Thursday, 15 February 2024

സമഗ്രവികസനത്തിന് മുന്‍ഗണന നൽകി കോഴിക്കോട് കോർപറേഷൻ ബജറ്റ്

SHARE
കോഴിക്കോട് കോർപ്പറേഷൻ 2024-25 വർഷത്തെ വാർഷികബജറ്റിൽ ശുചിത്വം, സാഹിത്യം, വയോജന സൗഹൃദം, മാലിന്യസംസ്കരണം, ആരോഗ്യമേഖല എന്നിവയ്ക്ക് പ്രാമുഖ്യം.  12,38,69,74,000 രൂപ വരവും 11,78,29,39,500 രൂപ ചെലവും 60,40,34,500 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് അവതരിപ്പിച്ചത്.
വസ്തു നികുതിയിനത്തില്‍ 64 കോടി, ഭൂമി കെട്ടിട വാടകയിനത്തില്‍ 22 കോടി, കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസ് 22 കോടി, തൊഴില്‍ നികുതി 20 കോടി, ഡി ആന്റ് ഒ ലൈസന്‍സ് 5.5 കോടി, ബസ് സ്റ്റാന്റ് ഫീസ് 65 ലക്ഷം,  എന്നിങ്ങനെയാണ് തനത് വരുമാനം പ്രതീക്ഷിക്കുന്നത്.
റോഡ് അറ്റകുറ്റപണികള്‍ 17.46 കോടി, തെരുവ് വിളക്ക് കത്തിക്കല്‍ 7.53 കോടി, ശുചീകരണം 1.13 കോടി, കെട്ടിട അറ്റകുറ്റ പണി 96 ലക്ഷം തുടങ്ങിയാണ് ചെലവിനങ്ങള്‍.
പ്രധാന പ്രഖ്യാപനങ്ങള്‍
🔸സാഹിത്യ നഗരം അർഥപൂർണമാക്കാൻ സമഗ്ര പദ്ധതി
🔸ടാഗോർ ഹാൾ നവീകരണം ഈ വർഷം ആരംഭിക്കും
🔸പഴം- പച്ചക്കറി മാർക്കറ്റ് കല്ലുത്താൻക്കടവിലേക്ക്
🔸പുതിയ മൊഫ്യൂസൽ ബസ് സ്റ്റാൻഡ് - 45 കോടി രൂപയുടെ പദ്ധതി
🔸എലത്തൂരിൽ വ്യവസായ പാർക്ക് 
🔸ആശുപത്രികളിൽ ജനിക്കുന്ന ബിപിഎൽ കുടുംബങ്ങളിലെ നവജാത ശിശുക്കൾക്ക് വെൽക്കം കിറ്റ്
🔸വജ്ര ജൂബിലി സ്മാരകമായി പുതിയ ഓഫീസ് സമുച്ചയം
🔸ബേപ്പൂർ ഫുഡ് സ്ട്രീറ്റ് ഈ വർഷം, കസ്റ്റംസ് റോഡ്, കാളൂർ റോഡ്, ഭട്ട് റോഡ് എന്നിവിടങ്ങളിലും ഫുഡ് സ്ട്രീറ്റ്
🔸കിടപ്പുരോഗികളെ സഹായിക്കാൻ മൊബൈൽ മെഡിക്കൽ ലാബ്
🔸മെഡിക്കൽ കോളേജിൽ ആധുനിക ബസ് ടെർമിനൽ
🔸വൃക്ക രോഗികൾക്ക് ഡയാലിസിസിന് പുതിയ കേന്ദ്രം 
🔸ബീച്ച് ആശുപത്രിയുമായി സഹകരിച്ച് ജെറിയാട്രിക് കെയർ സെന്റർ
🔸ഒയിറ്റി റോഡിൽ മേൽപ്പാലം
🔸കോഴിക്കോടിനെ വയോജന സൗഹൃദമാക്കാൻ ഒട്ടേറെ പദ്ധതികൾ
🔸പദ്ധതി ആസൂത്രണത്തിന് ജി എസ് ഐ മാപ്പിംഗ്
🔸തെരുവ് നായ്ക്കളെ പരിപാലിക്കുന്നതിന് ഡോഗ് പാർക്ക്
🔸എസ്പിസി മാതൃകയിൽ സ്റ്റുഡന്റ് ഗ്രീൻ കാഡറ്റ്സ്
🔸നഗരത്തിൽ വയോജന ഭവൻ
🔸ശ്മശാനങ്ങൾ നവീകരിച്ച് ഹാപ്പിനസ് പാർക്കുകളാക്കും
🔸മാലിന്യം ശേഖരിക്കുന്നതിനും നീക്കുന്നതിനും ആധുനിക യന്ത്രങ്ങൾ
🔸ജീവനക്കാർക്ക് ഹാജർ പഞ്ചിങ്, ഓഫീസുകളിൽ സിസിടിവി 
🔸കുടുംബശ്രീക്ക് ആസ്ഥാന മന്ദിരം പണിയാൻ ഒരു കോടി
🔸ഈ വർഷം 25 പുതിയ അങ്കണവാടികൾ - 1.5 കോടി രൂപ
🔸സെൻട്രൽ മാർക്കറ്റ് നവീകരണത്തിന് 55 കോടിയുടെ പദ്ധതി
🔸ജനത്തിരക്കുള്ള സ്ഥലങ്ങളിൽ വാട്ടർ കിയോസ്ക്ക്

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ






SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.