Tuesday, 30 January 2024

അംബേദ്കർ ഗ്രാമ വികസന പദ്ധതി; അവലോകനയോഗം ചേർന്നു

SHARE


ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട മണ്ഡലത്തിൽ കാട്ടൂർ ഗ്രാമപഞ്ചായത്തിലെ മധുരമ്പിള്ളി കോളനിയിൽ അംബേദ്കർ ഗ്രാമം പ്രാഥമിക ഗുണഭോക്തൃയോഗവും മുരിയാട് ഗ്രാമ പഞ്ചായത്തിലെ കുന്നത്തറ അബേദ്ക്കർ ഗ്രാമം മോണിറ്ററിംഗ് കമ്മിറ്റി യോഗവും ചേർന്നു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ അദ്ധ്യക്ഷതയിലാണ് യോഗങ്ങൾ ചേർന്നത്.
 കാട്ടൂർ ഗ്രാമപഞ്ചായത്ത് മധുരമ്പിള്ളി കോളനിയിൽ നടന്ന യോഗത്തിൽ 
ഗ്രാമത്തിൽ നടപ്പിലാക്കേണ്ട വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്തു. ഗ്രാമത്തിലെ 4 പ്രതിനിധികൾ ഉൾപ്പെടുന്ന മോണിറ്ററിംഗ് കമ്മറ്റി രൂപീകരിച്ചു. ഭവന പുനരുദ്ധാരണം, റോഡുകളുടെ അറ്റകുറ്റപ്പണി, സോളാർ മിനി മാസ്റ്റ് ലൈറ്റ് എന്നിവ മുൻഗണനാ ക്രമത്തിൽ നടപ്പിലാക്കുന്നതിനായി തീരുമാനിച്ചു.
 ബ്ലോക്ക് ഡിവിഷൻ മെമ്പർ അമിതാ മനോജ്, കാട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കമറുദ്ദീൻ, വാർഡ് മെമ്പർ സ്വപ്ന ജോർജ്, ഇരിങ്ങാലക്കുട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ പി.എസ് പ്രിയ, ഗ്രാമ നിവാസികൾ തുടങ്ങിയവർ പങ്കെടുത്തു. 
മുരിയാട് ഗ്രാമ പഞ്ചായത്ത് കുന്നത്തറ അബേദ്ക്കർ ഗ്രാമ മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിൽ നിലവിലെ എസ്റ്റിമേറ്റിൽ ബാക്കിയുള്ള തുകയിൽ കൂടുതൽ നിർമ്മാണ പ്രവർത്തികൾ നടപ്പിലാക്കാൻ തീരുമാനിച്ചു. 
മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, വാർഡ് മെമ്പർമാരായ ശ്രീജിത്ത് പട്ടത്ത്, ജിനി സതീശൻ, ഇരിങ്ങാലക്കുട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ പി.എസ് പ്രിയ, ഗ്രാമ നിവാസികൾ തുടങ്ങിയവർ പങ്കെടുത്തു.

⭕🔴⭕🔴⭕🔴🔴⭕🔴⭕🔴⭕🔴⭕🔴⭕🔴⭕🔴🔴⭕🔴⭕🔴⭕🔴⭕🔴⭕🔴⭕🔴⭕🔴🔴⭕

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ



























































































































































































































































































SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.