Wednesday, 14 February 2024

കെ.എസ്.ആർ.ടി.സി പെൻഷൻ കുടിശിക രണ്ടാഴ്ച്ചക്കകം നൽകും; സർക്കാർ

SHARE

കൊച്ചി: കെ.എസ്.ആർ.ടി.സി പെൻഷൻ കുടിശിക രണ്ടാഴ്ച്ചക്കകം നൽകുമെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. സഹകരണ സംഘങ്ങളുടെ കൺസോർഷ്യം വഴിയാകും ഇതിനായി തുക കണ്ടെത്തുക. കൺസോർഷ്യവുമായി എം.ഒ.യു ഉടൻ ഒപ്പ് വയ്ക്കുമെന്നും സർക്കാർ വ്യക്തമാക്കി. ചീഫ് സെക്രട്ടറി ഓൺലൈനിൽ ഹാജരായാണ് ഈ വിവരം അറിയിച്ചത്.

പെൻഷൻ മുടങ്ങിയതോടെ വിരമിച്ച ജീവനക്കാരാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. മൂന്ന് മാസത്തെ കുടിശ്ശികയാണ് നൽകാനുള്ളത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ








SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.