕🔴⭕🔴⭕🔴🔴⭕
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.