Tuesday, 20 February 2024

മരട് വെടിക്കെട്ടിന് അനുമതി നിഷേധിച്ച ജില്ലാ കളക്ടറുടെ തീരുമാനം ശരിവെച്ച് ഹൈക്കോടതി 

SHARE


കൊച്ചി: എറണാകുളം മരട് കൊട്ടാരം ദേവീക്ഷേത്രം വെടിക്കെട്ടിന് അനുമതി നിഷേധിച്ച ജില്ലാ കളക്ടറുടെ ഉത്തരവ് ശരിവെച്ച് ഹൈക്കോടതി. അനുമതി നല്‍കണമെന്ന ആവശ്യവുമായി ക്ഷേത്രം ഭരണസമിതി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. നാളെ വെടിക്കെട്ട് നടത്താനായിരുന്നു സമിതിയുടെ തീരുമാനം.

ക്ഷേത്രം ഭരണസമിതി സ്ഥിരം നിയമലംഘകരാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. 

2002ലെ ഉത്തരവ് പ്രകാരം ക്ഷേത്ര പരിസരം നിശബ്ദ മേഖലയാണെന്നും കോടതി പറഞ്ഞു. ഡിവിഷന്‍ ബെഞ്ചിന് മുമ്പാകെ അപ്പീല്‍ നല്‍കാനാണ് ഭരണസമിതിയുടെ തീരുമാനം.

 ഇന്ന് തന്നെ അപ്പീല്‍ നല്‍കും.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ








SHARE

Author: verified_user