Wednesday, 7 February 2024

യൂസര്‍ ഫീ പുസ്തകം പ്രകാശനം ചെയ്തു

SHARE

കോട്ടത്തറ:കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ്മസേന പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാ ശുചിത്വ മിഷന്റെ സഹായത്തോടെ തയ്യാറാക്കിയ ഹരിത കര്‍മ്മ സേന യൂസര്‍ ഫീ പുസ്തകം പ്രകാശനം ചെയ്തു. ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തന കലണ്ടര്‍, മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് നിലവില്‍ വന്ന ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് യൂസര്‍ ഫീ പുസ്തകം തയ്യാറാക്കിയത്. കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രനീഷ് ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എസ് ഹര്‍ഷന് കൈമാറി പ്രകാശനം ചെയ്തു. കോട്ടത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എ നസീമ, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഇ.കെ വസന്ത, പി.എസ് അനുപമ, വാര്‍ഡ് മെമ്പര്‍മാര്‍, ഉദ്യോഗസ്ഥര്‍, ഹരിതകര്‍മ്മസേന അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.





SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.