തിരുവനന്തപുരം: സപ്ലൈക്കോയിലെ സബ്സിഡി സാധനങ്ങളുടെ വിലവര്‍ധനയില്‍ പ്രതികരണവുമായി ഭക്ഷ്യമന്ത്രി ജി.ആര്.അനില്‍. വിലവര്‍ധന സപ്ലൈക്കോയെ രക്ഷിക്കാനുള്ള ചെറിയ നീക്കമാണെന്ന് മന്ത്രി പ്രതികരിച്ചു. വിപണിവില മാറുന്നത് അനുസരിച്ച് മൂന്ന് മാസം കൂടുമ്പോള്‍ വില ക്രമീകരിക്കും. വിലവർധന ജനങ്ങളെ ബാധിക്കില്ലെന്നും മന്ത്രി പ്രതികരിച്ചു. സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില കൂട്ടാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമാനിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
സപ്ലൈക്കോ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. കുടിശിക നല്കിയാല് പോലും പ്രതിസന്ധി പരിഹരിക്കാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. 2016ലെ എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം അനുസരിച്ചാണ് അഞ്ച് വര്‍ഷക്കാലം വിലയില്‍ മാറ്റം വരുത്താതിരുന്നത്. പത്ത് വര്‍ഷത്തിന് മുമ്പുള്ള അതേ വിലയാണ് ഇപ്പോഴും തുടരുന്നത്. സപ്ലൈക്കോ നിലവില്‍ വന്ന നാള് മുതലുള്ള കണക്ക് പരിശോധിച്ചാല്‍ മാര്‍ക്കറ്റ് വിലയില്‍ നിന്ന് ചെറിയ വിലവ്യത്യാസം മാത്രമാണ് ഉണ്ടായിരുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്ബിഡക്വൽ
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.