കൊച്ചി: എറണാകുളം ജില്ലയിൽ താപനില വർധിക്കുന്ന സാഹചര്യത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യ വകുപ്പും മുന്നറിയിപ്പ് നൽകി. ഇന്നലെ ജില്ലയിൽ 33 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്. ഇനിയുള്ള ദിവസങ്ങളിലും താപനില ഉയരാൻ സാധ്യത ഉള്ളതിനാൽ തൊഴിൽ സമയം ഉൾപ്പെടെ ക്രമീകരിച്ച് ചൂടിനെ പ്രതിരോധിക്കാനാണ് നൽകിയിരിക്കുന്ന നിർദേശം.മാർച്ച്, ഏപ്രിൽ മാസങ്ങളിൽ അനുഭവപ്പെടുന്ന ചൂടാണ് ഫെബ്രുവരി ആദ്യവാരത്തിൽ തന്നെ ജില്ലയിൽ രേഖപ്പെടുത്തുന്നത്. താപനില വർധിക്കുന്ന പശ്ചാത്തലത്തിൽ ജില്ലാ ഭരണകൂടം ജാഗ്രതയിലാണ്. വെയിൽ കൂടിയ സമയങ്ങളിൽ പുറത്ത് ജോലി ചെയ്യുന്നവർ ജോലി സമയം ക്രമീകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ നിർദേശിച്ചു. ദാഹമില്ലെങ്കിലും കൂടുതൽ വെള്ളം കുടിക്കണം. ജലാംശം അടങ്ങിയ പഴവർഗങ്ങൾ കഴിക്കണമെന്നും നിർദേശത്തിലുണ്ട്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.