ഇടപ്പള്ളി - മുവാറ്റുപുഴ റോഡിലെ മുണ്ടംപാലം മുതല്‍ കങ്ങരപ്പടി വരെയുള്ള റോഡ് വീതി കൂട്ടി വികസിപ്പിക്കുന്ന പദ്ധതിയും കങ്ങരപ്പടി മിനി സ്റ്റേഡിയവും യാഥാര്‍ഥ്യമാകുന്നു.
സംസ്ഥാന ബജറ്റിൽ റോഡ് വികസനത്തിന് 1 കോടി രൂപ വകയിരുത്തിയതോടെ തുടർനടപടികളിലേക്ക് കടന്നു.
കങ്ങരപ്പടി റോഡ് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് പൊതുജനാഭിപ്രായം രൂപീകരിക്കാനായി ചേർന്ന യോഗം വ്യവസായമന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.
പതിനെട്ടര മീറ്ററിൽ റോഡ് വീതി കൂട്ടി നിർമ്മിക്കുന്നതിനുള്ള നിര്‍ദേശം യോഗം ഏകകണ്ഠമായി അംഗീകരിച്ചു.
കങ്ങരപ്പടിയിൽ മിനി സ്റ്റേഡിയം നിർമ്മാണവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ചു.
തേവയ്ക്കലിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള തുടർനടപടികൾക്ക് രൂപം നൽകുമെന്നും, സ്ഥലം സന്ദർശിച്ച ശേഷം മന്ത്രി പറഞ്ഞു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ