ഹൈറേഞ്ചിലെ തോട്ടം തൊഴിലാളികള്‍ നല്‍കിയ മേല്‍വിലാസവുമായാണ് അര നൂറ്റാണ്ടിലേറെയായി മൂന്നാറിലെ ഹസ്രത്ത് ഹോട്ടലിന്റെ പ്രവര്‍ത്തനം.
ഹസ്രത്ത് എന്ന ഉറുദ് വാക്ക് മലയാളികള്‍ക്ക് അത്ര പരിചിതമല്ലെങ്കിലും തമിഴ്‌നാടിലടക്കം മൂസ്ലിം പുരോഹിതര്‍ അറിയപ്പെടുന്നത് ഹസ്രത്ത് എന്ന പേരില്‍. അങ്ങനെയാണ് മൂന്നാറിലെ ഹസ്രത്ത് ഹോട്ടലിനും ആ പേര് വീഴാന്‍ കാരണം.
1950കളിലാണ് മൂവാറ്റുപുഴ സ്വദേശി കെ.സി.മൊയ്തീന്‍ മൂന്നാറിലെത്തുന്നത്.
ആദ്യം ചെറിയ കച്ചവടമൊക്കെ ചെയ്തു. 1960ല്‍ ചായക്കടയിലേക്ക് മാറി.
തലേക്കെട്ടും താടിയുമുള്ള കെ.സി.മൊയ്തീന്‍ തോട്ടം തൊഴിലാളികള്‍ക്കും മൂന്നാറിലെ തമിഴ് ജനതക്കും ഹസ്രത്ത് ആയിരുന്നു. അങ്ങനെ അതു ഹസ്രത്ത് കടയായി. ചായക്കട പിന്നിട് ഹോട്ടലായി വികസിച്ചപ്പോഴും ബോര്‍ഡില്ലെങ്കിലും തോട്ടം തൊഴിലാളികള്‍ക്കിടയില്‍ അറിയപ്പെട്ടത് ഹസ്രത്ത് കട എന്ന പേരില്‍. പൊറോട്ടയും ബീഫും ബോണ്ടയുമായിരുന്നു അന്നത്തെ സ്‌പെഷ്യല്‍ െഎറ്റംസ്. രാത്രിയില്‍ കഞ്ഞിയും പയറും വില്‍പനക്കുണ്ടായിരുന്നു.
പിന്നിട് മക്കള്‍ കടയുടെ നിയന്ത്രണം ഏറ്റെടുത്തു ബോര്‍ഡ് സ്ഥാപിക്കുന്ന ഘട്ടം എത്തിയപ്പോഴാണ് ഹസ്രത്ത് ഹോട്ടല്‍ ഔദ്യോഗിക വിലാസമായത്.
ആറു പതിറ്റാണ്ടോളം ഹൈറേഞ്ചിന് രുചി പകര്‍ന്ന ഹസ്രത്ത് ഹോട്ടല്‍ ഇനിയില്ല.
തൊളിലാളികളുടെയും പാചകക്കാരുടെയും ക്ഷാമം വിലവര്‍ദ്ധനവ് എന്നിവയൊക്കെ ഹോട്ടല്‍ നടത്തിപ്പിന് തടസമായപ്പോള്‍ അടച്ചുപൂട്ടുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്നാണ് ഇപ്പോഴത്തെ ഉടമകളായ കെ സി മൊയ്തീന്റെ മക്കളായ അലിക്കുഞ്ഞും ഇബ്രാഹിമും പറയുന്നത്. മൂന്നാര്‍ മേഖലയിലെ മറ്റു വ്യാപാരികളെ അന്വേഷിച്ച് എത്തുന്നതും ഹസ്രത്തിലാണ്.
വൈകുന്നേരങ്ങളിലാണ് ഹസ്രത്ത് സജീവമായിരുന്നത്. അതു ഭക്ഷണം കഴിക്കാനായിരുന്നില്ല. താഴത്തെ നിലയിലെ വിശാലമായ അടുക്കളയില്‍ എപ്പോഴും അടുപ്പ് പുകയുമെന്നതിനാല്‍ തീ കായാനായി ടൂണിലെ വ്യാപാരികളില്‍നല്ലൊരു പങ്കും അവിടെ ഉണ്ടാകും. ഒപ്പം വെടിവട്ടവും.
1980കളില്‍ യയുവജന സംഘമാണ് ആ റോള്‍ ഏറ്റെടുത്ത്. ആട്ടോ റിക്ഷക്ക് പെര്‍മിറ്റ് തേടി പോയതും ടൂറിസത്തിനായി പദ്ധതി തയ്യാറാക്കിയതും തിരുവനന്തപുരത്തേക്ക് സൈക്കിള്‍ യാത്ര നടത്തിയതും ഇത്തരം വെടിവട്ടത്തില്‍ ഉയര്‍ന്ന് വന്ന നിര്‍ദേശങ്ങള്‍.
ആദ്യ കാലത്ത് ലോഡ്ജും ഇത്രയേറെ സൗകര്യങ്ങളും ഇല്ലാതിരുന്നപ്പോള്‍ രാത്രി ബസിന് എത്തുന്നവര്‍ക്ക് കിടക്കാന്‍ ഇടം നല്‍കിയിരുന്നതും ഹോട്ടലുകളിലാണ്.
ഹസ്രത്ത് ഹോട്ടല്‍ പൂട്ടിയെങ്കിലും മറ്റാരു മകനായ കാദര്‍കുഞ്ഞിന്റെ റപ്‌സി റസ്റ്റോറന്റ് മൂന്നാറില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഹസ്രത്ത് ഹോട്ടല്‍ കൂടി നിര്‍ത്തിയതോടെ മൂന്നാറിന്റെ ചരിത്രത്തിനൊപ്പം സഞ്ചരിച്ച ഹോട്ടലുകളില്‍ ഇനി അവശേഷിക്കുന്നത് ദാമോദരന്‍ ചേട്ടെന്റ കട മാത്രം. മകനാണ് ഗുരുഭവന്‍ എന്ന പേരിട്ട് ഹോട്ടല്‍ നടത്തുന്നത്.
ഹോട്ടല്‍ ദോസ്തി, ചുമ്മാര്‍ ഹോട്ടല്‍, ബ്രദേഴ്‌സ് ഹോട്ടല്‍, ബ്രാഹ്‌മിണ്‍സ് ഹോട്ടല്‍, നായ്ക്കര്‍ ഹോട്ടല്‍, മഹാലഷ്മി, ഹോട്ടല്‍ മൂന്നാര്‍, റോച്ചാസ്, ദേവികുളത്തെ ലൈല ഹോട്ടല്‍, ബ്യൂല ഹോട്ടല്‍ തുടങ്ങിയവയൊക്കെ നേരത്തെ അടച്ച് പോയതിന്റെ പട്ടികയിലുണ്ട്. ഹോട്ടലുകള്‍ മാത്രമല്ല, മൂന്നാറിലെ നിരവധി ആദ്യകാല സ്ഥാപനങ്ങളും പുതിയവക്കായി വഴിമാറുകയാണ്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.