എടപ്പാൾ: മണ്ണിടിഞ്ഞ് പാറകൾക്കുള്ളിൽ കുടുങ്ങിയ യുവാവ്അത്ഭുതകരമായി രക്ഷപ്പെട്ടു.കൊൽക്കത്ത സ്വദേശിയായ സുജോണിനെയാണ് (30) രക്ഷപ്പെടുത്തിയത്. കുറ്റിപ്പുറം - തൃശൂർ സംസ്ഥാന പാതയോരത്ത് മാണൂർ നടക്കാവിൽ ഭാരതീയ വിദ്യാഭവൻ സ്കൂളിന് സമീപത്ത് മണ്ണിടിച്ചിൽ തടയാൻ സംരക്ഷണഭിത്തി കെട്ടുന്നതിനിടെ തിങ്കളാഴ്ച ഉച്ചക്ക് രണ്ടിനായിരുന്നു അപകടം. ഭിത്തി കെട്ടുന്നതിനിടെമുകൾ നിലയിൽ നിന്ന് മണ്ണിടിഞ്ഞ് വലിയ പാറകൾ വീഴുകയായിരുന്നു.
കാല് പാറകൾക്കുള്ളിൽ കുടുങ്ങി. ഒന്നര മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കിയാണ് പുറത്തെടുത്തത്. തുടർന്ന് എടപ്പാൾ ആശുപശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസമയത്ത് അഞ്ച് തൊഴിലാളികളാണ് പണിയെടുത്തിരുന്നത്. കുറ്റിപ്പുറം എസ്.ഐ ശെല്‍വരാജ്, പൊന്നാനി എസ്.ഐ പ്രദീപ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസും പൊന്നാനി, തിരൂര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്ബിഡക്വൽ
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.