കോഴിക്കോട്: സ്‌കൂളിലേക്ക് പോകുന്നതിനിടെ കാട്ടുപന്നിയുടെ കുത്തേറ്റ് സ്കൂള്‍ വിദ്യാര്‍ഥിക്ക് പരിക്ക്. നടുവണ്ണൂര്‍ ഗവൺമെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 9-ാം ക്ലാസ് വിദ്യാര്‍ഥി ഉള്ളിയേരി ചിറക്കര പറമ്പത്ത് മനോജിന്റെ മകള്‍ അക്ഷിമയ്ക്കാണ്( 14) കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. രാവിലെ സ്‌ക്കൂളിലേക്ക് പോകുന്നതിനിടെ വീട്ടിനടുത്ത് റോഡില്‍വച്ചാണ് പന്നി ആക്രമിച്ചത്.
ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് കാട്ടുപന്നി കൃഷിനാശം വരുത്തിയതായും നാട്ടുകാർ പരാതിപ്പെടുന്നു. കാട്ടുപ്പന്നിയുടെ അക്രമത്തിൽ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെകെ സുരേഷ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.